KeralaNEWS

കാട്ടുപന്നിയെ കൊന്ന് കറിവച്ചു; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: കാട്ടുപന്നിയെ കൊന്ന് പാകം ചെയ്ത് കഴിക്കുകയും വില്‍പന നടത്താന്‍ ശ്രമിക്കുകയും ചെയ്ത രണ്ട് പേർ പിടിയില്‍.

തിരുവമ്ബാടി പുല്ലൂരാമ്ബാറ കാട്ടുപാലത്ത് സിറാജുദ്ദീന്‍(46), കൊടുവള്ളി വാവാട് കൈതക്കുന്നുമല്‍ ഭരതന്‍(67) എന്നിവരാണ് പിടിയിലായത്.

ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. ഇയാളെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. കൊടുവള്ളി മാനിപുരം ഭാഗത്ത് വച്ച്‌ ഇവര്‍ കാട്ടുപന്നിയെ രാത്രി പിടികൂടുകയായിരുന്നു. തുടര്‍ന്ന് പന്നിയെ കൊല്ലുകയും ഇറച്ചി പാകം ചെയ്ത് കഴിക്കുകയും ചെയ്തു.

ഭരതന്‍റെ വീട്ടില്‍ നിന്ന് ഇറച്ചി പാകം ചെയ്ത പാത്രങ്ങളും വില്‍പനക്കായി കരുതിയ ബാക്കി വന്ന പന്നിയിറച്ചിയും പിടികൂടിയിട്ടുണ്ട്.

Back to top button
error: