KeralaNEWS

ജനങ്ങളെ സംരക്ഷിക്കാനാകില്ലെങ്കില്‍ രാജിവച്ച് ഇറങ്ങി പോകണം; സര്‍ക്കാരിനെ വിമര്‍ശിച്ച് താമരശേരി ബിഷപ്പ്

കോഴിക്കോട്: ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കുകളായെന്നും ജനങ്ങളെ കരുതാന്‍ നടപടിയില്ലെങ്കില്‍ പ്രതിഷേധിക്കുമെന്നും ബിഷപ്പ് പറഞ്ഞു. വയനാട്ടിലും ഇടുക്കിയിലുമുള്‍പ്പെടെ വന്യജീവി ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ പ്രതികരണം.

”മലയോര മേഖലയില്‍ മുഴുവനായി ഭീകരാന്തരീക്ഷമാണുള്ളത്. വേനല്‍ക്കാലമായപ്പോള്‍ ഭക്ഷണവും വെള്ളവും തേടി മൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങുകയാണ്. അതു മനസ്സിലാക്കി ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഒന്നോ രണ്ടോ മരണങ്ങള്‍ സംഭവിക്കുമ്പോള്‍ തന്നെ അതിന്റെ കാരണം മനസ്സിലാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിലാണ് വിഷമം” ബിഷപ്പ് പറഞ്ഞു.

Back to top button
error: