റാഞ്ചി: ജാർഖണ്ഡിലെ പലാമു ജില്ലയില്‍ വനിത കലാകാരി കൂട്ടമാനഭംഗത്തിനിരയായി. ഛത്തീസ്ഖണ്ഡ് സ്വദേശിനിയായ 21കാരിയെ സഹപ്രവർത്തകർ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിൽ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്.
റാഞ്ചിയില്‍ നിന്ന് 200 കിലോമീറ്റർ അകലെ വിശ്രംപൂരിലെ റോഡിലാണ് സംഭവം നടന്നത്. പീഡനത്തിന് ശേഷം അബോധാവസ്ഥയിലായ യുവതിയ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ഭർത്താവിനൊപ്പം ബൈക്കില്‍ യാത്ര് ചെയ്യുന്നതിനിടെ സ്പാനിഷ് വിനോദസഞ്ചാരി, ദുംകയിലെ ഹൻസ്ദിഹ പ്രദേശത്ത് കൂട്ടബലാത്സംഗത്തിനിരയായത്. പത്തോളം പേര് ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
സ്പാനിഷ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണത്തിനു പിന്നാലെ നടന്ന സംഭവത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയരുകയാണ്.