KeralaNEWS

പിണറായിയോട് വരാൻ പറയൂ; എം.വി ജയരാജൻ  തനിക്കൊരു എതിരാളിയല്ല: കെ സുധാകരൻ

കണ്ണൂർ: കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തില്‍  മത്സരിക്കുന്ന എം.വിജയരാജൻ തനിക്കൊരു ശക്തനായ എതിരാളിയല്ലെന്ന്   യു.ഡി.എഫ് സ്ഥാനാർത്ഥിയും കെപിസിസി പ്രസിഡന്റുമായ കെ.സുധാകരൻ.

കണ്ണൂർ ഡി.സി.സി ഓഫിസില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്നോട് മുട്ടാൻ പിണറായി വിജയനായിരുന്നു വേണ്ടിയിരുന്നതെന്നും സുധാകരൻ പറഞ്ഞു.

സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ പി.കെ. ശ്രീമതി ടീച്ചറെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൊണ്ണൂറായിരം വോട്ടിന് പരാജയപ്പെടുത്തിയതാണ് പിന്നെയാണോ എം എൽഎയായിരുന്ന എം.വി ജയരാജനെന്നും സുധാകരൻ ചോദിച്ചു.

എം.വിജയരാജൻ ശക്തനുമല്ല, എതിരാളിയുമല്ല- ഒരു പാവം മനുഷ്യൻ മാത്രം,കെ.സുധാകരൻ പറഞ്ഞു

Back to top button
error: