കഴിഞ്ഞ പത്ത് വർഷം 300-ഓളം പദ്ധതികള്‍ മോദി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും കേരളത്തില്‍ കാണാനില്ല. ജനങ്ങള്‍ക്ക് ഫലപ്രദമായ രീതിയില്‍ നടത്താൻ ഇവിടെ ആരുമില്ലെന്നും അനില്‍ ആന്റണി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് മത്സരിക്കുന്നത്. പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയായി നില്‍ക്കുന്നത് ഞാൻ തീരുമാനിച്ച കാര്യമല്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ ഇലക്ഷൻ കമ്മിറ്റി തീരുമാനിച്ച കാര്യമാണ്.
ഇത് ദേശീയ തിരഞ്ഞെടുപ്പാണ്. ഇത് മോദിജിയുടെ വിജയമായിരിക്കും. 400-ലധികം സീറ്റുകള്‍ ലഭിക്കും.
സൈബർ ഇടങ്ങളില്‍ തനിക്കെതിരെ നിരവധി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പത്തനംതിട്ടയില്‍ വിജയിക്കുമെന്നതിനാലാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ നെഗറ്റീവ് പ്രചാരണങ്ങള്‍ നടക്കുന്നത്. പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയായി എന്നെ പ്രഖ്യാപിച്ചതിന് എല്ലാവരോടും നന്ദി അറിയിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് തന്നെയാണ് വിശ്വാസം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ബിജെപിയിലേക്ക് വന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വവും വ്യക്തി പ്രഭാവവും കണ്ടാണ് പാർട്ടിയില്‍ പ്രവേശിച്ചതെന്നും അനില്‍ ആന്റണി പറഞ്ഞു.