Month: March 2024

  • Kerala

    പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരണപ്പെട്ടു; യുവാവിന്റെ ശരീരത്തില്‍  മര്‍ദ്ദനമേറ്റ പാടുകള്‍

    മഞ്ചേശ്വരം: കഴിഞ്ഞദിവസം മഞ്ചേശ്വരം പൊലീസ് സംശയകരമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മൊയ്തീൻ ആരിഫ് (21 ) എന്ന യുവാവ് മരണപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടി സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി തന്നെ സ്റ്റേഷൻ ജാമ്യത്തില്‍ കുടുംബത്തോടൊപ്പം വിട്ടയച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ യുവാവ് ചർദ്ദിക്കാൻ തുടങ്ങി. തുടർന്ന് മംഗലാപുരത്ത് ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിക്കുന്നതിനിടയില്‍ വഴിയില്‍ വച്ചാണ് മരണപ്പെട്ടത്. യുവാവിന്റെ ശരീരത്തില്‍ നിരവധി മർദ്ദനമേറ്റ പാടുകള്‍ ഉള്ളതായി നാട്ടുകാർ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

    Read More »
  • Kerala

    അനില്‍ ആൻ്റണിക്ക് ബിജെപി സ്ഥാനാര്‍ത്ഥിയുള്ള അവകാശവും അധികാരവുമുണ്ട്; എന്നാൽ മോദിയുടെ വർഗ്ഗീയത ഇവിടെ ചിലവാകില്ല:രമേശ് ചെന്നിത്തല

    തിരുവനന്തപുരം: പത്തനംതിട്ടയില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആൻ്റണിയുടെ മകൻ അനില്‍ കെ ആൻ്റണി ബിജെപി സ്ഥാനാർത്ഥിയായതില്‍ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആൻ്റണിയുടെ മകന് സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അധികാരവും അവകാശവുമുണ്ടെന്നും യുഡിഎഫിനെ അത് ബാധിക്കുന്ന കാര്യമല്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. വർഗീയതയെ ആളിക്കത്തിക്കുന്ന നരേന്ദ്ര മോദിയുടെ ഭരണത്തിന് എതിരെയുള്ള ശക്തമായ പോരാട്ടമാണ് ഇന്ത്യ ദേശീയ തലത്തിലും കേരളത്തില്‍ യുഡിഎഫും നടത്തുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രതിവർഷം രണ്ടു കോടി ചെറുപ്പക്കാർക്ക് ജോലി കൊടുക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഉള്ള ജോലി പോലും ഇല്ലാതാക്കുകയാണ് ചെയ്തത്. കർഷകരുടെ വരുമാനം രണ്ടിരട്ടിയാക്കുമെന്ന് പറഞ്ഞു. ആ ഗ്യാരൻ്റിയും നടപ്പാക്കിയില്ല. പെട്രോളും ഡീസലും 35 രൂപയ്ക്കു നല്‍കുമെന്നു പറഞ്ഞു. അതും നടപ്പായില്ല. രാജ്യത്ത് 100 സ്മാർട്ട് സിറ്റികള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞു. ആ ഗ്യാരൻ്റിയും നടപ്പാക്കിയില്ലെന്നും ചെന്നിത്തല വിമർശിച്ചു. പത്തനംതിട്ട ഉള്‍പ്പെടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വൻ വിജയം നേടുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങള്‍…

    Read More »
  • Kerala

    കോതമംഗലത്ത് സമരപ്പന്തല്‍ തകര്‍ത്തു, മൃതദേഹം പിടിച്ചെടുത്ത് പൊലീസ്; വൻ സംഘർഷം

    കോതമംഗലം: കാട്ടാന ആക്രമണത്തില്‍ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. മൃതദേഹം സൂക്ഷിച്ച ഫ്രീസർ പോലീസ് പിന്നീട് ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലെത്തിച്ചു.  മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുമെന്ന് പോലീസ് അറിയിച്ചു. കോതമംഗലത്ത് റോഡില്‍ മൃതദേഹം വച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തില്‍ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കണമെന്നായിരുന്നു ആവശ്യം.  റോഡില്‍ ഷെഡ് കെട്ടിയാണ് മൃതദേഹം വച്ചിരുന്നത്. ഈ ഷെഡ് പൊളിച്ച പൊലീസ് പ്രവർത്തകരെ പിടിച്ചുമാറ്റിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ  ഇവിടെ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര (70) ആണ് ഇന്ന് രാവിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കളക്ടറുമായി വിഷയം ചർച്ച ചെയ്യാനിരിക്കെ പൊലീസ് മൃതദേഹം പിടിച്ചെടുത്തതിനെ കോണ്‍ഗ്രസ് വിമർശിച്ചു. സർക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് മാത്യു കുഴല്‍നാടൻ എംഎല്‍എ കുറ്റപ്പെടുത്തി.

    Read More »
  • Kerala

    ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 2.67 കോടി രൂപയുടെ സൈബർ തട്ടിപ്പ്; മലപ്പുറം സ്വദേശികൾ അറസ്‌റ്റിൽ

    ആലപ്പുഴ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 2.67 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മലപ്പുറം ഏറനാട് കാവന്നൂർ‍  പഞ്ചായത്ത് ഒന്നാംവാർ‍ഡിൽ എലിയാപറമ്പിൽ വീട്ടിൽ ഷെമീർ പൂന്തല (38), ഏറനാട് കാവന്നൂർ പഞ്ചായത്ത് ഏഴാം വാർഡിൽ വാക്കാലൂർ കിഴക്കേത്തല കടവിനടുത്ത് എടക്കണ്ടിയിൽ വീട്ടിൽ അബ്ദുൾ വാജിദ് (23), കാവന്നൂർ പഞ്ചായത്ത് 12-ാം വാർഡിൽ ചിരങ്ങക്കുണ്ട് ഭാഗത്ത് പൂന്തല വീട്ടിൽ ഹാരിസ് (ചെറിയോൻ-35) എന്നിവരെയാണ് മലപ്പുറം അരീക്കോട്ടുനിന്ന് ഞായറാഴ്ച പിടികൂടിയത്. ആലപ്പുഴ മാന്നാർ സ്വദേശിയും ഗൾഫിൽ ജോലിചെയ്തിരുന്നയാളുമായ മുതിർന്ന പൗരനെ വാട്സാപ്പിലൂടെ ബന്ധപ്പെട്ടാണ് തട്ടിപ്പു നടത്തിയത്. ഓൺലൈൻ വ്യാപാരം നടത്തി വൻലാഭം നേടാമെന്നു വിശ്വസിപ്പിച്ചശേഷം ഒരു വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുനൽകി. അതുവഴി വെർച്വൽ അക്കൗണ്ടു തുടങ്ങാനായിരുന്നു നിർദ്ദേശം. പരാതിക്കാരൻ ആദ്യം 50,000 രൂപ നിക്ഷേപിച്ചു. 15 ദിവസമായപ്പോൾ വെർച്വൽ അക്കൗണ്ടിൽ 65,000 രൂപ ആയി ഉയർന്നു. അതോടെ പരാതിക്കാരനു വിശ്വാസമായി. ഇതു മുതലെടുത്ത്…

    Read More »
  • India

    വോട്ട് പിടിക്കാന്‍ ഗൂഗിളിലും പണം വാരിയെറിഞ്ഞ് ബി.ജെ.പി; ഫെബ്രുവരിയില്‍ പൊടിച്ചത് 30 കോടി

    ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ നില്‍ക്കെ ഇന്റര്‍നെറ്റില്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു മാസം മാത്രം ബി.ജെ.പി വാരിയെറിഞ്ഞത് കോടികള്‍. ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും വിവിധ പ്ലാറ്റ്ഫോമുകളില്‍ മാത്രം ജനുവരി 29നും ഫെബ്രുവരി 29നും ഇടയില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ചെലവാക്കിയത് 29.7 കോടി രൂപയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കൂട്ടാനും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്കു പ്രചാരം നല്‍കാനുമായാണ് ഇത്രയും ഭീമമായ തുക ഗൂഗിളില്‍ മാത്രം ചെലവിട്ടിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെയും മുന്നില്‍കണ്ടും കോടികള്‍ മുടക്കിയിട്ടുണ്ടെങ്കിലും ബി.ജെ.പി പരസ്യങ്ങളുടെ പ്രധാന ലക്ഷ്യം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു. ഗൂഗിള്‍ ആഡ്സ് ട്രാന്‍സ്പരന്‍സി സെന്ററില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ദി ന്യൂസ് മിനുട്ട്’ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലായിരുന്നു ബി.ജെ.പി പരസ്യം നല്‍കിയത്. ലക്ഷക്കണക്കിനു വെബ്സൈറ്റുകള്‍, യൂട്യൂബ് ഉള്‍പ്പെടെയുള്ള വിഡിയോ പ്ലാറ്റ്ഫോമുകള്‍, വിവിധ ആപ്പുകള്‍ എന്നിവയിലൂടെയെല്ലാം വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കമുണ്ടായിട്ടുണ്ട്. 12,600 പരസ്യങ്ങളാണു പ്രസിദ്ധീകരിച്ചത്. ഇതില്‍ 75 ശതമാനവും…

    Read More »
  • Kerala

    മൃഗശാലയില്‍നിന്നു ചാടിപ്പോയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു

    തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് എട്ടുമാസം മുൻപു ചാടി പോയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു. അഞ്ചുവയസ് പ്രായമുള്ള ഹനുമാൻ കുരങ്ങ് കഴിഞ്ഞ ദിവസമാണ് പെണ്‍കുരങ്ങിന് ജന്മം നല്‍കിയത്. അമ്മയുടെയും കുട്ടിയുടെയും ആരോഗ്യനില തൃപ്തികരമാണെന്നു മൃഗശാല അധികൃതർ പറഞ്ഞു. പ്രസവത്തിനു പിന്നാലെ കുരങ്ങിന്‍റെ ആഹാരക്രമത്തിലും മാറ്റം വരുത്തി. രാവിലെ ഒരു നേരമാണ് ആഹാരം. പ്രോട്ടീൻ, കാല്‍സ്യം എന്നിവ കൂടുതലടങ്ങുന്ന ആഹാരമാണ് നല്‍കുന്നത്. അമ്മയെയും കുട്ടിയേയും മൃഗശാല അധികൃതർ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ജൂണില്‍ ചാടിപ്പോയ കുരങ്ങിനെ പിടികൂടിയശേഷം ഇണക്കുരങ്ങിനൊപ്പം പ്രത്യേക കൂട്ടില്‍ പാർപ്പിച്ചിരിക്കുകയായിരുന്നു. തിരുപ്പതിയില്‍ നിന്നാണ് ഇണക്കുരങ്ങുകളെ തിരുവനന്തപുരത്ത് കൊണ്ടുവന്നത്. തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടയില്‍ അപ്രതീക്ഷിതമായി ചാടിപ്പോയ കുരുങ്ങിനെ പിന്നീട് ദിവസങ്ങള്‍ക്കു ശേഷമാണു അധികൃത ർക്ക് പിടികൂടാനായത്.

    Read More »
  • Kerala

    പൊള്ളുന്ന ചൂട്; എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും (മാര്‍ച്ച് 4 , 5) ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ ചുവടെ: ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,…

    Read More »
  • Crime

    ആലപ്പുഴയില്‍ കാണാതായ യുവാവിനെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി

    ആലപ്പുഴ: യുവാവിനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ 15-ാം വാര്‍ഡ് പുല്ലുകുളങ്ങര കണ്ണമ്പള്ളി ഭാഗം മേട്ടുതറയില്‍ സുരേഷ് കുമാറിന്റെ മകന്‍ അഖില്‍ സുരേഷാ(26)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ആറാട്ടുപുഴ പെരുമ്പളളി ജങ്കാര്‍ ജങ്ഷന് വടക്ക് തീരത്തോട് ചേര്‍ന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച രാത്രി അഖിലിനെ കാണാതായതിനെത്തുടര്‍ന്ന് കായംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്‍ജിനീയറിങ് ബിരുദധാരിയായ അഖില്‍ കുണ്ടറയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. പോലീസെത്തി മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: സിനിമോള്‍ (മോട്ടോര്‍ത്തൊഴിലാളി ക്ഷേമനിധി ഓഫീസ്, ഹരിപ്പാട്). സഹോദരന്‍: നിഖില്‍ സുരേഷ്.

    Read More »
  • Kerala

    ‘ഇന്‍തിഫാദ’ എന്ന പേര് ഉപയോഗിക്കരുത്; ബാനറുകളിലും പോസ്റ്റുകളിലും പാടില്ലെന്ന് ഉത്തരവ്

    തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ പേര് ‘ഇന്‍തിഫാദ’ എന്നത് മാറ്റാന്‍ നിര്‍ദേശം. പോസ്റ്റര്‍, സോഷ്യല്‍ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇന്‍തിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് സര്‍വകലാശാല വിസി ഉത്തരവിട്ടു. കേരള സര്‍വകലാശാല യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസിയുടെ നിര്‍ദേശം. ഇന്‍തിഫാദ എന്ന പേര് സമുദായ ഐക്യം തകര്‍ക്കുമെന്ന് കാണിച്ച് പരാതി ഉയര്‍ന്നിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് വിസിയുടെ നടപടി. ഈ മാസം 7 മുതല്‍ 11 വരെ നടക്കുന്ന കേരള സര്‍വകലാശാല കലോത്സവത്തിനാണ് ഇന്‍തിഫാദ എന്ന പേരിട്ടത്. പേരിട്ടതിനെ ചോദ്യം ചെയ്ത് നിലമേല്‍ എന്‍എസ്എസ് കോളജ് വിദ്യാര്‍ഥി ആശിഷ് എഎസ് ആണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട സിംഗിള്‍ ബെഞ്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കേരള സര്‍വകലാശാല എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. വൈസ് ചാന്‍സലര്‍ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് നല്‍കാനും നിര്‍ദേശം നല്‍കിയിരുന്നു. അറബി പദമായ ഇന്‍തിഫാദക്ക് തീവ്രവാദവുമായും പലസ്തീന്‍-ഇസ്രയേല്‍ യുദ്ധവുമായി ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ വാദം.…

    Read More »
  • Crime

    കുടയം പടിയിലെ വ്യാപാരി ബിനുവിന്റെ ആത്മഹത്യ: ബാങ്ക് മാനേജരെ സംരക്ഷിക്കാന്‍ പോലീസ് ശ്രമമെന്ന് കുടുംബം

    കോട്ടയം: കുടയംപടിയിലെ സ്റ്റെപ്സ് ഫുട്വെയര്‍ ഉടമ കെ.സി. ബിനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇതിനു കാരണക്കാരനായ ബാങ്ക് മാനേജര്‍ പ്രദീപിനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ബിനുവിന്റെ മകള്‍ നന്ദന ബിനു. കര്‍ണാടക ബാങ്കില്‍നിന്നും എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ മാനേജര്‍ പ്രദീപിന്റെ നിരന്തരമുള്ള ഭീഷണിയില്‍ മനംനൊന്താണ് അച്ഛന്‍ ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തില്‍ വോയ്സ് കോള്‍ റിക്കാര്‍ഡ് അടക്കമുള്ള തെളിവുകള്‍ പോലീസിനു കൊടുത്തിട്ടുള്ളതാണ്. എന്നാല്‍, അച്ഛന്റെ ആത്മഹത്യ അദ്ദേഹത്തിന്റെ സ്വഭാവരീതികള്‍ മൂലമാണെന്നും 12 വര്‍ഷം മുന്‍പ് ഞങ്ങളുടെ മുത്തച്ഛന്‍ ആത്മഹത്യ ചെയ്തിട്ടുള്ളതിനാല്‍ ആത്മഹത്യാ പ്രവണതയുള്ള ആളാണെന്നും വരുത്തി ത്തീര്‍ത്ത് ബാങ്ക് മാനേജരെ സംരക്ഷിക്കാനുതകുന്ന രീതിയില്‍ പോലീസ് അന്വ ഷണറിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചതായി അറിയുന്നു. ബാങ്കില്‍നിന്നും അച്ഛന്‍ എടുത്ത ലോണ്‍ ക്ലോസ് ചെയ്തിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ലോണ്‍ ക്ലോസ് ചെയ്തിട്ടില്ലെന്നും 4,11,000 രൂപ അടയ്ക്കാനുണ്ടെന്നുമാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. മറ്റു കട ബാധ്യതകള്‍ മൂലമാണ് അച്ഛന്‍ ആത്മഹത്യ…

    Read More »
Back to top button
error: