തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. പ്രതിദിനം 50 ടെസ്റ്റുകള്‍ എന്ന നിലയിലേയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ പ്രതിദിനം 160 ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. മെയ് 5 മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്ക്കരണത്തിൻ്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്.