KeralaNEWS

കേന്ദ്രത്തിന്റെ മുഖമടച്ച് കേരളത്തിന്റെ പ്രഹരം

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന കേരളത്തിന് 13,608 കോടി രൂപ കൂടി ഈ സാമ്ബത്തികവര്‍ഷം കടമെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുകയാണ്.

കേരളത്തിന് കടമെടുക്കാന്‍ അനുമതി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പിടിവാശിയെ തുടര്‍ന്നാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, കേസ് പിന്‍വലിച്ചാല്‍ മാത്രം അനുമതി നല്‍കാമെന്നായിരുന്നു കേന്ദ്ര അറിയിച്ചത്. കേസില്‍ കേരളം ഉറച്ചുനിന്നതോടെ കേരളത്തിന് അര്‍ഹതപ്പെട്ടത് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ കേരളം നല്‍കിയ ഹര്‍ജിയുടെ വിജയമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ കാണുന്നത്. കേരളത്തിന് അവകാശപ്പെട്ടത് ഉടന്‍ അനുവദിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

Signature-ad

കേരളം ഉന്നയിക്കുന്ന അധിക ആവശ്യങ്ങള്‍ സംബന്ധിച്ച്‌ ഇന്ന് ഉച്ചയ്‌ക്കോ നാളെയോ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കണെന്നും കേരളത്തിന്റെ സ്യൂട്ട് പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്രം പിന്‍വലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കേരളത്തിന് ലഭിക്കേണ്ട 57,400 കോടിയുടെ വെട്ടിക്കുറവാണ് ഈ വര്‍ഷം മാത്രം കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഗ്രാന്റുകളും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതവുമായി 7,000 കോട രൂപ കേന്ദ്രം നല്‍കാനുണ്ട്. യുജിസി ശമ്ബള പരിഷ്‌കരണ വിഹിതമായി 750 കോടിയും നല്‍കാനുണ്ട്. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ ഗ്രാന്റിനത്തില്‍ 1,921 കോടിയും, ഭക്ഷ്യ സുരക്ഷാ പദ്ധതിക്കുള്ള വിഹിതത്തില്‍ 1,100 കോടിയും, ദുരിതാശ്വാസങ്ങള്‍ക്കുള്ള വിഹിതത്തില്‍ 139 കോടിയും സ്റ്റേറ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഫണ്ടില്‍ 69 കോടിയുമാണ് കുടിശ്ശികയായുള്ളത്. മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക സഹായ വിഹിതമായി 3000 കോടിയും കിട്ടാനുണ്ട്.ഊര്‍ജ്ജ മേഖലയിലെ പരിഷ്‌കരണം നടപ്പാക്കിയ ഇനത്തില്‍ 4866 കോടി രൂപയാണ് നല്‍കാനുള്ളത്.മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം ഈ തുക നല്‍കിയിട്ടുമുണ്ട്.

മാര്‍ച്ചില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട 13609 കോടി രൂപയും കേന്ദ്രം തടഞ്ഞുവച്ചിരിക്കയാണ്.തിരഞ്ഞെടുപ്പ് അടുത്തതോടെ പെന്‍ഷനും ശമ്ബളവുമടക്കം മുടക്കാനും അതുവഴി ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുമുള്ള ശ്രമമാണ് കേന്ദ്രം നടത്തിയിരിക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.

Back to top button
error: