Month: March 2024

  • India

    സ്പാനിഷ് യുവതിയോട് കാട്ടിയത് സമാനകളില്ലാത്ത ക്രൂരത; രാജ്യത്തിന് തന്നെ നാണക്കേട്

    റാഞ്ചി : സ്പാനിഷ് വിനോദസഞ്ചാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത ജാർഖണ്ഡ് പോലീസ് ബാക്കി നാല് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഏഴ് പേർ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് പിതാംബർ സിംഗ് ഖേർവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റ് നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചില്‍ നടക്കുന്നു. അവരെ ഉടൻ പിടികൂടും. യുവതിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കൂട്ട ബലാത്സംഗം സ്ഥിരീകരിച്ചതായും ഖേർവാർ പറഞ്ഞു. കൂടാതെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യം പിന്നീട് അറിയിക്കുമെന്നും എസ്പി കൂട്ടിച്ചേർത്തു. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 300 കിലോമീറ്റർ അകലെ ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിലാണ് സ്പെയിനില്‍ നിന്നുള്ള യുവതിയെ വെള്ളിയാഴ്ച കൂട്ടബലാത്സംഗം ചെയ്തത്. ഭർത്താവിനൊപ്പം ടെൻ്റില്‍ രാത്രി ചെലവഴിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതികള്‍ ഇരുവരെയും ആക്രമിച്ചത്. സമീപത്ത് ഹോട്ടലുകള്‍ കാണാത്തതിനാലാണ് സൈറ്റിന് സമീപം ക്യാമ്ബ് ചെയ്തതെന്ന് ദമ്ബതികള്‍ പറയുന്നു. അവർ തന്നെ ബലാത്സംഗം ചെയ്തു, ചിലർ നോക്കിനില്‍ക്കെ അവർ എല്ലാവരും ദയവില്ലാതെ…

    Read More »
  • Kerala

    രാഷ്ട്രീയപ്രചരണങ്ങളേശിയില്ല, തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് കൂടുതല്‍ അംഗീകാരം കിട്ടി: പി.എസ്. ശ്രീധരന്‍ പിള്ള

    കൊച്ചി: തെരഞ്ഞെടുപ്പിലെ വിജയം മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് ലഭിച്ച അംഗീകാരമെന്ന് ബി.ജെ.പി മുന്‍ അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി.എസ്.ശ്രീധരന്‍പിള്ള. എല്ലാ ആരോപണങ്ങളും കത്തിനിന്നിട്ടും വിവാദങ്ങളില്‍ മാധ്യമങ്ങളടക്കം എതിര്‍ചേരിയില്‍ നിന്നിട്ടും ജനങ്ങള്‍ മുഖ്യമന്ത്രിയെ അംഗീകരിച്ചെന്ന് അദ്ദേഹം പറയുന്നു. സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തിലെ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കേരളം പരിശോധിക്കുമ്ബോള്‍ ഏറ്റവും വലിയ ആക്ഷേപം സ്വര്‍ണ്ണക്കള്ളക്കടത്തുമൊക്കെയായി ബന്ധപ്പെട്ട സമരങ്ങളുടെ പോര്‍ക്കളമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. അതില്‍ പ്രധാന പ്രതിപക്ഷവും കേന്ദ്രം ഭരിക്കുന്ന കക്ഷിയുമെല്ലാം ഒരു ഭാഗത്ത്. എല്ലാ ആരോപണങ്ങളും കത്തിനിന്നിട്ടും മീഡിയകളുമെല്ലാം അതില്‍ പങ്കുവഹിച്ചിട്ടും ജനങ്ങള്‍ മാന്‍ഡേറ്റ് കൊടുക്കേണ്ടി വന്നപ്പോള്‍ കൂടുതല്‍ അംഗീകാരം കേരളത്തിലെ മുഖ്യമന്ത്രിക്കു കൊടുത്തില്ലേ. കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നു. ഇങ്ങനെ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നു. ഇങ്ങനെ ചില കാര്യങ്ങള്‍ വരുമ്ബോള്‍ ഇതെല്ലാം ചില സൂചകങ്ങളാണ്. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയപ്രചാരണങ്ങളേക്കാള്‍ അപ്പുറം വസ്തുതകളെ വിലയിരുത്തുകയാണ്. ആ വിലയിരുത്തുന്നതില്‍…

    Read More »
  • Kerala

    പത്തനംതിട്ടയിൽ അടി; ബിഡിജെഎസിനെ ഒഴിവാക്കണമെന്ന് ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം

    പത്തനംതിട്ട: തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനിൽക്കെ എന്‍ഡിഎയില്‍ ഉണ്ടായ മുറുമുറുപ്പ് പ്രവര്‍ത്തകര്‍ക്കിടയിലേക്കും പടരുന്നു. പത്തനംതിട്ടയിൽ ബിജെപി പ്രവര്‍ത്തകരുടെ ഭൂരിഭാഗം അഭിപ്രായവും ബിഡിജെഎസിനെ എന്‍ഡിഎ മുന്നണിയില്‍ നിന്നും ഒഴിവാക്കണമെന്നാണ്. ഇന്നേ വരെ ബിഡിജെഎസിനെ കൊണ്ട് എന്‍ഡിഎയ്‌ക്കോ, ബിജെപിക്കോ ഒരു ഗുണവും ഉണ്ടായിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പി.സി. ജോര്‍ജിന് പത്തനംതിട്ട ലോക്‌സഭ സീറ്റ് ലഭിക്കാതെ വരുകയും സീറ്റ് ലഭിക്കാതിരിക്കാന്‍ കാരണം തുഷാര്‍ വെള്ളാപ്പള്ളിയുടെ ഇടപെടലാണെന്നുള്ള പി.സിയുടെ വെടിപൊട്ടിക്കല്‍ കൂടി ആയതോടെ ബിജെപി പ്രവര്‍ത്തകരും ബിഡിജെഎസിനും തുഷാറിനും എതിരെ തിരിഞ്ഞിരിക്കുകയാണ്. പിതാവ് വെള്ളാപ്പള്ളി നടേശന്‍ സിപിഎമ്മിനൊപ്പവും മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎയ്‌ക്കൊപ്പവും നില്‍ക്കുന്നത് അവരുടെ കച്ചവട താത്പര്യമാണെന്നും ഒരു വിഭാഗം ബിജെപിക്കാര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. കേന്ദ്ര നേതാക്കള്‍ വരുമ്ബോള്‍ മുഖം കാണിക്കാനെത്തുന്ന തുഷാര്‍, അണികളില്ലാ പാര്‍ട്ടി നേതാവാണെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിക്കുന്നു. ചുളുവില്‍ എം.പി ആകണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളെ എന്തിന് ചുമക്കണമെന്ന് തുഷാറിനെതിരെ ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും അടക്കം പറഞ്ഞു തുടങ്ങി. എന്തായാലും…

    Read More »
  • Kerala

    മോദിയുടെ വർഗ്ഗീയത ഇവിടെ ചിലവാകില്ല; അതാണ് കേരളത്തിലെ ജനങ്ങളുടെ ഗ്യാരണ്ടി

    പത്തനംതിട്ട: മോദിയുടെ വർഗ്ഗീയത ഇവിടെ ചിലവാകില്ലെന്നും അതാണ് കേരളത്തിലെ ജനങ്ങളുടെ ഗ്യാരണ്ടിയെന്നും ഇത് ‘മോദി ഗ്യാരണ്ടി’ പോലെയല്ലെന്നും  പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്. പ്രതിവർഷം രണ്ടു കോടി ചെറുപ്പക്കാർക്ക് ജോലി കൊടുക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഉള്ള ജോലി പോലും ഇല്ലാതാക്കുകയാണ് ചെയ്തത്. കർഷകരുടെ വരുമാനം രണ്ടിരട്ടിയാക്കുമെന്ന് പറഞ്ഞു. ആ ഗ്യാരൻ്റിയും നടപ്പാക്കിയില്ല. പെട്രോളും ഡീസലും 35 രൂപയ്ക്കു നല്‍കുമെന്നു പറഞ്ഞു. അതും നടപ്പായില്ല. രാജ്യത്ത് 100 സ്മാർട്ട് സിറ്റികള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞു. ആ ഗ്യാരൻ്റിയും നടപ്പാക്കിയില്ലെന്നും തോമസ് ഐസക് പറഞ്ഞു. വർഗീയതയെ ആളിക്കത്തിക്കുന്ന നരേന്ദ്ര മോദിയുടെ ഭരണത്തിന് എതിരെയുള്ള ശക്തമായ പോരാട്ടമാണ് ഇത്തവണത്തെ ലോക്സഭാ ഇലക്ഷനെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

    Read More »
  • Kerala

    തൃശൂരിൽ എൽഡിഎഫ് തന്നെയെന്ന് ഇന്ത്യ ടിവി സിഎന്‍എക്‌സ് സര്‍വേ

    തൃശൂർ: ത്രികോണ പോരാട്ടം നടക്കുന്ന തൃശൂരില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും അതേസമയം കേരളത്തിൽ യുഡിഎഫിനാണ് മുൻതൂക്കമെന്നും ഇന്ത്യ ടിവി സര്‍വേ.  ബിജെപി ഇത്തവണ വിജയം ഏകദേശം ഉറപ്പിച്ചിരിക്കുന്ന മണ്ഡലമാണ് തൃശൂർ.സുരേഷ് ഗോപിക്ക് വ്യക്തിപരമായ വോട്ടുകള്‍ കൂടി പിടിക്കാനാവുമെന്നണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത്തവണ അതിശക്തമായ പ്രചാരണവുമാണ് തൃശൂര്‍ മണ്ഡലത്തില്‍ അവർ നടത്തുന്നതും.എന്നാൽ തൃശൂരിൽ എൽഡിഎഫ് ജയിക്കുമെന്നാണ് സർവേ. എല്‍ഡിഎഫ് ഇത്തവണ കേരളത്തിൽ ആറ് മുതൽ എട്ട് സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. അതേസമയം സംസ്ഥാനത്ത് ഇത്തവണയും യുഡിഎഫ് തന്നെ ആധിപത്യം നേടുമെന്നും സര്‍വേ പറയുന്നു പത്ത് മുതൽ പന്ത്രണ്ട് സീറ്റുകള്‍ വരെ യുഡിഎഫ് നേടും. ദക്ഷിണേന്ത്യയില്‍ ഇന്ത്യ സഖ്യം തന്നെ ആധിപത്യം പുലര്‍ത്തുന്നുവെന്നും സര്‍വേ പറയുന്നു. ആകെയുള്ള 130 സീറ്റുകളില്‍ ഇന്ത്യ സഖ്യം 60 സീറ്റുകള്‍ വരെ നേടും. എന്‍ഡിഎ സഖ്യം 38 സീറ്റുകള്‍ വരെയും നേടും. ഇതിലൊന്നും വരാത്ത വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, ടിഡിപി, അണ്ണാഡിഎംകെ, മജ്‌ലിസ് പാര്‍ട്ടി എന്നിവര്‍ ബാക്കിയുള്ള…

    Read More »
  • Kerala

    “കിരീടം സമർപ്പിച്ചത് എന്റെ നേർച്ച, അത് മാതാവ് സ്വീകരിക്കും.” സുരേഷ് ഗോപി: സ്വര്‍ണക്കിരീടം സ്വർണമോ മുക്കു പണ്ടമോ എന്ന് ലൂര്‍ദ് കത്തീഡ്രലിലെ അഞ്ചംഗ സംഘം പരിശോധിക്കും

        സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രലീൽ സമർപ്പിച്ച സ്വർണ കിരീടം പരിശോധിക്കും. കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. കിരീടത്തിൽ ഭൂരിഭാഗവും ചെമ്പ് ആണെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ചേർന്ന ഇടവക പ്രതിനിധി യോഗത്തിലാണ് സ്വർണത്തിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യമുയർന്നത്. കിരീടത്തിലെ സ്വര്‍ണത്തിന്‍റെ അളവ് കമ്മിറ്റി ശാസ്ത്രീയമായി പരിശോധിക്കും. പള്ളി വികാരിയടങ്ങുന്ന അഞ്ചംഗ കമ്മിറ്റി കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിച്ച് ഇടവക പ്രതിനിധി യോഗത്തിൽ അറിയിക്കും. ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമർപ്പിച്ചത്. മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് കിരീടം സമര്‍പ്പിച്ചത്. മാതാവിന്‍റെ രൂപത്തിൽ അണിയിച്ച കിരീടം അൽപസമയത്തിനകം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ന്നിരുന്നു. തൃശൂർ കൗൺസിലറും ഇടവക സമിതി അംഗവുമായ ലീല വർഗീസ് അടക്കമുള്ളവരാണ് കിരീടം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പിൽ സ്വർണം…

    Read More »
  • Kerala

    സെർവർ ഓവർലോഡ്: ഇന്ന് മുതൽ 9 വരെ റേഷൻ കടകളുടെ പ്രവർത്തി സമയം  ക്രമീകരിച്ചു

        മാർച്ച് 5 മുതൽ 9 വരെ റേഷൻ കടകളുടെ പ്രവർത്തി സമയം ക്രമീകരിച്ചു. ഒരേ സമയം മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗും റേഷൻ വിതരണവും നടത്തുന്ന സാഹചര്യത്തിൽ സർവ്വറിന് ഉണ്ടാകുന്ന ഓവർലോഡ് മൂലമാണിത്. ഏഴു ജില്ലകളിൽ രാവിലെയും മറ്റ് ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവുമായാണ് ക്രമീകരിച്ചത്. ഈ ദിവസങ്ങളിൽ മസ്റ്ററിങ്ങും റേഷൻ വിതരണവും ഒരേസമയം നടക്കും. രാവിലെ എട്ട് മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് 2 മുതൽ 7 വരെയുമാണ് പ്രവർത്തിക്കുക.  ശിവരാത്രി ദിനമായ 8 ന് റേഷൻ കടകൾക്ക് അവധിയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 5 മുതൽ 7 വരെ രാവിലെയും 6 മുതൽ 9 വരെ ഉച്ചയ്ക്കു ശേഷവുമാണ് പ്രവർത്തിക്കുക. മറ്റുജില്ലകളിൽ 6 മുതൽ 9 വരെ രാവിലെയും 5 മുതൽ 7 വരെ ഉച്ചയ്ക്കുശേഷവും പ്രവർത്തിക്കും. സെർവ്വറിന്റെ ലോഡ് ക്രമീകരിക്കുന്നതിനാണ് ഈ ക്രമീകരണം.

    Read More »
  • Kerala

    മാത്യു കുഴൽനാടൻ എം.എൽ.എയും മറ്റും അറസ്റ്റിൽ, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം തട്ടി എടുത്തതും ആശുപത്രിയിൽ അക്രമണം നടത്തിയതുമാണ് കാരണം 

      മാത്യു കുഴൽനാടൻ എംഎൽഎയും  ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റിൽ. ഒപ്പം കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും പൊലീസ് കേസെടുത്തു. നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ  കൊല്ലപ്പെട്ട വയോധികയുടെ മുതദേഹം മോർച്ചറിയിൽ നിന്ന് തട്ടി എടുത്തത്  ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. ബലം പ്രയോഗിച്ചാണ് പൊലീസ് എംഎൽഎ അടക്കമുള്ളവരെ സമരപന്തലിൽ നിന്നും അറസ്റ്റ് ചെയ്തത്. തുടർന്നുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊലീസ് ബസും ജീപ്പും എറിഞ്ഞു തകർത്തു. വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കണ്ടാലറിയുന്ന 14 പേര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട് അനാദരവ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് 14 പേര്‍ക്കെതിരെയും ചുമത്തിയത്. പൊലീസും നേതാക്കളുമായി വാക്കുതർക്കമുണ്ടായി. ഇൻക്വസ്റ്റിനു വച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് നേതാക്കളോട് പറഞ്ഞു. ഇതേത്തുടർന്ന് ഡിവൈഎസ്പിയെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പിടിച്ചു തള്ളി. ആശുപത്രിയിൽനിന്ന് മൃതദേഹം ബലം പ്രയോഗിച്ച് എടുത്തു കൊണ്ടുപോയതിന് മാത്യു കുഴൽനാടനും കണ്ടാലറിയാവുന്നവർക്കുമെതിരെ കേസെടുത്തത്.…

    Read More »
  • Kerala

    കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം കൈമാറി, മോർച്ചറിയിൽ കയറി മൃതദേഹം വലിച്ചെടുത്തു കൊണ്ടുപോയത് ഗൗരവതരം: മന്ത്രി രാജീവ്

        ഇടുക്കി നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ കൈമാറി. മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റ്യന്‍ എന്നിവര്‍ ആശുപത്രിയിലെത്തിയാണ് ധനസഹായം കൈമാറിയത്. കാട്ടാന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇന്ദിര കോതമംഗലം താലൂക്ക് ആശുപത്രിലേയ്ക്കുള്ള വഴിമധ്യേയാണ് മരിച്ചത്. രണ്ടുമാസത്തിനുള്ളില്‍ അഞ്ചാമത്തെ വ്യക്തിയാണ് കാട്ടാന ആക്രമണത്തില്‍ ഇടുക്കിയില്‍ കൊല്ലപ്പെടുന്നത്. എറണാകുളത്തുനിന്ന് പെരിയാര്‍ വഴി ഇടുക്കിയിലേയ്ക്ക് കടന്ന കാട്ടാനയെ നാട്ടുകാര്‍ തുരത്തിയിരുന്നു. ഇതിനിടെ കാട്ടാന നേര്യമംഗലത്തേക്ക് കടന്നു. മോർച്ചറിയിൽ കയറി എംഎൽഎയും എംപിയും അടക്കമുള്ളവർ മൃതദേഹം വലിച്ചെടുത്തുകൊണ്ടുപോയ സംഭവം ഗൗരവതരമെന്നും വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതെന്നും മന്ത്രി പി.രാജീവ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ താൽപര്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി. അന്തരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾ പോലും സമരക്കാർക്കൊപ്പം പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര (72) യുടെ മൃതദേഹവുമായി കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധം സംബന്ധിച്ചാണ് മന്ത്രിയുടെ പ്രതികരണം. ‘‘ആ കുടുംബത്തിനും…

    Read More »
  • Kerala

    പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് വിദ്യാഭ്യാസ മന്ത്രി

    തിരുവനന്തപുരം: പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് പൊതുവിദ്യാഭ്യാസ  വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കെഎസ്‌യു ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഇടപെട്ട് കെഎസ്‌യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന് മന്ത്രി വാർത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി,വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍ നടക്കുന്ന ഈ സമയത്ത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോണ്‍ഗ്രസും പോഷക സംഘടനകളും നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്ലസ് വണ്ണിന്റെയും പ്ലസ്ടുവിന്റെയും പൊതുപരീക്ഷകള്‍ നടക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. 4,69,341 കുട്ടികളാണ് ഈ പരീക്ഷയ്ക്കായി ചൊവ്വാഴ്ച സ്കൂളുകളില്‍ എത്തുന്നത്. പ്രൈമറി,സെക്കൻഡറി സ്കൂള്‍ തല പരീക്ഷകളും നടക്കുന്നുണ്ട്. ഈ ഘട്ടത്തിലും തിരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാൻ ആകുമോ എന്നുമാണ് കോണ്‍ഗ്രസും പോഷക സംഘടനകളും നോക്കുന്നത്. സംസ്ഥാന സർക്കാർ സിദ്ധാർത്ഥിന്റെ കുടുംബത്തോടൊപ്പം ആണ് എന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതികളെ പിടികൂടി ഊർജ്ജിതമായ അന്വേഷണവും തെളിവെടുപ്പും അന്വേഷണ ഉദ്യോഗസ്ഥർ നടത്തുന്നുണ്ട്.എന്നാൽ…

    Read More »
Back to top button
error: