തൃശ്ശൂർ: ഗുരുവായൂരില്‍ തൊഴാൻ പോയ കരുണാകരനെ തടഞ്ഞവരാണ് ബി.ജെ.പിക്കാരെന്നും അവർ പത്മജ മുഖേന സ്മൃതിമണ്ഡപത്തില്‍ എത്തുകയാണെങ്കില്‍ നല്ലതാണെന്നും കോണ്‍ഗ്രസ് നേതാവ് തേറമ്ബില്‍ രാമകൃഷ്ണൻ.
അത് കാലത്തിന്‍റെ കണക്കുകൂട്ടലാണെന്നും തേറമ്ബില്‍ ചൂണ്ടിക്കാട്ടി.കരുണാകരൻ പാർട്ടി വിട്ടപ്പോള്‍ അടിയുറച്ച കോണ്‍ഗ്രസുകാരി എന്ന പറഞ്ഞ ആളാണ് പത്മജ. പത്മജയുടെ നീക്കം ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആർക്കും എവിടെയും പോകാമെന്ന പ്രതിഭാസമാണ് വന്നിട്ടുള്ളത്. പദവിക്കും അധികാരത്തിനും വേണ്ടി നടക്കുന്ന വിലപേശലാണിത്. പദവിക്ക് വേണ്ടി പാർട്ടി മാറുന്ന രോഗം കോണ്‍ഗ്രസിന് പിടിപ്പെട്ടതില്‍ സങ്കടമുണ്ട്. ജനാധിപത്യം അപകടത്തിലാകുന്നതില്‍ ആശങ്കയുണ്ടെന്നും തേറമ്ബില്‍ വ്യക്തമാക്കി.