KeralaNEWS

ബെംഗളൂരു എക്സ്പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടാൻ‌ ഉത്തരവിറങ്ങി ഒരു മാസമായിട്ടും നടപടിയില്ല ; തടസ്സമാകുന്നത് കര്‍ണാടക ബി.ജെ.പി

കോഴിക്കോട് : മംഗളൂരു വഴി സർവീസ് നടത്തുന്ന 16511/12 ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടാൻ തീരുമാനമെടുത്തിട്ട് ഒരു മാസം കഴിയുന്നു.

ജനുവരി 30ന് റെയില്‍വേ ബോർഡ് ജോയിൻറ് ഡയറക്ടർ വിവേക് കുമാർ സിൻഹ ഒപ്പുവച്ചിറക്കിയ ഉത്തരവില്‍ പ്രധാനമായും പറഞ്ഞിരുന്ന കാര്യമാണ് കോഴിക്കോട്ടേക്കുള്ള സർവ്വീസ് എത്രയും പെട്ടെന്ന് ആരംഭിക്കുക എന്നത്.

ഉത്തരവിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും ബോർഡ് എടുത്ത തീരുമാനം നടപ്പാക്കാനാകാതെ പോകുന്നത് കർണാടകയില്‍ നിന്നും ബി.ജെ.പി. ഉയർത്തിയ എതിർപ്പുമൂലമാണ്.

Signature-ad

 ബി.ജെ.പി. എം.പി. നളിൻകുമാർ ‍രേഖപ്പെടുത്തിയ പ്രതിഷേധമാണ് ഇപ്പോള്‍‌ ദീർഘിപ്പിച്ച സർവീസ് ആരംഭിക്കുന്നതില്‍ തടസ്സമായി നില്‍ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Back to top button
error: