KeralaNEWS

അച്ചൻകോവിലാറ്റില്‍ കുളിക്കാനിറങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ മുങ്ങിമരിച്ചു

പന്തളം: അച്ചൻകോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പന്തളം മുടിയൂർക്കോണം സ്വദേശി വിനോദ് ആണ് മരിച്ചത്.

പന്തളം മഹാദേവക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള കടവില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ വിനോദ് നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മുടിയൂർക്കോണം കുരുക്കശ്ശേരിയില്‍ സജിത്ത് നീന്തി രക്ഷപ്പെട്ടു.

അടൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പത്തനംതിട്ടയില്‍ നിന്നെത്തിയ മുങ്ങല്‍വിദഗ്ധരും ചേർന്നാണ് രാത്രി പത്ത് മണിയോടെ മൃതദേഹം കണ്ടെടുത്തത്.

കെഎസ്‌ആർടിസി ആലപ്പുഴ ഡിപ്പോയിലെ എം പാനല്‍ കണ്ടക്ടറാണ്.

Back to top button
error: