Month: March 2024
-
Kerala
സിദ്ധാര്‍ഥന്‍റെ മരണം: നാളെ സംസ്ഥാനത്ത് കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചില്‍ നേതാക്കളെ ക്രൂരമായി മർദിച്ച സംഭവത്തില്‍ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം. സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ആണ് ഇക്കാര്യം അറിയിച്ചത്. എസ്.എഫ്.ഐ വിചാരണ കോടതികള്‍ പൂട്ടുക, ഇടിമുറികള്‍ തകർക്കപ്പെടുക, ഏക സംഘടനാവാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.യു മാർച്ച് നടത്തിയത്. ഈ മാർച്ചിന് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. അതേസമയം സിദ്ധാർഥന്‍റെ മരണത്തിനെതുടർന്ന് കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്‍റ് ഗൗതം ഗോകുല്‍ദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം.പി എന്നിവർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
Read More » -
India
‘ഹജ്ജ് സുവിധ ആപ്പ്’ വന്നു, ഇനി ഹജ്ജ് തീർഥാടനത്തിന് പോകുന്നവർക്ക് എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ
ഹജ്ജ് തീർഥാടനത്തിന് പോകുന്നവർക്ക് സന്തോഷ വാർത്ത. അവശ്യ വിവരങ്ങൾ, വിമാന വിശദാംശങ്ങൾ, താമസം തുടങ്ങിയ സുപ്രധാന വിവരങ്ങൾ ലഭിക്കുന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നു കേന്ദ്ര സർക്കാർ. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ഞായറാഴ്ചയാണ് ‘ഹജ്ജ് സുവിധ ആപ്പ്’ ലോഞ്ച് ചെയ്തത്. ഹാജിമാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാരിന്റെ എല്ലാ വകുപ്പുകളു തമ്മിൽ ഏകോപനത്തിലാണെന്നും മന്ത്രി പറഞ്ഞു. വിവരങ്ങൾ വിരൽ തുമ്പിൽ ഹജ്ജ് സുവിധ ആപ്പ് ഏത് സമയത്തും ഹാജിമാരുടെ നിലവിലെ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ അധികാരികൾക്ക് നൽകും. ആവശ്യമുള്ള സമയങ്ങളിൽ അടുത്തുള്ള ആരോഗ്യ സൗകര്യങ്ങൾ കണ്ടെത്താനും ആപ്പ് സഹായിക്കും. ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ, ഹെൽപ്പ് ഡെസ്‌കുമായോ കൺട്രോൾ റൂമുമായോ നേരിട്ട് ആശയവിനിമയം നടത്തുക, പ്രധാനപ്പെട്ട രേഖകൾ, ട്രാക്കിംഗ് സംവിധാനം, സാധനങ്ങളുടെ സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട സഹായം, മറ്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്. ഡിജിറ്റൽ, മൊബൈൽ സാങ്കേതികവിദ്യയുടെയും ഹജ്ജ് സുവിധ ആപ്പിൻ്റെയും സഹായത്തോടെ തീർഥാടകർക്ക് ആവശ്യമായ വിവരങ്ങൾ…
Read More » -
Kerala
നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു, മൃതദേഹം മോർച്ചറിയിൽ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചെടുത്ത് കോൺഗ്രസ് പ്രതിഷേധം
കാട്ടാനയുടെ ആക്രമണത്തിൽ ഇടുക്കി നേര്യമംഗലത്ത് വയോധികയ്ക്ക് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര (72) ആണ് രാവിലെ 9 മണിയോടെ കൃഷിയിടത്തില്‍ കയറിയ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയ്ക്കു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഇന്ദിര രക്തത്തിൽ കുളിച്ചു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടൻ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കിയില്‍ രണ്ട് മാസത്തിനിടെ അഞ്ച് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലത്ത് കോൺഗ്രസ് പ്രതിഷേധം. മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് ടൗണിൽ പ്രതിഷേധ മാർച്ച് നടക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ‘പൊലീസ് ഗോ ബാക്ക്’ മുദ്രാവാക്യവുമായി പ്രതിഷേധക്കാർ തെരുവിലിറങ്ങി. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മതി ഇന്ദിരയുടെ പോസ്റ്റ്മോർട്ടമെന്ന് കുടുംബവും അറിയിച്ചു. ബലം പ്രയോഗിച്ചാണ് മോർച്ചറിയിൽ നിന്ന്…
Read More » -
Crime
ഇന്നലെ ജോലി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. ഇദ്ദേഹത്തെ ഇന്ന് രാവിലെ ബാലുശ്ശേരിക്കടുത്ത് ഇയ്യാടുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോയതായിരുന്നു ജിതേഷ് എന്നാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. അതിനിടെ, തിരുവനന്തപുരത്ത് അഭിഭാഷകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാമനപുരം സ്വദേശിയും ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകനുമായ വി.എസ്. അനിലിനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വാമനപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു അനിലിന്റെ മരണം. ഗ്രൂപ്പില്‍ കുറിപ്പ് കണ്ട സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്…
Read More » -
Crime
കലോത്സവത്തിനിടെ സിന്‍ഡിക്കേറ്റ് അംഗം വിദ്യാര്‍ഥിനിയെ കയറപ്പിടിച്ചു; കുസാറ്റില്‍ ആഭ്യന്തര അന്വേഷണം തുടങ്ങി
കൊച്ചി: കുസാറ്റ് കലോത്സവത്തിനിടെ സിന്‍ഡിക്കേറ്റ് അംഗം വിദ്യാര്‍ഥിനിയെ കടന്നു പിടിച്ച സംഭവത്തില്‍ സര്‍വകലാശാല ആഭ്യന്തര അന്വേഷണം തുടങ്ങി. സംഭവത്തിന് ദൃക്സാക്ഷിയായ സെക്യൂരിറ്റി ഓഫീസറോടും കലോത്സവത്തിന്റെ കോഡിനേറ്റര്‍ കെ.കെ ഗിരീഷ്‌കുമാറിനോടും വി.സി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഗിരീഷ് കുമാറിനെ കലോത്സവത്തിന്റെ കോഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ഹിന്ദി വകുപ്പിലെ ഡോ. ബിന്ദുവിനാണ് കലോത്സവത്തിന്റെ പുതിയ ചുമതല. സ്ത്രീകളുടെ പരാതികള്‍ പരിശോധിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ ചുമതലയുളള അധ്യാപികയോട് സംഭവം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും വിസി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.എഫ്.ഐ പ്രവര്‍ത്തകയായ ഇര ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. സംഭവത്തിന് സാക്ഷിയായ അധ്യാപകരും ജീവനക്കാരും പ്രശ്നം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ആരോപണ വിധേയനായ സിന്‍ഡിക്കേറ്റ് അംഗം ഇന്ന് കാമ്പസില്‍ എത്തിയിട്ടുണ്ട്. കാമ്പസിലുള്ള സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നു. വിവാദ ജീവനക്കാരനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആരോപണ വിധേയനായ ജീവനക്കാരന്റേത് അനധികൃത നിയമനമാണെന്ന് നേരത്തേ ആരോപണമുണ്ട്. സംസ്ഥാനത്തെ ഒരു മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളാണ് ആരോപണ വിധേയനായ ജീവനക്കാരന്‍.അതിനിടെ സര്‍വകലാശാല ഭരണകാര്യാലയത്തിലേക്ക്…
Read More » -
Kerala
ശമ്പളത്തിനും പെന്‍ഷനും നിയന്ത്രണം; ഒറ്റത്തവണ പിന്‍വലിക്കാനാവുക 50,000 രൂപ വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മിക്കവാറും പേര്‍ക്ക് പെന്‍ഷന്‍ കിട്ടി കഴിഞ്ഞു. രണ്ടുമൂന്ന് ദിവസം കൊണ്ട് എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കൊടുത്തുതീര്‍ക്കും. എന്നാല്‍ ശമ്പളം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. ഒറ്റയടിക്ക് 50,000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ട്രഷറിയില്‍ നിയന്ത്രണമുണ്ട്. ശമ്പളത്തിനും പെന്‍ഷനും ഇത് ബാധകമാകും. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയില്ലെന്നും ധനമന്ത്രി പറഞ്ഞു. 13,608 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. ആ പണം എടുക്കാന്‍ സമ്മതിക്കാത്തത് സുപ്രീംകോടതിയില്‍ ഒരു കേസ് കൊടുത്തു എന്ന പേരിലാണ്. ഭരണഘടന പ്രകാരമാണ് കേസ് കൊടുത്തതെന്നും ധനമന്ത്രി പറഞ്ഞു. കേസ് കൊടുത്തു എന്നതിന്റെ പേരില്‍ ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ പണം തരില്ല എന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തെ കാര്യമായി ബുദ്ധിമുട്ടിക്കും. ശമ്പളം നല്‍കിയത് കൊണ്ടോ പെന്‍ഷന്‍ കൊടുത്തത് കൊണ്ടോ സംസ്ഥാനത്തിന്റെ പ്രശ്നം തീരുന്നില്ല. കഴിഞ്ഞ മാര്‍ച്ച് മാസം 22,000…
Read More » -
Crime
കര്‍ണാടകയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍
മംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സര്‍ക്കാര്‍ പി.യു. കോളേജിലെ മൂന്നുവിദ്യാര്‍ഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അബിന്‍(23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയായിരുന്നു കോളേജില്‍വെച്ച് വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വിദ്യാര്‍ഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിച്ചെന്നാണ് വിവരം. അനില സിബി, അര്‍ച്ചന, അമൃത എന്നീ വിദ്യാര്‍ഥിനികള്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുവിദ്യാര്‍ഥിനികളെയും കഡബയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും. പോലീസ് കസ്റ്റഡിയിലെടുത്ത അബിന്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇയാള്‍ എം.ബി.എ. വിദ്യാര്‍ഥിയാണ്. പ്രണയപ്പകയാണ് ആസിഡ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയും മലയാളിയാണെന്നാണ് വിവരം.
Read More » -
Local
പഞ്ചായത്ത് റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം; ബൈസൈക്കിള്‍ മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്
കോട്ടയം: മണര്‍കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അവഗണനയും കൊണ്ട് ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക പഞ്ചായത്ത് റോഡുകളും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇതിനോടുള്ള പഞ്ചായത്ത് അധികൃതര്‍ അവഗണനയ്‌ക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് മണര്‍കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ തകര്‍ന്ന് കിടക്കുന്ന റോഡുകളിലൂടെ ഒരു പ്രതിഷേധ ബൈസൈക്കിള്‍ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് മണര്‍കാട് മണ്ഡലം പ്രസിഡന്റ് അജില്‍ കാലായിലിന്റെ അധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനം കെപിസിസി നിര്‍വാഹക സമിതി അംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷാന്‍ ടി ജോണ്‍, ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍, സംസ്ഥാന സെക്രട്ടറി സുബിന്‍ മാത്യു, ജില്ലാ സെക്രട്ടറി ബിനീഷ് ബെന്നി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു പാതയില്‍, ഡിസിസി ജനറല്‍ സെക്രട്ടറി ബാബു കെ കോര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റെജി എം ഫിലിപ്പോസ്, ജിജി മണര്‍കാട്, ടി.പി. തോമസ്, ജിനോ വെള്ളക്കോട്ട്,…
Read More » -
Kerala
പാപ്പാന്‍ ചായകുടിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ആന ലോറിയില്‍ നിന്ന് ഇറങ്ങിയോടി; രണ്ട് പശുക്കളേയും ഒരു ആടിനേയും ചവിട്ടിക്കൊന്നു, ഒടുവില്‍ തളച്ചു
പാലക്കാട്: ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടിയ ആനയെ തളച്ചു. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് ആനയെ തളച്ചത്. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ ആന ചവിട്ടിയ രണ്ട് പശുക്കളും ഒരു ആടും ചത്തതായി റിപ്പോര്‍ട്ടുണ്ട്. പാലക്കാട് നഗരപരിധിയില്‍പ്പെടുന്ന വടക്കുംമുറി ഭാഗത്തുവച്ചാണ് സംഭവം. പട്ടാമ്പി നേര്‍ച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ച് ലോറിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് വിരണ്ടോടിയത്. പാപ്പാന്‍ ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് സംഭവം. മുത്തു എന്ന അക്കരമേല്‍ ശേഖരന്‍ എന്ന ആനയാണ് വിരണ്ടോടിയത്. ആളൊഴിഞ്ഞ സ്ഥലത്ത് നിലയുറപ്പിച്ച ആന ശാന്തനായതോടെ പാപ്പാന്മാര്‍ പഴവും മറ്റും എറിഞ്ഞുകൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് തളച്ചത്. ആടിനെ മേയ്ക്കുന്നതിനിടെ വയലില്‍ വിശ്രമിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശി കാന്തസ്വാമിയ്ക്കാണ് ചവിട്ടേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില തൃപ്തികരമാണ്. വലിയ രീതിയിലുള്ള നാശനഷ്ടമാണ് ആന പ്രദേശത്തുണ്ടാക്കിയത്. സമീപത്തെ വീടുകള്‍ക്ക് സമീപത്തുകൂടെ പോയ ആന പലതും തല്ലിത്തകര്‍ത്തു. വാളയാര്‍ – വടക്കഞ്ചേരി പാത മുറിച്ചു കടന്ന…
Read More » -
Crime
”മകന്റെ ചോരകൊണ്ട് ഹോസ്റ്റല്‍ മുറിയില്‍ എസ്എഫ്ഐ സിന്ദാബാദെന്ന് എഴുതിച്ചു”! ആരോപണവുമായി മുന്‍ പിടിഎ പ്രസിഡന്റ്
വയനാട്:പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. ക്യാമ്പസില്‍ എസ്എഫ്ഐക്ക് കോടതി മുറിയുണ്ടെന്നും എസ്എഫ്ഐ അല്ലാത്തവര്‍ക്ക് കോളേജില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും മുന്‍ പിടിഎ പ്രസിഡന്റ് ആരോപിച്ചു. കെഎസ്യു അടക്കമുള്ള മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ക്യാമ്പസില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് എസ്എഫ്ഐ നിലപാടെന്നും എസ്എഫ്ഐയുടെ ക്രൂരതയുടെ ഇരയാണ് താനെന്നും വെളിപ്പെടുത്തി. ഹോസ്റ്റല്‍ മുറിയില്‍ തന്റെ മകന്റെ ചോരകൊണ്ട് എസ്എഫ്ഐ സിന്ദാബാദെന്ന് എഴുതിച്ചുവെന്നും ഭീഷണിപ്പെടുത്തി എസ്എഫ്ഐ അംഗത്വം എടുപ്പിച്ചുവെന്നും കുഞ്ഞാമു പറഞ്ഞു. പ്രതികരിച്ചാല്‍ മകന്റെ വിദ്യാഭ്യാസം ഇല്ലാതാകുമെന്ന് കരുതി മിണ്ടാതിരുന്നുവെന്നും വ്യക്തമാക്കി. റാഗിംഗ് ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ മരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മുന്‍ പിടിഎ പ്രസിഡന്റിന്റെ ആരോപണം വരുന്നത്. അതേസമയം, പൂക്കോട് വെറ്റിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്താനൊരുങ്ങുകയാണ് പൊലീസ്. ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചതായും മര്‍ദനത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും പൊലീസ് അറിയിച്ചു. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും…
Read More »