KeralaNEWS

രാജ്യറാണി എക്‌സ്പ്രസ് ഇനിമുതൽ നാഗർകോവിൽ വരെ

തിരുവനന്തപുരം: നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്‌പ്രസ് നാഗർകോവിലിന് നീട്ടി.കൊച്ചുവേളി-തിരുവനന്തപുരം- നാഗർകോവില്‍ അണ്‍റിസർവ്ഡ് എക്‌സ്പ്രസായിട്ടാണ് സർവീസ് നടത്തുക.

നിലമ്ബൂരില്‍ നിന്നും രാജ്യറാണി എക്‌സ്പ്രസ് കൊച്ചുവേളിയില്‍ എത്തിയാല്‍ പിന്നീട് ഇത് തിരുവന്തപുരം സെൻട്രലിലേക്കുള്ള കണക്ഷൻ ട്രെയിനായി സർവീസ് നടത്തും.

 ഇതുപോലെ തിരിച്ച്‌ നാഗർകോവില്‍ നിന്നും തിരുവനന്തപുരത്തില്‍ നിന്നും നേരിട്ട് നിലമ്ബൂർ വരെയും ഇതില്‍ യാത്ര ചെയ്യാം. കൊച്ചുവേളിയില്‍ നിന്നും നിലമ്ബൂരിലേക്കുള്ള ട്രെയിനിന്റെ സമയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

Signature-ad

നിലമ്ബൂർ- കൊച്ചുവേളി- നാഗർകോവിലിലേക്കുള്ള ട്രെയിൻ രാത്രി നിലമ്ബൂരില്‍ നിന്നും പുറപ്പെട്ട് പുലർച്ചെ 5.30ന് കൊച്ചുവേളിയില്‍ എത്തും. ഇവിടെ നിന്നും രാവിലെ 6.30 ന് നാഗർകോവിലിലേക്ക് പുറപ്പെടുന്ന ഈ ട്രെയിൻ 6.45ന് തിരുവനന്തപുരം സെൻട്രലിലും 8.55ന് നാഗർകോവിലിലും എത്തും.

നാഗർകോവില്‍- കൊച്ചുവേളി- നിലമ്ബൂരിലേക്കുള്ള ട്രെയിൻ വൈകിട്ട് 6.20ന് നാഗർകോവില്‍ നിന്നും പുറപ്പെടുകയും 7.55ന് തിരുവനന്തപുരം സെൻട്രലില്‍ എത്തുകയും ചെയ്യുന്നു. 8.20നാണ് ഇത് കൊച്ചുവേളിയില്‍ എത്തുന്നത്. ഇവിടെ നിന്നും 9 മണിക്ക് നിലമ്ബൂരിലേക്കും ട്രെയിൻ പുറപ്പെടും.

തിരുവനന്തപുരം ആർസിസിയിലേക്ക് പോകേണ്ടവർ ഉള്‍പ്പെടെയുള്ളവരെ പരിഗണിച്ചാണ് രാജ്യറാണി എക്‌സ്പ്രസിന്റെ സർവീസ് നീട്ടാൻ ധാരണയായത്.

Back to top button
error: