Month: March 2024

  • Kerala

    അടൂര്‍- കോയമ്ബത്തൂർ, ആലപ്പുഴ-കമ്ബം കെഎസ്‌ആര്‍ടിസി ഇന്റര്‍സ്റ്റേറ്റ് സര്‍വീസുകള്‍ക്കു തുടക്കം

    പത്തനംതിട്ട: അടൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നും കോയമ്ബത്തൂരിലേക്ക് ഇന്റര്‍ സ്റ്റേറ്റ് സൂപ്പർ ഫാസ്റ്റ് ബസ് സര്‍വീസ് അനുവദിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂരില്‍ നിന്നും പുറപ്പെടുന്ന ബസ് കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, പാലക്കാട്, വാളയാര്‍ വഴിയാണ് കോയമ്ബത്തൂരില്‍ എത്തിച്ചേരുക. അടൂരില്‍ നിന്നും രാവിലെ 5.10നും കോയമ്ബത്തൂരില്‍ നിന്നും വൈകുന്നേരം 5.10 നുമാണ് ബസ് പുറപ്പെടുക. അതേസമയം കെഎസ്‌ആര്‍ടിസി ആലപ്പുഴ യൂണിറ്റില്‍നിന്നുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കു തുടക്കമായി. ആലപ്പുഴ – കമ്ബം, ആലപ്പുഴ – തേനി എന്നീ ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസുകളുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി. ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് നിര്‍വഹിച്ചു. എംഎല്‍എമാരായ എച്ച്‌. സലാം, പി.പി. ചിത്തരഞ്ജന്‍, നഗരസഭാംഗം സതീദേവി, എടിഒ എ. അജിത്ത്, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആലപ്പുഴ – കമ്ബം ബസ് രാവിലെ ആറിന് ആലപ്പുഴയില്‍നിന്നു തുടങ്ങി മുഹമ്മ, തണ്ണീര്‍മുക്കം, ബണ്ട് റോഡ്, കല്ലറ, കോട്ടയം, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി,…

    Read More »
  • LIFE

    ”ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്നതെല്ലാം ആ കുടുംബത്തിന് ലക്ഷ്മി ചെയ്യുന്നുണ്ട്, ദൈവം മോള്‍ക്ക് ആയുസ് കൊടുക്കട്ടെ”

    നടനും സ്റ്റേജ് ആര്‍ട്ടിസ്റ്റുമെല്ലാമായ കൊല്ലം സുധിയുടെ വേര്‍പാടിന് ഈ ജൂണ്‍ വരുമ്പോള്‍ ഒരു വയസാകും. കഴിഞ്ഞ വര്‍ഷം മലയാളികള്‍ കേട്ടതില്‍ ഏറ്റവും ഹൃദയം തകര്‍ത്ത ഒരു വാര്‍ത്തയായിരുന്നു കൊല്ലം സുധി കാര്‍ അപകടത്തില്‍ മരിച്ചുവെന്നത്. കോഴിക്കോട് 24 ന്യൂസ് ചാനലിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് കൊല്ലം സുധി അപകടത്തില്‍പെടുന്നത്. ഒപ്പം ബിനു അടിമാലി, മഹേഷ് മിമിക്‌സ് തുടങ്ങിയ കലാകാരന്മാരും വാഹനത്തിലുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു. ഇപ്പോള്‍ എല്ലാവരും തിരികെ ജീവിതത്തിലേക്ക് വന്ന് കഴിഞ്ഞു. ഫ്‌ലവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കില്‍ അംഗമായ ശേഷമാണ് കൊല്ലം സുധി കുടുംബപ്രേക്ഷകര്‍ക്കും പ്രിയങ്കരനായത്. സ്റ്റാര്‍ മാജിക്കിലെ മിന്നും താരമായതുകൊണ്ട് തന്നെ പലപ്പോഴും തന്റെ ഭാര്യയേയും മക്കളേയും കൊല്ലം സുധി പ്രോഗ്രാമില്‍ കൊണ്ടുവരികയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. സുധി ഇല്ലാതായതോടെ രേണുവും മക്കളും അനാഥരെപ്പോലെയായി. ആരൊക്കെയുണ്ടെങ്കിലും സുധിച്ചേട്ടന്റെ വിടവ് നികത്താനോ അദ്ദേഹം തരുന്ന സന്തോഷം തരാനോ ആര്‍ക്കും ഇനി സാധിക്കില്ലെന്നാണ് ഭാര്യ രേണു സുധിയെ…

    Read More »
  • India

    ലോക്‌സഭാ സ്ഥാനാര്‍ഥി നിര്‍ണയം: ബി.ജെ.പി, കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും

    ന്യൂഡല്‍ഹി: ബി.ജെ.പി, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ഇന്ന് ചേരും. വിവിധ സംസ്ഥാനങ്ങളിലെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി തീരുമാനങ്ങളും ഉടനുണ്ടാവും. ആദ്യ ഘട്ടത്തില്‍ 195 സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിയും 39 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസും പ്രഖ്യാപിച്ചു. ബി.ജെ.പി കേരളത്തില്‍ നാലു സീറ്റുകളിലേക്ക് കൂടി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ആദ്യ ഘട്ടത്തില്‍ തന്നെ കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പത്മജ വേണുഗോപാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആക്കുമോ എന്നതില്‍ ആഭ്യൂഹം നിലനില്‍ക്കുന്നണ്ട്. 150 സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ മത്സര രംഗത്തിറങ്ങണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി യു.പി.യില്‍ മത്സരിക്കുമോയെന്നത് യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം ബംഗാളില്‍ 42 സീറ്റുകളിലും മമത ബാനര്‍ജി സ്ത്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബംഗാളില്‍ ഇന്ത്യ സഖ്യം സാധ്യമാകാത്ത സാചര്യമാണുള്ളത്. ഇതേതുടര്‍ന്നുള്ള ചര്‍ച്ചയും യോഗത്തില്‍ നടത്തും. സി.പി.എം പോളിറ്റ് ബ്യൂറോ യോഗവും ഇന്ന്…

    Read More »
  • Kerala

    പത്മജയെ ബിജെപിയിലെത്തിച്ചത് കെ സി വേണുഗോപാൽ: ശോഭ സുരേന്ദ്രൻ

    ആലപ്പുഴ: പത്മജ വേണുഗോപാല്‍ ബിജെപിയിലെത്തിയതിനു കാരണം കെസി വേണുഗോപാലെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. കെസി വേണുഗോപാല്‍ മര്യാദയ്ക്കായിരുന്നെങ്കില്‍ പത്മജ കോണ്‍ഗ്രസില്‍ തുടരുമായിരുന്നു.കോണ്‍ഗ്രസ് വിട്ടുപോകാൻ കാരണം നേതാക്കളാണെന്ന് പത്മജ തന്നെ നേരത്തെ  വ്യക്തമാക്കിയിരുന്നതായും ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.  കോണ്‍ഗ്രസില്‍  താൻ അപമാനിക്കപ്പെട്ടെന്നും മണ്ഡലത്തില്‍ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം കോണ്‍ഗ്രസ് നേതാക്കളുണ്ടാക്കിയെന്നും പത്മജ ആരോപിച്ചിരുന്നു.

    Read More »
  • Kerala

    കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപ, റിട്ടേണ്‍ 100രൂപ; ബസിനും ട്രക്കിനും 225 രൂപ, റിട്ടേണ്‍ 335 രൂപ; തലശേരി- മാഹി ബൈപ്പാസ് ടോള്‍ നിരക്ക്

    കണ്ണൂര്‍: ഉദ്ഘാടത്തിന് മുന്‍പേ തലശേരി – മാഹി ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി. രാവിലെ എട്ടുമണി മുതലാണ് ദേശീയ പാത അതോറിറ്റി ടോള്‍ പിരിവ് തുടങ്ങിയത്. കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപയും റിട്ടേണ്‍ നിരക്ക് നൂറ് രൂപയുമാണ്. ബസിനും ട്രക്കിനും ഒരുഭാഗത്തേക്ക് 225 രൂപയും റിട്ടേണ്‍ നിരക്ക് 335 രൂപയുമാണ്. മിനി ബസ് ഒരു ഭാഗത്തേക്ക് 105 രൂപയാണ് നിരക്ക്. ബൈപ്പാസിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയിട്ടാണ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും. തലശേരി, മാഹി എന്നീ തിരക്കേറിയ നഗരങ്ങളില്‍ കയറാതെ കണ്ണൂരില്‍ നിന്ന് കോഴിക്കോട് അഴിയൂരില്‍ എത്തുന്ന ആറുവരി പാതയാണ് ബൈപ്പാസ്. നീണ്ട 47 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 45 മീറ്റര്‍ വീതിയും 18.6 കിലോമീറ്റര്‍ നീളവുമുള്ള ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നത്. 1977ലാണ് സ്ഥലമെടുപ്പ് ആരംഭിച്ചത്. മുഴപ്പിലങ്ങാട്ടുനിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി,…

    Read More »
  • India

    ഭാര്യ തൃണമൂലില്‍ചേര്‍ന്നതോടെ വേര്‍പിരിഞ്ഞു; ബിഷ്ണുപുരില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങി മുന്‍ദമ്പതികള്‍

    കൊല്‍ക്കത്ത: ഞായറാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ബംഗാളിലെ ബിഷ്ണുപുര്‍ മണ്ഡലത്തിലെ മത്സരം ചര്‍ച്ചയാകുന്നു. വിവാഹമോചനം നേടിയ ദമ്പതികളാണ് പരസ്പരം പോരാടുന്നത്. തൃണമൂല്‍ സ്ഥാനാര്‍ഥിയായ സുജാത മൊണ്ഡല്‍ മുന്‍ ഭര്‍ത്താവ് സൗമിത്ര ഖെന്നുമായി മത്സരിക്കും. ഖെന്നെ നേരത്തേ ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച സുജാത മൊണ്ഡല്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായതോടെയാണ് വേറിട്ട തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിഞ്ഞത്. തൃണമൂല്‍ കൊടുങ്കാറ്റ് ആഞ്ഞൂവിശീയ 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവരും വേര്‍പിരിയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായി സുജാത രാഷ്ട്രീയത്തില്‍ പ്രവേശിച്ചതോടെയാണ് ഭര്‍ത്താവായിരുന്ന സൗമിത്ര ഖെന്‍ ക്യാമറയ്ക്ക് മുമ്പിലെത്തി വിവാഹമോചനം പ്രഖ്യാപിച്ചത്. ബിഷ്ണുപുരിലെ മുതിര്‍ന്ന നേതാവായ സൗമിത്ര ഖെന്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂടുമാറിയത്. ആ സമയം അദ്ദേഹത്തിനായി ഭാര്യയും പ്രചാരണത്തിനിറങ്ങിയിരുന്നു. ബംഗാളിലെ 42 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഞായറാഴ്ചയാണ് തൃണമൂല്‍ പ്രഖ്യാപിച്ചത്. പ്രധാന നേതാക്കളായ മഹുവ മൊയ്ത്ര, അഭിഷേക് ബാനര്‍ജി, ശത്രുഘ്നന്‍ സിന്‍ഹ എന്നിവര്‍ക്ക് പുറമേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം…

    Read More »
  • Crime

    നൈജീരിയയില്‍ ഭീകരര്‍ 300 കുട്ടികളെ തട്ടിക്കൊണ്ടുപോയി

    ലാഗോസ്: വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ഒരാഴ്ചയ്ക്കിടെ ഭീകരര്‍ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 300 കവിഞ്ഞു. കഡൂനയിലെ കുരിഗയില്‍നിന്നാണ് 3 തവണയായി 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ തട്ടിയെടുത്തത്. പൊലീസും സൈന്യവും സമീപത്തെ കാടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. 2021 ജൂലൈയില്‍ തട്ടിക്കൊണ്ടുപോയ നൂറ്റന്‍പതോളം കുട്ടികളെ രക്ഷിതാക്കള്‍ പണം നല്‍കി മോചിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടികളടക്കം 3500 പേരെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇങ്ങനെ പിടികൂടുന്നവരെ മനുഷ്യകവചമായും ഉപയോഗിക്കാറുണ്ട്. 2014ല്‍ ചിബോകില്‍ നിന്ന് ഇരുന്നൂറിലേറെ കുട്ടികളെ കുട്ടികളെ ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സംഭവം ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

    Read More »
  • NEWS

    ഉംറയുടെ പേരിലും തട്ടിപ്പ്; ഇരയായത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി തീര്‍ഥാടകര്‍

    റിയാദ്: ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നല്‍കുന്നുവെന്ന പേരില്‍ തട്ടിപ്പ്. സര്‍ക്കാര്‍ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പാസ്‌പോര്‍ട്ടും രേഖകളും കൈക്കലാക്കിയാണ് ചതിയില്‍പ്പെടുത്തുന്നത്. മലയാളിയുള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ തട്ടിപ്പിനിരയായി.   തനിച്ചെത്തുന്ന ഉംറ തീര്‍ഥാടകരെയാണ് സംഘം കെണിയില്‍പെടുത്തുന്നത്. തീര്‍ഥാടകര്‍ വിമാനത്താവളത്തിലിറങ്ങുന്നതോടെ ജിദ്ദയിലും മക്കയിലും ട്രാന്‍സ്‌പോര്‍ട്ട് സേവനം നല്‍കുന്ന പ്രമുഖ കമ്ബനിയുടെ വേഷമണിഞ്ഞ സംഘം സൗജന്യ ഓഫറുമായി സമീപിക്കും. ശേഷം പാസ്‌പോര്‍ട്ടും രേഖകളും കൈപ്പറ്റും.   സര്‍ക്കാറിന്റെ സൗജന്യ സേവനമായതിനാലാണ് ഇത്തരത്തില്‍ വേണ്ടിവരുന്നതെന്നാണ് ഇവര്‍ ഇതിനായി പറയുന്നത്.നിലവില്‍ വിമാനത്താവളങ്ങളില്‍ നിന്നോ ബസ് സ്‌റ്റേഷനുകളില്‍ നിന്നോ സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങളൊന്നും ലഭ്യമല്ല.   ഇതറിയാത്ത തീര്‍ഥാടകരെയാണ് തട്ടിപ്പുസംഘങ്ങള്‍ വലയിലാക്കുന്നത്.നിരവധി തീർത്ഥാടകരാണ് പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാതെ ഇത്തരത്തിൽ സൗദിയിൽ കുടുങ്ങിക്കിടക്കുന്നത്.

    Read More »
  • NEWS

    റമദാൻ; ഖത്തറില്‍ ജോലിസമയം ആറ് മണിക്കൂർ മാത്രം

    ദോഹ: റമദാന്‍ മാസത്തില്‍ ഖത്തറില്‍ ജോലിസമയം ആറ് മണിക്കൂറായിരിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ റമദാനില്‍ ജോലിസമയം അഞ്ച് മണിക്കൂറായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാജ്യത്ത് എല്ലാ മേഖലയിലും നോമ്ബുകാലത്ത് പരമാവധി ആറ് മണിക്കൂറില്‍ കൂടരുതെന്നാണ് ഇപ്പോള്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ആഴ്ചയില്‍ ജോലിസമയം 36 മണിക്കൂറില്‍ കൂടരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

    Read More »
  • Kerala

    കോട്ടയം സ്വദേശിനിയായ യുവതിയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍ 

    കോട്ടയം: ഫേസ്ബുക്ക് വഴി ഓണ്‍ലൈന്‍  ലോണ്‍ എന്ന വ്യാജേനെ യുവതിയില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. എറണാകുളം ഫോർട്ട് കൊച്ചി കോയത്തുംപറമ്ബില്‍ വീട്ടില്‍ നഹാസ് കെ.എ (36), പള്ളുരുത്തി തങ്ങള്‍ നഗര്‍ ഭാഗത്ത് പുത്തൻവീട്ടില്‍ സാദത്ത് പി.റ്റി (34) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഭരണങ്ങാനം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. പരാതിക്കാരിയില്‍ നിന്നും പേഴ്‌സണല്‍ ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 200000 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. യുവതി ഫേസ്ബുക്കില്‍ സ്വകാര്യ ബാങ്കിന്റെ പേഴ്‌സണല്‍ ലോണ്‍ പരസ്യം കണ്ട് ലിങ്ക് വഴി ലോണിന് അപേക്ഷിച്ചു. തുടര്‍ന്ന് വീട്ടമ്മയോട് 5 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കുമെന്നും ഇതിനായി പ്രോസസിങ് ഫീസും, മറ്റിനത്തിലുമായി പണം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ 200000 രൂപ പല തവണയായി പ്രതികള്‍ വാങ്ങിയെടുത്തു. തട്ടിപ്പ് മനസിലാക്കിയ ഇവര്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.   പൊലീസ് നടത്തിയ ശാസ്ത്രിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ…

    Read More »
Back to top button
error: