KeralaNEWS

സെർവർ ഓവർലോഡ്: ഇന്ന് മുതൽ 9 വരെ റേഷൻ കടകളുടെ പ്രവർത്തി സമയം  ക്രമീകരിച്ചു

    മാർച്ച് 5 മുതൽ 9 വരെ റേഷൻ കടകളുടെ പ്രവർത്തി സമയം ക്രമീകരിച്ചു. ഒരേ സമയം മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗും റേഷൻ വിതരണവും നടത്തുന്ന സാഹചര്യത്തിൽ സർവ്വറിന് ഉണ്ടാകുന്ന ഓവർലോഡ് മൂലമാണിത്. ഏഴു ജില്ലകളിൽ രാവിലെയും മറ്റ് ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവുമായാണ് ക്രമീകരിച്ചത്.

ഈ ദിവസങ്ങളിൽ മസ്റ്ററിങ്ങും റേഷൻ വിതരണവും ഒരേസമയം നടക്കും. രാവിലെ എട്ട് മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് 2 മുതൽ 7 വരെയുമാണ് പ്രവർത്തിക്കുക.  ശിവരാത്രി ദിനമായ 8 ന് റേഷൻ കടകൾക്ക് അവധിയാണ്.

Signature-ad

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 5 മുതൽ 7 വരെ രാവിലെയും 6 മുതൽ 9 വരെ ഉച്ചയ്ക്കു ശേഷവുമാണ് പ്രവർത്തിക്കുക. മറ്റുജില്ലകളിൽ 6 മുതൽ 9 വരെ രാവിലെയും 5 മുതൽ 7 വരെ ഉച്ചയ്ക്കുശേഷവും പ്രവർത്തിക്കും. സെർവ്വറിന്റെ ലോഡ് ക്രമീകരിക്കുന്നതിനാണ് ഈ ക്രമീകരണം.

Back to top button
error: