CareersTRENDING

ഈഎസ്ഐയിൽ 1,930 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ (ഇ.എസ്.ഐ.സി.) 1,930 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.പ്രായം 30 വയസ്സ് കവിയരുത്.

ജനറല്‍-892, ഇ.ഡബ്ല്യു.എസ്.-193, ഒ.ബി.സി.-446, എസ്.സി.-235, എസ്.ടി.-164 എന്നിങ്ങനെയാണ് സംവരണം. ആകെയുള്ളതില്‍ 168 ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചതാണ്.
ശമ്ബള സ്‌കെയില്‍: ലെവല്‍-7 ആണ്.

അപേക്ഷ ഓണ്‍ലൈനായി www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കണം. മാര്‍ച്ച്‌ ഏഴുമുതല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 27 നു വൈകീട്ട് ആറുവരെയാണ് . ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക് മാര്‍ച്ച്‌ 28 മുതല്‍ ഏഴുദിവസം  സമയം ലഭിക്കും.

വിശദവിവരങ്ങള്‍ www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Back to top button
error: