KeralaNEWS

മോദിയുടെ വർഗ്ഗീയത ഇവിടെ ചിലവാകില്ല; അതാണ് കേരളത്തിലെ ജനങ്ങളുടെ ഗ്യാരണ്ടി

പത്തനംതിട്ട: മോദിയുടെ വർഗ്ഗീയത ഇവിടെ ചിലവാകില്ലെന്നും അതാണ് കേരളത്തിലെ ജനങ്ങളുടെ ഗ്യാരണ്ടിയെന്നും ഇത് ‘മോദി ഗ്യാരണ്ടി’ പോലെയല്ലെന്നും  പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്.

പ്രതിവർഷം രണ്ടു കോടി ചെറുപ്പക്കാർക്ക് ജോലി കൊടുക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഉള്ള ജോലി പോലും ഇല്ലാതാക്കുകയാണ് ചെയ്തത്. കർഷകരുടെ വരുമാനം രണ്ടിരട്ടിയാക്കുമെന്ന് പറഞ്ഞു. ആ ഗ്യാരൻ്റിയും നടപ്പാക്കിയില്ല. പെട്രോളും ഡീസലും 35 രൂപയ്ക്കു നല്‍കുമെന്നു പറഞ്ഞു. അതും നടപ്പായില്ല. രാജ്യത്ത് 100 സ്മാർട്ട് സിറ്റികള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞു. ആ ഗ്യാരൻ്റിയും നടപ്പാക്കിയില്ലെന്നും തോമസ് ഐസക് പറഞ്ഞു.

Signature-ad

വർഗീയതയെ ആളിക്കത്തിക്കുന്ന നരേന്ദ്ര മോദിയുടെ ഭരണത്തിന് എതിരെയുള്ള ശക്തമായ പോരാട്ടമാണ് ഇത്തവണത്തെ ലോക്സഭാ ഇലക്ഷനെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

Back to top button
error: