IndiaNEWS

യുവാവിന്റെ ആത്മഹത്യ: ആസാമിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി അറസ്റ്റില്‍

ഗുവാഹത്തി: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആസാമിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി സ്വാതി ബിദാന്‍ ബറുവ (32) അറസ്റ്റില്‍.

സ്വാതിയുടെ ഔദ്യോഗിക വസതിയില്‍ കരാര്‍ തൊഴിലാളിയായിരുന്ന മന്‍സൂറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

മന്‍സൂര്‍ അലമിനെ (20) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇക്കാലത്ത് ഇരുവരും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ സ്വാതി ആവശ്യപ്പെട്ടെങ്കിലും മന്‍സൂര്‍ സമ്മതിച്ചില്ല. ഇതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടുകയും യുവാവ് അറസ്റ്റിലാവുകയുമായിരുന്നു.

ഇതിനുശേഷവും ഭീഷണി തുടര്‍ന്ന സാഹചര്യത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ മൊഴി നല്കി.തുടർന്നാണ് അറസ്റ്റ്.

Back to top button
error: