Month: March 2024

  • Kerala

    കാരറ്റും ബീറ്റ്റൂട്ടും കാബേജും വരെ വിളയിച്ച് കാക്കനാട്ടെ യുവ കർഷകൻ

    കൊച്ചി: ബിസിനസ് തിരക്കുകള്‍ക്കിടയിലും ജൈവകൃഷിക്കായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് കാക്കനാട് സ്വദേശി നൗഫല്‍ മുബാറക്ക്. തൃക്കാക്കര വള്ളത്തോള്‍ ജങ്ഷനിലെ ഷട്ടില്‍ കോർട്ടിലാണ് കൃഷി ഒരുക്കിയത്. മാർക്കറ്റില്‍നിന്ന് കിട്ടുന്ന പച്ചക്കറികളില്‍ ഏറെയും  കീടനാശിനി അടങ്ങിയതാണെന്ന തിരിച്ചറിവാണ് ജൈവ പച്ചക്കറികൃഷി ചെയ്യാൻ നൗഫലിനെ പ്രേരിപ്പിച്ചത്. തക്കാളി, കബേജ്, കോളിഫ്ലവർ, ചീര, വെണ്ട, പയർ, പീച്ചിങ്ങ, കുക്കുംബർ, വഴുതന എന്നീ പച്ചക്കറികളും നൗഫല്‍ മുബാറക്കിന്‍റെ തോട്ടത്തിലുണ്ട്.കാരറ്റ്, ബീറ്റ്റൂട്ട്‌ കൃഷി വിളവെടുപ്പ് നേരത്തെ നടത്തിയിരുന്നു. കുറച്ച്‌ വർഷങ്ങളായി കാക്കനാട്, പള്ളിക്കര മേഖലകളില്‍ വിവിധ ഇടങ്ങളില്‍ സ്ഥലം വാടകക്ക് എടുത്ത് കൃഷി ചെയ്തുവരികയായിരുന്നു നൗഫല്‍. ഇതിനിടെ ബന്ധു ഗോഡൗണിനായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഉപയോഗിക്കാതെ കിടന്ന ഷട്ടില്‍ കോർട്ട് ഉപയോഗപ്പെടുത്തി. ഞായറാഴ്ചകളില്‍ രാവിലെ എട്ട് മുതല്‍ 11 വരെ പ്രവർത്തിക്കുന്ന കാക്കനാട് എല്‍.പി സ്‌കൂളിലെ കര്‍ഷകരുടെ നാട്ടുചന്തയില്‍ നൗഫലിന്‍റെ കൃഷിയിടത്തിലെ പച്ചക്കറികള്‍ വില്‍പ്പനക്കുണ്ടാകും. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ നേരിട്ട് വില്‍പന നടത്തുന്ന ഇടമാണിത്. ഒമ്ബത് കർഷകരും 50 ഉപഭോക്താക്കളുമായി എട്ട് വർഷം മുമ്ബ്…

    Read More »
  • Kerala

    രാജ്യറാണി എക്‌സ്പ്രസ് ഇനിമുതൽ നാഗർകോവിൽ വരെ

    തിരുവനന്തപുരം: നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്‌പ്രസ് നാഗർകോവിലിന് നീട്ടി.കൊച്ചുവേളി-തിരുവനന്തപുരം- നാഗർകോവില്‍ അണ്‍റിസർവ്ഡ് എക്‌സ്പ്രസായിട്ടാണ് സർവീസ് നടത്തുക. നിലമ്ബൂരില്‍ നിന്നും രാജ്യറാണി എക്‌സ്പ്രസ് കൊച്ചുവേളിയില്‍ എത്തിയാല്‍ പിന്നീട് ഇത് തിരുവന്തപുരം സെൻട്രലിലേക്കുള്ള കണക്ഷൻ ട്രെയിനായി സർവീസ് നടത്തും.  ഇതുപോലെ തിരിച്ച്‌ നാഗർകോവില്‍ നിന്നും തിരുവനന്തപുരത്തില്‍ നിന്നും നേരിട്ട് നിലമ്ബൂർ വരെയും ഇതില്‍ യാത്ര ചെയ്യാം. കൊച്ചുവേളിയില്‍ നിന്നും നിലമ്ബൂരിലേക്കുള്ള ട്രെയിനിന്റെ സമയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലമ്ബൂർ- കൊച്ചുവേളി- നാഗർകോവിലിലേക്കുള്ള ട്രെയിൻ രാത്രി നിലമ്ബൂരില്‍ നിന്നും പുറപ്പെട്ട് പുലർച്ചെ 5.30ന് കൊച്ചുവേളിയില്‍ എത്തും. ഇവിടെ നിന്നും രാവിലെ 6.30 ന് നാഗർകോവിലിലേക്ക് പുറപ്പെടുന്ന ഈ ട്രെയിൻ 6.45ന് തിരുവനന്തപുരം സെൻട്രലിലും 8.55ന് നാഗർകോവിലിലും എത്തും. നാഗർകോവില്‍- കൊച്ചുവേളി- നിലമ്ബൂരിലേക്കുള്ള ട്രെയിൻ വൈകിട്ട് 6.20ന് നാഗർകോവില്‍ നിന്നും പുറപ്പെടുകയും 7.55ന് തിരുവനന്തപുരം സെൻട്രലില്‍ എത്തുകയും ചെയ്യുന്നു. 8.20നാണ് ഇത് കൊച്ചുവേളിയില്‍ എത്തുന്നത്. ഇവിടെ നിന്നും 9 മണിക്ക് നിലമ്ബൂരിലേക്കും ട്രെയിൻ പുറപ്പെടും. തിരുവനന്തപുരം ആർസിസിയിലേക്ക്…

    Read More »
  • Kerala

    ജനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കും; വിജയിക്കുമെന്നാണ് ആത്മവിശ്വാസം: അനില്‍ ആന്റണി

    കൊച്ചി: ജനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ വ്യക്തമായി അവതരിപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനില്‍ ആന്റണി. കഴിഞ്ഞ പത്ത് വർഷം 300-ഓളം പദ്ധതികള്‍ മോദി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും കേരളത്തില്‍ കാണാനില്ല. ജനങ്ങള്‍ക്ക് ഫലപ്രദമായ രീതിയില്‍ നടത്താൻ ഇവിടെ ആരുമില്ലെന്നും അനില്‍ ആന്റണി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് മത്സരിക്കുന്നത്. പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയായി നില്‍ക്കുന്നത് ‍ഞാൻ തീരുമാനിച്ച കാര്യമല്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ ഇലക്ഷൻ കമ്മിറ്റി തീരുമാനിച്ച കാര്യമാണ്. ഇത് ദേശീയ തിര‍ഞ്ഞെടുപ്പാണ്. ഇത് മോദിജിയുടെ വിജയമായിരിക്കും. 400-ലധികം സീറ്റുകള്‍ ലഭിക്കും. സൈബർ ഇടങ്ങളില്‍ തനിക്കെതിരെ നിരവധി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പത്തനംതിട്ടയില്‍ വിജയിക്കുമെന്നതിനാലാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ നെഗറ്റീവ് പ്രചാരണങ്ങള്‍ നടക്കുന്നത്. ‌പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയായി എന്നെ പ്രഖ്യാപിച്ചതിന് എല്ലാവരോടും നന്ദി അറിയിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് തന്നെയാണ് വിശ്വാസം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ബിജെപിയിലേക്ക് വന്നത്. പ്രധാനമന്ത്രിയുടെ…

    Read More »
  • NEWS

    മസ്കറ്റിൽ ലേബര്‍ ക്യാമ്ബിന് തീവെച്ച ബംഗാളി അറസ്റ്റില്‍

    മസ്കറ്റ്: ലേബർ ക്യാമ്ബിന്  തീവെച്ച പ്രവാസി തൊഴിലാളിയെ റോയല്‍ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ കാമില്‍ അല്‍ വാഫി വിലായത്തിലായിരുന്നു സംഭവം. ലേബർ ക്യാമ്ബിലെ തന്നെ താമസക്കാരനായ ഇയാള്‍ താമസിക്കുന്ന സ്ഥലം തീവെച്ച്‌ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ശർഖിയ പോലീസ് കമാൻഡ് ആണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം.

    Read More »
  • NEWS

    വാഹനാപകടം; ദുബായില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

    പാലക്കാട്‌: ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട്‌ കൊഴിക്കര പള്ളത്ത് ചേമ്ബില കടവില്‍ പിസി സുലൈമാന്റെ മകന്‍ അഷ്റഫ് (പിസി അസറു) ആണ് മരിച്ചത്. ദുബായില്‍ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. ഞായറാഴ്ച രാവിലെ 5 മണിയോടെ ആണ് അപകടം നടന്നത്. ഭാര്യ: ആബിത. മക്കള്‍: നൗഷിദ, റിയ നസ്റിൻ, മുഹമ്മത് ഹാഷിം.

    Read More »
  • Kerala

    പാലക്കാട് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

    പാലക്കാട്: കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദർശിച്ചു മടങ്ങുന്നതിനിടെ കുഴഞ്ഞു വീണു വിദ്യാർഥിനി മരിച്ചു. മണ്ണാർക്കാട് പയ്യനെടം അക്കിപ്പാടത്ത് നടക്കാവില്‍ അഡ്വ.രാജീവിന്റെ മകള്‍ അനാമിക (18) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉടൻ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അമ്മ: ശാലിനി.

    Read More »
  • Kerala

    നാലാം ക്ലാസ്സുകാരി കത്തെഴുതി; കടുങ്ങല്ലൂർ എല്‍ പി സ്കൂളിന്  2 കോടി രൂപയുടെ ഹൈടെക്  കെട്ടിടം

    കൊച്ചി: കളിക്കാനും പഠിക്കാനും സ്ഥലമില്ലെന്ന് സങ്കടം പറഞ്ഞ് നാലാം ക്ലാസ്സുകാരി അമേയ എഴുതിയ കത്തിന് ഫലമുണ്ടായി. കടുങ്ങല്ലൂർ എല്‍ പി സ്കൂളിന് പുതിയ കെട്ടിടം അനുവദിച്ച്‌ ഉത്തരവായി. 2 കോടി രൂപയുടെ ഹൈടെക് സ്കൂള്‍ കെട്ടിടമാണ് നിർമിക്കാൻ പോകുന്നത്. മന്ത്രി പി രാജീവ് കെട്ടിടത്തിന് തറക്കല്ലിട്ടു. “സാറേ എനിക്കും കൂട്ടുകാർക്കും പഠിക്കാനും കഥ പറഞ്ഞിരിക്കാനും നല്ലൊരു കെട്ടിടം പണിതുതരുമോ?”- സ്കൂളിലെ പഴയ കെട്ടിടം പൊളിക്കുന്നതിനാല്‍ കളിക്കാനും പഠിക്കാനുമൊന്നും സ്ഥലമില്ലെന്നാണ് അമേയ മന്ത്രിയെ കത്തിലൂടെ അറിയിച്ചത്. കളമശ്ശേരിയിലെ വിവിധ സ്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിർമ്മിക്കുന്നതിന് 16 കോടി രൂപയിലധികം ഇതിനകം സർക്കാർ അനുവദിച്ചിരുന്നെങ്കിലും അമേയയുടെ കത്തും സംസ്ഥാന സർക്കാർ ഗൗരവത്തില്‍ എടുക്കുകയായിരുന്നു. പുതിയ സ്കൂള്‍ കെട്ടിടത്തിന് അനുമതിയും നല്‍കി. കമ്ബ്യൂട്ടർ ലാബ് , സ്റ്റേജ്, ക്ളാസ് മുറികള്‍, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാം പുതിയ കെട്ടിടത്തില്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അതിവേഗത്തില്‍ തന്നെ നിർമ്മാണപ്രവർത്തനങ്ങള്‍ പൂർത്തീകരിക്കുമെന്ന് പറഞ്ഞ മന്ത്രി,  എല്ലാവരും നന്നായി പഠിക്കണമെന്നും അഭ്യർത്ഥിച്ചു.

    Read More »
  • Kerala

    പാര്‍ട്ടിയില്‍ നിന്നും ഉടന്‍ പിസി ജോർജിനെ പുറത്താക്കുമെന്ന് കെ സുരേന്ദ്രൻ

    തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ കുറ്റിച്ചൂലിനോട് ഉപമിച്ച പിസി ജോര്‍ജിനെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ എല്ലാം പിസിയുടെ പരസ്യ പ്രസ്താവനകള്‍ പ്രതിസന്ധിയിലാക്കിയെന്ന തരത്തിലാണ് കാര്യങ്ങളെ സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. പ്രചരണ കാലത്ത് അച്ചടക്കം ആരു ലംഘിച്ചാലും കര്‍ശന നടപടി എടുക്കണമെന്നാണ് നിര്‍ദ്ദേശം. ബിജെപിയുമായി അനുനയത്തിന് തയ്യാറായില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും ഉടന്‍ പിസിയെ പുറത്താക്കും. ഒരാഴ്ച പിസിയ്ക്ക് നിരീക്ഷണ കാലമായി അനുവദിക്കും. അതിന് ശേഷം വേണ്ടി വന്നാല്‍ നടപടി എടുക്കുമെന്നാണ് പ്രവർത്തകർക്ക് സംസ്ഥാന നേതൃത്വത്തിന്റെ   ഉറപ്പ്. പാര്‍ട്ടി അച്ചടക്കം പാലിക്കാത്ത സാഹചര്യം ഇനി ഉണ്ടായാല്‍ അതിവേഗ നടപടിയും ഉണ്ടാകും. കേരളത്തിലെ ആർഎസ്‌എസ് നേതൃത്വവും പിസിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അലോസരത്തിലാണ്. പിസിയുടേത് അംഗീകരിക്കാന്‍ കഴിയാത്ത പരസ്യ വിമര്‍ശനമാണെന്നും പ്രവർത്തകരുടെ അത്മവിശ്വാസം തകര്‍ക്കുന്നതാണെന്നും അവർ പറയുന്നു. അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയാക്കിയതില്‍ പരസ്യമായി അമര്‍ഷം പ്രകടിപ്പിച്ച ജോർജിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ…

    Read More »
  • India

    ഇല്ലാത്ത മണ്ഡലങ്ങളിലും സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി

    ന്യൂഡൽഹി: ദേശീയ തലത്തില്‍ പ്രഖ്യാപിച്ച 195 സ്‌ഥാനാര്‍ഥികളുടെ പട്ടികയില്‍ തിരുത്തല്‍ വരുത്തി ബി.ജെ.പി. മണ്ഡലപുനഃസംഘടനയിലൂടെ ഇല്ലാതായ അസാമിലെ മംഗള്‍ദായ്‌, കാലിയബോര്‍ എന്നീ മണ്ഡലങ്ങളിലേക്കും ബി.ജെ.പി. സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഈ തെറ്റ്‌ മനസിലാക്കിയശേഷമാണ് പുതിയ പട്ടിക പാര്‍ട്ടി പുറത്തു വിട്ടത്‌. അതേസമയം ബി.ജെ.പിക്കു പറ്റിയ അബദ്ധത്തെ പരിഹസിച്ചു പ്രതിപക്ഷം രംഗത്തെത്തി. മണ്ഡലപുനഃസംഘടന നടന്നതുപോലും അറിയാത്ത ആളുകളാണു സ്‌ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതെന്നു തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മഹുവ മൊയ്‌ത്ര പരിഹസിച്ചു. അസമിലെ 14 ലോക്‌സഭാ സീറ്റുകളില്‍ 11 സീറ്റുകളിലേക്കുള്ള സ്‌ഥാനാര്‍ഥികളെ ശനിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു.

    Read More »
  • India

    അശ്ലീലവീഡിയോ വൈറലായി, യു.പി.യിലെ ബി.ജെ.പി. സ്ഥാനാര്‍ഥി പിന്മാറി

    ലഖ്നൗ: അശ്ലീലവീഡിയോ വൈറലായതിന് പിന്നാലെ ഉത്തർപ്രദേശിലെ ബി.ജെ.പി. സ്ഥാനാർഥി പിന്മാറി.  ബാരാബങ്കി ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി.സ്ഥാനാർഥിയും സിറ്റിങ് എം.പി.യുമായ ഉപേന്ദ്രസിങ് റാവത്താണ് സ്ഥാനാർഥിത്വത്തില്‍നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. അതേസമയം, പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Read More »
Back to top button
error: