കടുങ്ങല്ലൂർ എല്‍ പി സ്കൂളിന് പുതിയ കെട്ടിടം അനുവദിച്ച് ഉത്തരവായി. 2 കോടി രൂപയുടെ ഹൈടെക് സ്കൂള്‍ കെട്ടിടമാണ് നിർമിക്കാൻ പോകുന്നത്. മന്ത്രി പി രാജീവ് കെട്ടിടത്തിന് തറക്കല്ലിട്ടു.
“സാറേ എനിക്കും കൂട്ടുകാർക്കും പഠിക്കാനും കഥ പറഞ്ഞിരിക്കാനും നല്ലൊരു കെട്ടിടം പണിതുതരുമോ?”- സ്കൂളിലെ പഴയ കെട്ടിടം പൊളിക്കുന്നതിനാല്‍ കളിക്കാനും പഠിക്കാനുമൊന്നും സ്ഥലമില്ലെന്നാണ് അമേയ മന്ത്രിയെ കത്തിലൂടെ അറിയിച്ചത്.
കളമശ്ശേരിയിലെ വിവിധ സ്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിർമ്മിക്കുന്നതിന് 16 കോടി രൂപയിലധികം ഇതിനകം സർക്കാർ അനുവദിച്ചിരുന്നെങ്കിലും അമേയയുടെ കത്തും സംസ്ഥാന സർക്കാർ ഗൗരവത്തില്‍ എടുക്കുകയായിരുന്നു. പുതിയ സ്കൂള്‍ കെട്ടിടത്തിന് അനുമതിയും നല്‍കി.
കമ്ബ്യൂട്ടർ ലാബ് , സ്റ്റേജ്, ക്ളാസ് മുറികള്‍, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാം പുതിയ കെട്ടിടത്തില്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അതിവേഗത്തില്‍ തന്നെ നിർമ്മാണപ്രവർത്തനങ്ങള്‍ പൂർത്തീകരിക്കുമെന്ന് പറഞ്ഞ മന്ത്രി, എല്ലാവരും നന്നായി പഠിക്കണമെന്നും അഭ്യർത്ഥിച്ചു.