തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ ശേഷിക്ക, കെ. കരുണാകരന്റെ മകളും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേർന്നു.
ഇന്നലെ വൈകിട്ട് ആറര മണിക്ക് ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്താണ് കേരള പ്രഭാരി പ്രകാശ് ജാവദേക്കർ അംഗത്വം നല്കി പദ്മജയെ സ്വീകരിച്ചത്. ഇന്ന് തിരുവനന്തപുരത്ത് ബി.ജെ.പി പ്രവർത്തകർ പദ്മജയ്ക്ക് സ്വീകരണമൊരുക്കും.
തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണത്തിനടക്കം പദ്മജ ഇറങ്ങിയേക്കുമെന്നാണ് സൂചന.പദ്മജയുടെ വരവ് ബി.ജെ.പിക്ക് കേരളത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.