Social MediaTRENDING

പല്ല് വേദനയ്ക്ക് മുതൽ മലബന്ധത്തിന് വരെ;വെറ്റില വെറുമൊരു ഇലയല്ല, അറിയാം ഗുണങ്ങള്‍

വെറ്റില വെറുമൊരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ് ഇത്. വെറ്റിലയില്‍ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, കാല്‍സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

നല്ലൊരു വേദനസംഹാരി കൂടിയാണ് വെറ്റില. വെറ്റില അരച്ച്‌ വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ച്‌ നീരിറക്കിയാല്‍ തൊണ്ട വേദനയ്ക്കുള്‍പ്പടെ ആശ്വാസം ലഭിക്കും

വെറ്റിലയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച്‌ ലെവല്‍ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങള്‍ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റില്‍ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച്‌ വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വച്ചതിനു ശേഷം പിറ്റേന്നു രാവിലെ വെറും വയറ്റില്‍ കുടിക്കുക.

ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില ഉത്തമമാണ്.വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു.ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു.

ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കള്‍, ബാക്ടീരിയ മുതലായവയെ ഇത് തടയും.അതിനാല്‍ തന്നെ മോണരോഗങ്ങള്‍,ദന്തരോഗങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും നല്ല ഉപാധിയാണ് വെറ്റില.

ചുമയ്ക്കും വെറ്റില ആശ്വാസമേകും. വെറ്റിലയില്‍ ആന്റിബയോട്ടിക്കുകളുടെ ഗുണമുണ്ട്. ഇതു ചുമ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. വെറ്റില ഒരു കഫ്സിറപ് ആയി ഉപയോഗിക്കാം. വെറ്റില വെള്ളത്തിലിട്ടു തിളപ്പിക്കുക.ഏലക്കായും കറുവാപ്പട്ടയും ഇടുക. ഇതു ദിവസം മൂന്നു തവണ കുടിക്കുക.ചുമ പമ്ബ കടക്കും.

തലവേദന അകറ്റാൻ വെറ്റിലനീര് നെറ്റിയില്‍ പുരട്ടിയാല്‍ മതി.ഉദ്ധാരണ പ്രശ്നങ്ങള്‍ക്കും വെറ്റില ഒരു പ്രതിവിധിയാണ്.ഒരുടീസ്പൂണ്‍ വെറ്റില നീരില്‍ തേൻ ചേർത്താല്‍ ടോണിക് ആയി. ദിവസം രണ്ടുനേരം ഇതു കഴിച്ചാല്‍ ഉൻമേഷം ലഭിക്കും.യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിനും യോനീസ്രവങ്ങള്‍ക്കും പരിഹാരമാകുന്ന വീട്ടുമരുന്നാണ് വെറ്റില.

ചർമരോഗങ്ങള്‍ക്കും വെറ്റില ഗുണം ചെയ്യും. അലർജികള്‍, ചൊറിച്ചില്‍, വ്രണങ്ങള്‍, ശരീര ദുർഗന്ധം ഇവയ്ക്കെല്ലാം വെറ്റിലയുടെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ ആശ്വാസം തരും.

Back to top button
error: