കണ്ണൂർ കളക്ടറേറ്റ് മൈതാനിയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാ തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
11 മുൻ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ ഇപ്പോള്‍ ബിജെപിക്ക് ഒപ്പമാണ്. ഇനിയെത്രയെന്ന് ആർക്കും പറയാൻ കഴിയില്ല. ബിജെപി രണ്ടു കൈയും നീട്ടി നില്‍ക്കുകയാണ്. പണം വേണ്ടവർക്ക് പണം, സ്ഥാനം വേണ്ടവർക്ക് സ്ഥാനം എന്നും മുഖ്യമന്ത്രി പറഞ്ഞു. 394 പേരാണ് കോണ്‍ഗ്രസ് വിട്ട് പോയത്. ഇതില്‍ 173 പേർ എം പി മാരോ എം എല്‍ എ മാരോ ആണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ഞൂറോളം മുതിർന്ന കോണ്‍ഗ്രസുകാർ പാർട്ടി വിട്ടു. കോണ്‍ഗ്രസ് ജയിച്ചാല്‍ കോണ്‍ഗ്രസായി നില്‍ക്കുമോ എന്ന് ഗ്യാരണ്ടിയില്ല. ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോണ്‍ഗ്രസ് മാറി.
എന്താണ് കോണ്‍ഗ്രസിന്റെ അവസ്ഥ. പലരുമായും ചർച്ച നടക്കുന്നു എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. വിലപേശലാണ് നടക്കുന്നത്. കോണ്‍ഗ്രസാണെന്ന് വിശ്വസിച്ച് ആരെയും വിജയിപ്പിക്കാനാകില്ല. എനിക്ക് തോന്നിയാല്‍ ബിജെപിയില്‍ പോകുമെന്ന് പറഞ്ഞത് ഓർമ്മയില്ലേ. ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്ന് പറഞ്ഞതും ഓർക്കണം. ഈ വാക്കുകള്‍ അവകാശ വാദവും വീരസ്യവുമല്ല. അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ട്.
എല്ലിൻ കഷ്ണമിട്ടാല്‍ ഓടുന്ന സൈസ് ജീവികളാണു കോണ്‍ഗ്രസില്‍ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ”കോണ്‍ഗ്രസുകാർ എപ്പോള്‍ ബിജെപിയിലേക്കു പോകുമെന്ന് ആർക്കും പറയാൻ കഴിയില്ല. വർഗീയതയെ പൂർണ്ണമായി അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കാൻ മടിയില്ലാത്ത ഒന്നായി കോണ്‍ഗ്രസ് മാറി. ബിജെപിക്ക് എതിരായ ഒരു സമരം മാത്രമല്ല വരുന്ന തിരഞ്ഞെടുപ്പ്. ബിജെപിയെ അനുകൂലിക്കാൻ ഇടയുള്ള അവസരവാദികള്‍ക്ക് എതിരെയുള്ള സമരം കൂടിയായിരിക്കണം ഈ തിരഞ്ഞെടുപ്പ്”മുഖ്യമന്ത്രി പറഞ്ഞു.