Month: March 2024

  • Careers

    പ്ലസ് ടുവിന് ശേഷം സൗജന്യമായി ജര്‍മ്മനിയില്‍ നഴ്‌സിങ് പഠിക്കാം; കേരള സര്‍ക്കാര്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

    തിരുവനന്തപുരം: പ്ലസ് ടുവിന് ശേഷം ജര്‍മ്മനിയില്‍ സൗജന്യ നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. പ്രായപരിധി 18നും 27നും ഇടയില്‍ പ്രായമുള്ള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷ താല്‍പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മന്‍ ഭാഷ യോഗ്യത, മുന്‍പരിചയം (ഓപ്ഷനല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റകള്‍, മറ്റ് അവശ്യ രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച്‌ 21നകം അപേക്ഷ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkroots.org, www.nifl.norkaroots.org വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്) +91-8802 012 345 (വിദേശത്ത് നിന്ന് ) മിസ്ഡ് കോള്‍ സര്‍വീസ് ബന്ധപ്പെടാം.

    Read More »
  • Kerala

    പെന്‍ഷന്‍ മുടക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെയാകണം ജനവിധി: തോമസ് ഐസക്ക് 

    പത്തനംതിട്ട: പെന്‍ഷന്‍ മുടക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെയാകണം ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്ക്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കാനുള്ള പണം മുഴുവനായി നല്‍കിയാല്‍ യാതൊരു പ്രശ്നവുമില്ലാതെ ക്ഷേമ പെന്‍ഷനുകള്‍ കുടിശികയില്ലാതെ നല്‍കാന്‍ സാധിക്കും. കേരളത്തിന് 13,608 കോടി രൂപ നല്‍കാനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, കേസ് പിന്‍വലിച്ചാല്‍ തരാമെന്നാണ് കേന്ദ്രം പറയുന്നത്. ആ പണം മുഴുവന്‍ കിട്ടിയാല്‍ ഒരു രൂപ പോലും കുടുശികയില്ലാതെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സാധിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. പെന്‍ഷന്‍ തുക 1200 ആക്കി വര്‍ധിപ്പിച്ചപ്പോള്‍ എല്ലാ മാസവും പെന്‍ഷന്‍ നല്‍കണം എന്നായിരുന്നു സര്‍ക്കാരിന്‍റെ ആഗ്രഹം. അതിനായി ഒരു കമ്ബനി ഉണ്ടാക്കി. സര്‍ക്കാരിന്‍റെ കൈയില്‍ ഒരു മാസം പണം ഇല്ലെങ്കിലും ആ കമ്ബനിയില്‍നിന്ന് വായ്പയെടുത്ത് പെന്‍ഷന്‍ കൊടുക്കും. അങ്ങനെയാണ് മൂന്ന് വര്‍ഷവും മുടങ്ങാതെ പെന്‍ഷന്‍ കൊടുത്തിരുന്നത്. ഇതിനായി ഈ കമ്ബനി മൊത്തം 13,000 കോടി രൂപ കൈ വായ്പ എടുത്തിട്ടുണ്ട്.…

    Read More »
  • Kerala

    തൃശൂരില്‍ സുരേഷ് ഗോപിയുടെ ചെമ്ബ് തെളിഞ്ഞോ?

    തൃശൂർ: എന്‍ഡിഎയ്ക്കായി തൃശൂരില്‍ പോരിനിറങ്ങിയ സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞതായി സൂചന.പറയുന്നത് മറ്റാരുമല്ല,തൃശൂർ ബിജെപി നേതൃത്വം തന്നെയാണ്. ലൂര്‍ദ് മാതാവിന് നല്‍കിയ കിരീടത്തിലെ സ്വര്‍ണത്തിന്റെ മാറ്റ് എതിരാളികള്‍ ഉരച്ചു നോക്കുന്നതിനിടെയാണ് ബിജെപി നേതൃത്വത്തിന്റേതായ വിലയിരുത്തലുകൾ പുറത്ത് വരുന്നത്. ഇതോടെ  സുരേഷ് ഗോപിയും പ്രതിരോധത്തിലായിരിക്കുകയാണ്.  വഴിപാട് രാഷ്ട്രീയം കളിക്കാന്‍ നോക്കിയ സുരേഷ് ഗോപിക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടുവെങ്കിലും ഇതിനെ അതിജീവിക്കാന്‍ മറുവഴികള്‍ തേടുകയാണ് താരം. വീഴ്ത്താന്‍ ബഹുമുഖ തന്ത്രങ്ങളുമായി എല്‍.ഡി.എഫും യു.ഡി.എഫും.മണ്ഡലത്തിൽ സർവം ശക്തമായുണ്ടുതാനും! താന്‍ ജയിച്ചാല്‍ ഭാര്യയുടെ നേര്‍ച്ചയായി പത്തുലക്ഷം രൂപയുടെ സ്വര്‍ണം ലൂര്‍ദ് മാതാവിന് നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം. എന്നാല്‍ സാമുദായിക വികാരത്തെ സ്പര്‍ശിക്കുന്ന വിഷയമായതു കൊണ്ടു തന്നെ സുരേഷ് ഗോപിയുടെ നേര്‍ച്ച വിവാദത്തില്‍ വളരെ സൂക്ഷ്മതയോടുളള പ്രതികരണമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറും നടത്തുന്നത്. ജനസേവനമാണ് തങ്ങളുടെ യഥാര്‍ത്ഥ വഴിപാടെന്നാണ് ഇരുവരും പ്രതികരിച്ചത്. തൃശൂരില്‍ ലൂര്‍ദ് മാതാവിന് കിരീടം സമര്‍പിച്ചതില്‍ പൊന്നുകുറഞ്ഞുവെന്ന…

    Read More »
  • Kerala

    വിവാഹം കഴിഞ്ഞ്  15-ാം നാൾ നവവധു ഭർതൃഗൃഹത്തിൽ ജീവനൊടുക്കി, ഭർത്താവ് അറസ്റ്റിൽ

         തിരുവനന്തപുരം കാട്ടാക്കടയിൽ ഒന്നര വർഷം നീണ്ട പ്രണയത്തിനൊടുവിൽ  വിവാഹിതയായ യുവതി 15-ാം നാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കല്ലാമം സ്വദേശി വിപിനെയാണ് സംഭവം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷം കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.  വിപിൻ്റെ  മാനസിക, ശാരീരിക പീഡനമാണെന്ന് സോനയുടെ മരണത്തിന് കാരണം എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. പന്നിയോട് സ്വദേശിയായ ഇരുപത്തി മൂന്നുകാരി സോന ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയത് 2023 ജൂലൈ രണ്ടിനാണ്. വിപിനുമായുള്ള വിവാഹം കഴിഞ്ഞ് 15-ാം  ദിവസമായിരുന്നു സംഭവം. ഈ സമയം ഭർത്താവ് വിപിനും മുറിയിൽ ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നെങ്കിലും , വിപനെ അറസ്റ്റ് ചെയ്തിരുന്നില്ല. മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ മാറി പുതിയ ഉദ്യോഗസ്ഥൻ എത്തിയതോടെയാണ് വിപിനെ അറസ്റ്റ് ചെയ്തത്. വിപിൻ സ്ഥിരം…

    Read More »
  • Kerala

    ബി.ജെ.പിയിലേക്കില്ല, പ്രചരിക്കുന്നത് വ്യാജവാര്‍ത്ത: പദ്മജ വേണുഗോപാല്‍

    തൃശൂർ: ബി.ജെ.പി പ്രവേശനത്തെക്കുറിച്ചുള്ള വാർത്തകള്‍ നിഷേധിച്ച്‌ മുതിർന്ന കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍.  തമാശരൂപേണ ഒരു ചാനലിന് നല്‍കിയ പ്രതികരണം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുമെന്ന് വിചാരിച്ചില്ല എന്നും പദ്മജ വ്യക്തമാക്കി. പദ്മജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ‘ഞാൻ ബിജെപി യില്‍ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തില്‍ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല .എന്നോട് ഒരു ചാനല്‍ ചോദിച്ചപ്പോള്‍ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ് ,ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു .അവർ എന്നോട് ചോദിച്ചു ഭാവിയില്‍ പോകുമോ എന്ന് , ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു .അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല’

    Read More »
  • Food

    കിടിലന്‍ രുചിയില്‍ എളുപ്പത്തില്‍ തയാറാക്കാം വെജിറ്റബിള്‍ പുലാവ്

    കിടിലന്‍ രുചിയില്‍ എളുപ്പത്തില്‍ തയാറാക്കാം വെജിറ്റബിള്‍ പുലാവ്. നോൺവെജ് കഴിച്ച് മടുത്തവർക്കുള്ള ബെസ്റ്റ് ചോയ്സാണ്  വെജിറ്റബിള്‍ പുലാവ്. ചേരുവകള്‍: ബസ്മതി അരി – 2 കപ്പ് സവാള – 1 എണ്ണം പച്ചമുളക് – 2 എണ്ണം കാരറ്റ് – 1 എണ്ണം ബീന്‍സ് – 15 എണ്ണം ഗ്രീന്‍ പീസ് – 1/2 കപ്പ് വഴനയില – 2 എണ്ണം കറുവാപ്പട്ട – 3-4 ചെറിയ കഷണം ഗ്രാമ്പൂ – 6 എണ്ണം ഏലക്ക – 6 എണ്ണം ഇഞ്ചി അരച്ചത് – 1 ടീസ്പൂണ്‍ വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂണ്‍ നെയ്യ് – 2 ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് മല്ലിയില – കുറച്ച് ചൂടുവെളളം – 4 കപ്പ് നാരങ്ങാനീര് – 1 ടീസ്പൂണ്‍   തയാറാക്കുന്ന വിധം കാരറ്റും ബീന്‍സും സവാളയും ചെറുതാക്കി അരിഞ്ഞെടുക്കണം. പച്ചമുളക് കീറി എടുക്കാം. ഒരു ഫ്രൈയിങ് പാന്‍ സ്റ്റൗവില്‍…

    Read More »
  • Kerala

    കണ്ണീരോടെ മന്ത്രിയെ കണ്ടു; നൊടിയിടയിൽ സൗജന്യ ചികിത്സ ഏർപ്പെടുത്തി വീണാ ജോർജ്ജ്

    തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ടാമത്തെ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ് മന്ത്രി വീണാ ജോര്‍ജ് പോകാനിറങ്ങുമ്ബോഴാണ് അവിടെ ചികിത്സയില്‍ കഴിയുന്ന വർക്കല സ്വദേശിയായ രോഗിയുടെ ഭാര്യയും സഹോദരിയും മന്ത്രിയെ വന്ന് കണ്ടത്. തന്റെ ഭര്‍ത്താവായ ഉണ്ണികൃഷ്ണനെ (55) ഹാര്‍ട്ട് അറ്റാക്കായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചതെന്നും പരിശോധനയില്‍ രക്തക്കുഴലിന് ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനടി ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെന്നും അവർ പറഞ്ഞു. എന്നാൽ ചികിത്സാ കാര്‍ഡ് ഇല്ലാത്തതിനാല്‍ സ്റ്റെന്റിന്റെ തുക അടയ്ക്കേണ്ടി വന്നു. പെട്ടെന്ന് തുക സംഘടിപ്പിക്കാന്‍ കഴിയാതെ ഭര്‍ത്താവിന്റെ സഹോദരിയുടെ വള പണയം വച്ച്‌ 40,000 രൂപ അടച്ചു. അതേസമയം അവരുടെ ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച്‌ മെഡിക്കല്‍ കോളജില്‍ തന്നെ ചികിത്സയിലാണ്. മാത്രമല്ല സ്റ്റെന്റിന്റെ ബാക്കി തുക കൂടി അടക്കാനുണ്ട്. വളരെയേറെ ബുദ്ധിമുട്ടുന്ന തങ്ങളെ സഹായിക്കണം എന്നാണ് ഉണ്ണികൃഷ്ണന്റെ ഭാര്യയും സഹോദരിയും മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ മന്ത്രി സൂപ്രണ്ടിനോട്…

    Read More »
  • Kerala

    കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ വെടിവെച്ച്‌ കൊല്ലാന്‍ ഉത്തരവ്

    കോഴിക്കോട്: കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ വെടിവെച്ച്‌ കൊല്ലാമെന്ന് സിസിഎഫ് ഉത്തരവ്. മയക്കുവെടി വെച്ച്‌ പിടികൂടാൻ സാധിച്ചില്ലെങ്കില്‍ വെടിവെച്ച്‌ കൊല്ലാമെന്നാണ് ഉത്തരവില്‍ പറയുന്നത്. കാട്ടുപോത്തിനെ മയക്കുവെടി വെച്ച്‌ പിടികൂടാൻ പരമാവധി ശ്രമം നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കര്‍ഷകനെ കുത്തിയ കാട്ടുപോത്താണെന്ന് ഉറപ്പാക്കിയ ശേഷമാകണം നടപടിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടില്‍ എബ്രഹാമിനെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്.

    Read More »
  • Kerala

    എറണാകുളത്ത് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

    എറണാകുളം: പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പിറവം പേപ്പതിയിലാണ് അപകടം ഉണ്ടായത്. കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്ന് നില കെട്ടിടം നിർമ്മിക്കാനായി മണ്ണ് മാറ്റുകയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍. ഇതിനിടെ മണ്ണിടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു

    Read More »
  • Kerala

    സുപ്രീം കോടതി ഇടപെടരുത്, ഞങ്ങൾ കൊടുത്തോളാം; കേരളത്തിന് 13,600 കോടി അനുവദിച്ച് കേന്ദ്രം 

    ന്യൂഡൽഹി: കേന്ദ്രത്തിനെതിരായ കേരളത്തിന്റെ പരാതിയിൽ സുപ്രീംകോടതി വിധി പറയാനിരിക്കെ കേരളത്തിന് 13,600 കോടി അനുവദിച്ച് കേന്ദ്രം.കടം എടുക്കാനാണ് അനുമതി. കടമെടുപ്പ് പരിധിയില്‍ സുപ്രീം കോടതി ഇടപെടരുതെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. കേരളത്തിന്റെ ഹർജിയിലെ എല്ലാ ആവശ്യങ്ങളും തീർപ്പാക്കാൻ സമയം എടുക്കുമെന്നും, എത്രമാത്രം ഇതില്‍ ഇടപെടാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും തമ്മില്‍ ഇന്നു തന്നെ ചർച്ച ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം മാര്‍ച്ചില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട 13609 കോടി കേന്ദ്രം തടഞ്ഞുവച്ചിരിക്കയാണ്.തിരഞ്ഞെടുപ്പ് അടുത്തതോടെ പെന്‍ഷനും ശമ്ബളവും അടക്കം മുടക്കാനും അതുവഴി ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുമുള്ള ശ്രമമാണ് കേന്ദ്രം നടത്തിയിരിക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. കേരളത്തിന് ലഭിക്കേണ്ട 57,400 കോടിയുടെ വെട്ടിക്കുറവാണ് ഈ വര്‍ഷം മാത്രം കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഗ്രാന്റുകളും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതവുമായി 7,000 കോട രൂപ കേന്ദ്രം നല്‍കാനുണ്ട്. യുജിസി ശമ്ബള പരിഷ്‌കരണ വിഹിതമായി 750 കോടിയും നല്‍കാനുണ്ട്. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ ഗ്രാന്റിനത്തില്‍…

    Read More »
Back to top button
error: