KeralaNEWS

വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടാന്‍ അനുവദിക്കണം; അമ്പുക്ക സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മനുഷ്യവന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കര്‍മപരിപാടി തയാറാക്കാന്‍ കേന്ദ്രത്തോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പി.വി.അന്‍വര്‍ എംഎല്‍എ സുപ്രീം കോടതിയില്‍. വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടാന്‍ ഇന്ത്യയിലും സമഗ്ര നയം തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നും കൊല്ലപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരത്തിനു നാഷനല്‍ കോര്‍പസ് ഫണ്ട് രൂപീകരിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മലയോര മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ നീക്കം. സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്ന ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നു കണക്കുകൂട്ടിയാണു തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ഇടതുപക്ഷം ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നാണു വിലയിരുത്തല്‍.

Back to top button
error: