IndiaNEWS

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നില്ലെങ്കില്‍ എൻ.ഡി.എ തകരും: പ്രശാന്ത് ഭൂഷണ്‍

ന്യൂഡൽഹി: വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നില്ലെങ്കില്‍ എൻ.ഡി.എയ്ക്കു കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണ്‍.

വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറി ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി 400 സീറ്റ് അവകാശപ്പെടുന്നത്.ഇതിനു മുൻപും ഇങ്ങനെയായിരുന്നു.ചോദ്യം ചെയ്യാൻ ഇവിടെ ഒരു പ്രതിപക്ഷമില്ല.

തിരഞ്ഞെടുപ്പ് കുറ്റമറ്റതായാല്‍ ബി.ജെ.പി സഖ്യം 200 സീറ്റില്‍ ഒതുങ്ങും. ഇ.വി.എമ്മുകളിലും വി.വി.പാറ്റ് മെഷീനുകളിലും കൃത്രിമം കാട്ടാൻ എളുപ്പമാണ്. മുൻകൂട്ടി പ്രോഗ്രാം ചെയ്യാവുന്ന ചിപ്പുകളാണ് ഇവയിലുള്ളത്. രണ്ടുശതമാനം സ്ലിപ്പുകളേ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒത്തുനോക്കൂ.

Signature-ad

പേപ്പർ ബാലറ്റുകള്‍ തിരിച്ചുകൊണ്ടുവരണം. അല്ലെങ്കില്‍ വി.വി.പാറ്റ് സ്ലിപ്പുകള്‍ പരിശോധിച്ച്‌ പെട്ടിയിലിടാൻ അനുവദിക്കണം. ബി.ജെ.പിക്ക് മൂന്നാമൂഴം ലഭിച്ചാല്‍ ജനാധിപത്യത്തോട് ഗുഡ്‌ബൈ പറയേണ്ടിവരും. നിലവില്‍ ഇന്ത്യയെ നയിക്കാൻ ഏറ്റവും യോഗ്യൻ രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ രണ്ടിടത്തു മത്സരിക്കുന്നത് ഒഴിവാക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ പിണറായി വിജയൻ സർക്കാറും തമിഴ്‌നാട്ടിലെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയും മാത്രമാണ് നാളത്തെ ഇന്ത്യയുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: