തിരുവനന്തപുരം: പത്മജ വേണുഗോപാല്‍ മൂന്നുതവണ കോൺഗ്രസ് ടിക്കറ്റിൽ ഇലക്ഷനിൽ നിന്നു മത്സരിച്ചിട്ടുണ്ടെന്നും പാർട്ടിയിൽ പരിഗണന കിട്ടിയില്ലെന്ന അവരുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.
തോറ്റത് ഞങ്ങളുടെ കുഴപ്പമല്ല.മറ്റ് സംസ്ഥാനങ്ങളില്‍ നേതാക്കള്‍ എന്തിനാണോ ബി.ജെ.പിയില്‍ പോയത് അതിന് തന്നെയാണ് പത്മജയും പോയത്.അതിന് കോൺഗ്രസിനെ ബലിയാടാക്കാൻ നോക്കേണ്ട.
സ്വന്തം സ്ഥാനാർഥികളെ പോലും നിർത്താൻ കഴിയാത്ത ഗതികേടിലാണ് ബി.ജെ.പിയുള്ളത്.അവർക്ക് ഏറ്റവും സാധ്യതയുണ്ടെന്ന് പറയുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ലോക്സഭ മണ്ഡലങ്ങളില്‍ പോലും സ്ഥാനാർഥിയെ നിശ്ചയിക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചിട്ടില്ല.
എം.വി ഗോവിന്ദൻ കോണ്‍ഗ്രസിനെ വിമർശിക്കാൻ നില്‍ക്കണ്ട. ബി.ജെ.പിയുടെ അത്താഴ വിരുന്നില്‍ പങ്കെടുത്തവരാണ് സി.പി.എം നേതാക്കളെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
നാളെ പിണറായി വിജയൻ ബി.ജെ.പിയിലേക്ക് പോയാല്‍ പോലും അത്ഭുതപ്പെടേണ്ട.പിണറായി വിജയനെ ചിലപ്പോള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കുമെന്നും രാഹുല്‍ പറഞ്ഞു