KeralaNEWS

സുരേഷ് ഗോപിയ്‌ക്ക് തൃശൂരിലെ ക്രിസ്ത്യന്‍ പള്ളികളിൽ വൻ വരവേൽപ്പ്

തൃശൂര്‍: സുരേഷ് ഗോപിയ്‌ക്ക് ക്രിസ്ത്യന്‍ പള്ളികളിൽ  ആവേശപൂര്‍വ്വമായ വരവേല്‍പ്. കഴിഞ്ഞ ദിവസം തൃശൂരിലെ ക്രിസ്ത്യന്‍ പള്ളികള്‍ സന്ദര്‍ശിച്ച സുരേഷ് ഗോപിയെ കാത്ത് നൂറുകണക്കിന് ആളുകളാണ്  നിന്നത്.

സുരേഷ് ഗോപിയ്‌ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനുമൊക്കെ കുട്ടികള്‍ക്കൊപ്പം സ്ത്രീകളുടെ വരെ തിക്കിത്തിരക്കായിരുന്നു.

തൃശൂര്‍ ജില്ലയിലെ കട്ടുങ്ങച്ചിറ മുസ്ലിം പള്ളിയും സുരേഷ് ഗോപി സന്ദര്‍ശിച്ചു. അവിടുത്തെ ഉസ്താദുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഉസ്താദ് അദ്ദേഹത്തിന് കാരയ്‌ക്കയും തണുത്തവെള്ളവും നല്‍കി സ്വീകരിച്ചു. “പിന്തുണയ്‌ക്കണം. രാഷ്‌ട്രീയം മാറ്റിവെച്ച്‌ വോട്ട് ചെയ്യണം. എല്ലാവരും ഒത്തൊരുമിച്ച്‌ നിന്നാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും- സുരേഷ് ഗോപി പറഞ്ഞു.

Back to top button
error: