KeralaNEWS

തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചതെന്തിനെന്ന് ഹൈക്കോടതി;ഇ.ഡിക്ക് വിമർശനം 

കൊച്ചി: കിഫ്ബി മസാലബോണ്ട് പുറപ്പെടുവിച്ച വിഷയത്തില്‍ മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും സമൻസയച്ചത് എന്തിനാണെന്ന് അറിയിക്കണമെന്ന് ഇ.ഡി.യോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

സമൻസിന്റെ സാധുത ഇരുകക്ഷികളുടെയും വാദംകേട്ടശേഷം തീരുമാനിക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സമൻസ് ചോദ്യംചെയ്ത് തോമസ് ഐസക്ക് നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

Signature-ad

ഇ.ഡി.ക്കുമുന്നില്‍ ഹാജരാകണമോ വേണ്ടയോ എന്ന് തോമസ് ഐസക്കിനു തീരുമാനിക്കാമെന്നും അഭിപ്രായപ്പെട്ട കോടതി, ഹർജി മാർച്ച്‌ 18-ന് പരിഗണിക്കാൻ മാറ്റി

Back to top button
error: