CrimeNEWS

ഡോക്ടറുടെ കാമവെറിക്ക് ഇരയായത് 93 രോഗികള്‍; ജനരോഷത്തില്‍ വധശിക്ഷ വിധിച്ച് േകാടതി

കയ്‌റോ: 93 രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഈജിപ്ഷ്യന്‍ ഡോക്ടറെ തൂക്കി കൊല്ലാന്‍ വിധിച്ച് കോടതി. രാജ്യത്തെ ഞെട്ടിച്ച കേസിലാണ് ഈജിപ്തിലെ ക്രിമിനല്‍ കോടതി വിധി പ്രസ്താവിച്ചത്. ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയുമായി കൂടിയാലോചിച്ച ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്.

കയ്റോയിലെ ശുബ്രയ്ക്ക് സമീപം ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടര്‍ക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന പീഡനങ്ങളുടെ കഥ പുറത്തായത്. ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് പകരമായി ഡോക്ടര്‍ തന്നെ ലൈംഗിക പീഡനത്തിനായി ഇരയാക്കിയെന്നാണ് സ്ത്രീ ആരോപിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്ലിനിക്കില്‍ ലൈംഗിക ദുരുപയോഗം നടത്തിയതിനുള്ള തെളിവ് കിട്ടി. സാമ്പത്തിക നേട്ടത്തിനായി ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ പദവി ദുരുപയോഗം ചെയ്തിരുന്നു. ലൈംഗിക പീഡനത്തിന് പുറമെ രോഗികളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

Signature-ad

ക്ലിനിക്കില്‍ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങളാണ് രോഗികളെ ഡോക്ടര്‍ പീഡിപ്പിച്ചതായിട്ടുള്ള തെളിവുകള്‍ കണ്ടെത്താന്‍ സഹായിച്ചത്. ചില ഇരകള്‍ ഡോക്ടറുമായുള്ള ബന്ധത്തിന് സമ്മതിച്ചു. മറ്റുള്ളവരെ ഡോക്ടര്‍ മരുന്ന് നല്‍കി മയക്കിയതിന് ശേഷം പീഡനത്തിന് ഇരയാക്കി. ഈ സംഭവം ഈജിപ്തിലുടനീളമുള്ള രോഷത്തിന് കാരണമായിരുന്നു. കുറ്റകൃത്യങ്ങളുടെ തീവ്രത കാരണം വധശിക്ഷ വിധിക്കാന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ അഭിപ്രായം തേടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. വധശിക്ഷ വിധിക്കാന്‍ രാജ്യത്തെ നിയമം അനുസരിച്ച് ഗ്രാന്‍ഡ് മുഫ്തിയുടെ അനുമതി വേണം. ഇതു ലഭിച്ചതോടെയാണ് വധശിക്ഷ വിധിച്ചത്.

Back to top button
error: