Month: March 2024
-
NEWS
ഇസ്രയേലില്‍ ഷിയ ഹിസ്ബുള്ള ആക്രമണം; കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ട് മലയാളികള്‍ക്ക് പരുക്ക്
ടെൽഅവീവ്: ഇസ്രയേലില്‍ ലെബനനിലെ ഷിയ ഹിസ്ബുള്ള വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശിയായ നിബിന്‍ മാക്സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. മലയാളികളായ ജോസഫ് ജോർജ്, പോള്‍ മെല്‍വിന്‍ എന്നിവരുള്‍പ്പടെ ഏഴ് പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. തിങ്കളാഴ്ച രാവിലെ ഇസ്രയേലിന്റെ വടക്കന്‍ അതിർത്തി പ്രദേശമായ മാർഗലിയോട്ടിലാണ് ആക്രമണമുണ്ടായത്. ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ ഹമാസിനെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഷിയ ഹിസ്ബുള്ള. സിവ് ആശുപത്രിയിലാണ് നിബിന്റെ മൃതദേഹമുള്ളത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ ജോസഫ് ജോർജിനെ പെറ്റ തിക്വയിലുള്ള ബെയിലിന്‍സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ ജോസഫ് ജോർജ് നിലവില്‍ നിരീക്ഷണത്തിലാണ്. മെല്‍വിന്‍ സിവ് ആശുപത്രിയിലാണുള്ളത്. ഇടുക്കി സ്വദേശിയാണ് മെല്‍വിന്‍.ഒക്ടോബർ ഏഴിന് ഹമാസ്-ഇസ്രയേല്‍ സംഘർഷം ആരംഭിച്ചതിന് പിന്നാലെ തന്നെ ഷിയ ഹിസ്ബുള്ള വിഭാഗം ഇസ്രയേലിന്റെ വടക്കന്‍ അതിർത്തികളില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
Read More » -
Kerala
ദക്ഷിണേന്ത്യയിലെ മുൻനിര ഐടി ഹബ്ബായി തിരുവനന്തപുരത്തെ മാറ്റും; ഇത് എന്റെ ഗ്യാരന്റി: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ രാജ്യത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ വൻ വികസനമുണ്ടായെന്ന് തിരുവനന്തപുരം ബിജെപി ലോക്‌സഭാ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. 2014 ന് മുമ്ബ് കോണ്‍ഗ്രസും സിപിഎമ്മും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ തലകുനിയുന്ന സ്ഥിതിയിലെത്തിച്ചു. രാജ്യം കടുത്ത സാമ്ബത്തിക അരക്ഷിതാവസ്ഥയിലെത്തി. എന്നാല്‍ മോദി സർക്കാരിന് കീഴില്‍ ഇന്ത്യ ഇന്ന് എല്ലാ മേഖലകളിലും ശക്തമായി കഴിഞ്ഞു. രാജ്യത്ത് ഏറ്റവും ആദ്യം സാങ്കേതിക വിദ്യയുടെ വ്യാപനം പ്രതിഫലിച്ചത് കേരളത്തിലാണ്. പ്രത്യേകിച്ച് തിരുവനന്തപുരത്ത്. സ്റ്റാർട്ടപ്പുകള്‍ തുടങ്ങുന്നതിലും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലും കേരളം ഏറെ പിന്നോട്ട് പോയി. തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് വാക്കുതരുന്നു.. മോദിയുടെ ഗ്യാരന്റി നടപ്പാക്കും. ദക്ഷിണേന്ത്യയിലെ മുൻനിര ഐടി ഹബ്ബായി തിരുവനന്തപുരത്തെ മാറ്റുമെന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
India
ബിജെപി മുന്നണിയില്‍ ചേര്‍ന്നതോടെ അജിത് പവാര്‍ പരിശുദ്ധനായി; 25,000 കോടിയുടെ അഴിമതിക്കേസ് പിന്‍വലിച്ചു
മുംബൈ: ബിജെപി സഖ്യത്തില്‍ ചേര്‍ന്നതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരായ 25,000 കോടിയുടെ വായ്പാത്തട്ടിപ്പ് കേസ് മുംബൈ പോലീസ് അവസാനിപ്പിച്ചു. വസ്തുതാപരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന വാദമുയര്‍ത്തിയാണ് കേസ് പിന്‍വലിക്കുന്നത്. മഹാരാഷ്ട്ര സഹകരണ ബാങ്കുമായി (എം.എസ്.സി) ബന്ധപ്പെട്ട് അജിത് പവാറിനും മറ്റ് എഴുപതോളം പേര്‍ക്കുമെതിരെയാണ് കേസ് എടുത്തിരുന്നത്. അജിത് പാവാറിനെ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്ന് അന്വേഷണസംഘം മാര്‍ച്ച് 1ന് പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ താക്കറെ വഴിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാര്‍ച്ച് 15ന് കോടതി ഇത് പരിഗണിക്കും. കേസ് മുന്നോട്ട് കൊണ്ടുപോകണോ അവസാനിപ്പിക്കണോ എന്നതില്‍ അന്ന് തീരുമാനമുണ്ടാകും. 2019ലാണ് അജിത് പവാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസില്‍ ബോംബെ ഹൈക്കോടതി അന്വേഷണം ആവശ്യപ്പെടുന്നത്. അജിത് പവാര്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കോപ്പറേറ്റീവ് ഡയറക്ടര്‍ ആയിരിക്കെ ചില പഞ്ചസാര മില്ലുകള്‍ക്ക് ക്രമരഹിതമായി വായ്പ അനുവദിക്കുകയും തിരിച്ചടവ് മുടങ്ങിയപ്പോള്‍ മില്ലുകള്‍ ജപ്തി ചെയ്ത് ലേലം ചെയ്യുകയുമായിരുന്നു. എന്നാല്‍ ലേലം ചെയ്തപ്പോള്‍ പവാര്‍ കുടുംബവുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍…
Read More » -
Kerala
ബൈക്കില്‍ സഞ്ചരിക്കവേ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കവേ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ചാലപ്പുറം ലൗഡേല്‍ വീട്ടില്‍ കൃഷ്ണദാസിന്റെ മകൻ കിരണ്‍ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ബീച്ച് റോഡില്‍ ലയണ്‍സ് പാർക്കിന് സമീപത്തായിരുന്നു അപകടം. ഉടൻ ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലപ്പുറത്ത് സ്റ്റേഷനറി കട നടത്തുകയായിരുന്നു. മാതാവ്: ഉഷ. സഹോദരൻ: കിഷോർ.
Read More » -
Kerala
റോഡ് ക്രോസ് ചെയ്യവേ 73 കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ മുങ്ങിയ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ പിടിയില്‍
പാലക്കാട്: മണ്ണാർക്കാട് വയോധികനെ ഇടിച്ചശേഷം നിർത്താതെ പോയ ബൈക്ക് യാത്രക്കാർ പിടിയില്‍. ബൈക്ക് ഓടിച്ചിരുന്ന യാസർ അറാഫത്ത് കൂടെ ഉണ്ടായിരുന്ന ഷറഫുദ്ദിൻ, എന്നിവരാണ് അറസ്റ്റിലായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈദലവി എന്ന 73 കാരൻ കഴിഞ്ഞ ശനിയാഴ്ച മരിച്ചിരുന്നു. റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് വയോധികനെ അമിത വേഗതിയിലെത്തിയ ബൈക്ക് യാത്രികർ ഇടിച്ചുതെറിപ്പിച്ചത്. ഇരുവശത്തേക്കും നോക്കി ശ്രദ്ധിച്ചു തന്നെയാണ് 73 കാരനായ സൈദലവി മണ്ണാർക്കാട് നോട്ടമലയില്‍ വച്ച് റോഡ് മുറിച്ചു കടന്നത്. എന്നാല്‍ ബൈക്കുമായി അമിതവേഗത്തില്‍ കുതിച്ചെത്തിയ യുവാക്കൾ വയോധികനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് അപകടം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. സംഭവം നടന്ന് ഒരാഴ്ചയ്ക്കുശേഷമാണ് പ്രതികളെ പോലീസ് പിടികൂടിയത്. ബൈക്ക് ഓടിച്ചിരുന്ന യാസർ അറാഫത്തിനെയും കൂടെ ഉണ്ടായിരുന്ന ഷറഫുദ്ദിനെയും സിസിടിവികള്‍ കേന്ദ്രീകരിച്ചും വാഹനത്തിന്‍റെ നമ്ബർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം…
Read More » -
Kerala
2019 സെപ്റ്റംബർ 1 ന് ശേഷം ലൈസൻസ് എടുത്തവരും പുതുക്കുന്നവരും ഇതറിഞ്ഞിരിക്കണം
2019 സെപ്റ്റമ്പർ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കും : – 20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസൻസിൻ്റെ കാലാവധി. 50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു. ഹെവി ലൈസൻസ് (Trans) – 3 വർഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണമായിരുന്നു. ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണമായിരുന്നു. 2019 സെപ്റ്റമ്പർ 1 ന് ശേഷം ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ പുതുക്കുന്നവർക്കും : – ▫️30 വയസിനുള്ളിൽ എടുത്താൽ – 40 വയസു വരെ കാലാവധി . ▫️30 നും 50 നും ഇടയിൽ പ്രായമായവർക്ക് -10 വർഷത്തേക്ക്. ▫️50 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസു വരെ. ▫️ 55 വയസിനു മുകളിൽ 5 വർഷം വീതം.…
Read More » -
Kerala
റേഷൻകടകളുടെ സമയം പുനക്രമീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻകടകളുടെ സമയം പുനക്രമീകരിച്ചു. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകിട്ടുമാണ് പ്രവർത്തനം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ചൊവ്വ, വ്യാഴം, ദിവസങ്ങളില്‍ രാവിലെയും ബുധൻ, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാകും റേഷൻകടകള്‍ പ്രവർത്തിക്കുക. തൃശൂർ മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ ബുധൻ, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് റേഷൻകടകളുടെ പ്രവർത്തനം. ഇന്നുമുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാല്‍ സേർവറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. മസ്റ്ററിങ്ങും റേഷൻ വിതരണവും ഒരേ സമയം നടക്കുന്നത് സാങ്കേതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം നാലു മണിവരെയും ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ ഒൻപത് മണിമുതല്‍ വൈകുന്നേരം ഏഴ് മണി വരെയും മസ്റ്ററിങ് നടക്കും. എല്ലാ റേഷൻ കാർഡ് അംഗങ്ങളും റേഷൻ കടകളില്‍ നേരിട്ടെത്തി നിശ്ചിത സമയത്തിനകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന്…
Read More » -
Sports
പട്ടിണിയാണ്; ആദ്യമായി ട്രാന്‍സ്ഫര്‍ ജാലകത്തിന് പുറത്ത് താരകൈമാറ്റം നടത്തി ഇന്ത്യന്‍ ഫുട്‌ബോള്‍
ഹൈദരാബാദ്: ചരിത്രത്തിലാദ്യമായി ട്രാന്‍സ്ഫര്‍ ജാലക സമയത്തിന് പുറത്ത് താരകൈമാറ്റം നടത്തി ഇന്ത്യന്‍ ഫുട്‌ബോള്‍. ഹൈദരാബാദ് എഫ് സിയുടെ ഗോള്‍കീപ്പര്‍ ആയിരുന്ന ഇന്ത്യന്‍ താരം ഗുര്‍മീത് സിംഗ് ഇനി മുതല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയുടെ കാവല്‍ക്കാരനാകും. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് താരം ഹൈദരാബാദ് എഫ് സി വിടാന്‍ തീരുമാനിച്ചത്. മാസങ്ങളായി ഹൈദരാബാദ് എഫ് സിയില്‍ നിന്ന് ശമ്ബളം നല്‍കുന്നില്ലെന്ന് താരം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് പരാതിപ്പെട്ടിരുന്നു. പിന്നാലെ ട്രാന്‍സ്ഫര്‍ ജാലകത്തിന് പുറത്ത് ഹൈദരാബാദ് എഫ് സി വിടാന്‍ ഗുര്‍മീതിന് അനുമതി ലഭിച്ചു. കേരളാ ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെ നാല് ക്ലബുകള്‍ താരത്തിനായി രംഗത്തുണ്ടായിരുന്നു. സീസണില്‍ പരിക്കേറ്റ സച്ചിന്‍ സുരേഷിന് പകരക്കാരനായാണ് ഗുര്‍മീതിനെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടത്. എന്നാല്‍ താരത്തിന് ദീര്‍ഘകാല കരാര്‍ നല്‍കാന്‍ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമായിരുന്നില്ല. നാലര വര്‍ഷത്തേയ്ക്കാണ് നോര്‍ത്ത് ഈസ്റ്റുമായി ഗുര്‍മീത് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
Read More » -
Kerala
കുഴല്‍കിണര്‍ കുഴിക്കുന്നതിനിടെ ലോറി കത്തിനശിച്ചു; ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു
കണ്ണൂര്‍: ശ്രീകണ്ഠപുരത്തിനടുത്ത് കുഴല്‍കിണര്‍ കുഴിക്കുന്നതിനിടെ ലോറി കത്തിനശിച്ചു. തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ മുത്തുവും സഹായിയും ഓടിരക്ഷപ്പെട്ടു. ചെമ്ബന്തൊട്ടി-നടുവില്‍ റോഡില്‍ പള്ളിത്തട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം. നിടിയേങ്ങയില്‍ കുഴല്‍കിണറിന്റെ പണിക്കിടെയാണ് ലോറി തീപിടിച്ചു പൂര്‍ണമായും കത്തിയത്. കമ്ബല്ലൂരിലെ എം.വി.ജെ. ബോര്‍വെല്‍സ് ഉടമ സോജന് വേണ്ടി കരാറടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന ലോറിയാണിത്. ലോറിയില്‍ ഉണ്ടായിരുന്ന പുതിയ കംപ്രസര്‍ ഉള്‍പ്പെടെയാണു തീപിടിത്തത്തില്‍ നശിച്ചത്. തളിപ്പറമ്ബ് അഗ്നിരക്ഷാനിലയത്തില്‍നിന്ന് എത്തിയ രണ്ടു യൂണിറ്റ് ചേര്‍ന്ന് തീയണച്ചത്.
Read More » -
Kerala
ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വീണ ലൈൻമാന് രക്ഷകനായി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ
റാന്നി: ഉതിമൂടിനു സമീപം ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വീണ ലൈൻമാന് രക്ഷകനായി റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ. രാവിലെ ഡ്യൂട്ടിക്കായി അതുവഴി കാറിൽ വന്ന ഡോക്ടർ വൈശാഖാണ് പെട്ടെന്ന് കാർ നിർത്തി ഷോക്കേറ്റ വ്യക്തിയെ പരിശോധിച്ച് സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം സ്വന്തം കാറിൽ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടറുടെ കൃത്യമായ ഇടപെടൽ മൂലമാണ് രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.രോഗി ഉച്ചയോടെ പൂർണ സൗഖ്യവാനായി വീട്ടിലേക്ക് മടങ്ങി.
Read More »