KeralaNEWS

തൃശൂരില്‍ നിന്ന് രണ്ട് കുട്ടികളെ കാണാതായി; തിരച്ചിൽ

തൃശൂര്‍: ശാസ്താംകോപൂവം കോളനിയില്‍ നിന്നും കാണാതായ കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. സജു കുട്ടന്‍(16), അരുണ്‍(8) എന്നീ കുട്ടികളെയാണ്   കാണാതായത്.ഇവർ വനത്തിൽ കുടുങ്ങിയതായാണ് വിവരം.

ഇന്ന് രാവിലെ 7 മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. 12 പേര്‍ വീതമുള്ള 7 ടീമുകള്‍ ആയിട്ടാണ് തെരച്ചില്‍ നടക്കുന്നത്.

ഓരോ ടീമിലും അഞ്ചു വീതം പൊലീസ്, ഫോറസ്റ്റ് -ഉദ്യോഗസ്ഥരും, രണ്ട് വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ഉണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.

Back to top button
error: