കൊച്ചി: പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നത് പിണറായി വിജയൻ കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
പത്മജാ വേണുഗോപാലിനെ ബി.ജെ.പിയില്‍ എത്തിക്കാൻ ഇടനിലക്കാരനായി നിന്നത് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയാണ് ഇക്കാര്യം ചെയ്തതെന്നും സതീശന് പറഞ്ഞു.
മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ ആണോ ഉദ്ദേശിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതു നിങ്ങള്‍ തന്നെ അന്വേഷിക്കൂ എന്നായിരുന്നു സതീശന്റെ പ്രതികരണം.