തിരുവനന്തപുരം: കൊല്ലം – തിരുപ്പതി,മംഗളൂരു വരെ നീട്ടിയ മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ വന്ദേഭാരത് (20631/20632) ഉള്‍പ്പെടെ മൂന്നു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
മാർച്ച് 13 മുതല്‍ മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ റെഗുലർ സർവീസ് ആരംഭിക്കും. ജൂലൈ നാലുവരെ ദിവസവും സർവീസ് നടത്തും. തുടർന്നു ബുധൻ ഒഴികെ ആഴ്ചയിലെ 6 ദിവസങ്ങളിലായിരിക്കും സർവീസ്.
തിരുപ്പതി-കൊല്ലം-തിരുപ്പതി എക്സ്പ്രസ് (17421/17422) ആഴ്ചയില്‍ 2 ദിവസമായിരിക്കും സർവീസ് നടത്തുക. ബുധൻ, ശനി ദിവസങ്ങളില്‍ കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തിരുപ്പതിയില്‍നിന്ന് കൊല്ലത്തേക്കും സർവീസുണ്ടാവും.