Month: March 2024
-
NEWS
പൃഥ്വിരാജ്- ബ്ലസി ചിത്രം ‘ആടുജീവിതം’ ഈ മാസം 28 ന് തീയറ്ററുകളിൽ
മലയാളത്തിലെ എക്കാലത്തേയും മികച്ച വായനാനുഭവങ്ങളിൽ ഒന്നായ ‘ആടുജീവിതം’ ഈ മാസം 28 ന് തീയറ്ററുകളിൽ എത്തും. പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ഈ സിനിമ പാൻ ഇന്ത്യ റീലിസാണ് തീരുമാനിച്ചിരിക്കുന്നത്. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അക്ഷരങ്ങളിലൂടെ മലയാളികൾ പരിചയപ്പെട്ട നജീബും ‘ആടുജീവിത’വും വെള്ളിത്തിരയിലേക്ക് എത്തുന്നത് വലിയ പ്രതീക്ഷയോടെയാണ്. ആവിസ്മരണിയമായ ദൃശ്യ വിരുന്നാണ് സിനിമ പ്രേമികളെ കാത്തിരിക്കുന്നതെന്നു തീർച്ച. സംവിധായകൻ ബ്ലെസി ‘ആടുജീവിതം’ എന്ന നോവൽ അതേപടി പകർത്തുകയല്ല ചെയ്തിട്ടുള്ളത്. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയെന്നാണ് എ.ആർ റഹ്മാൻ ‘ആടുജീവിത’ത്തെ വിശേഷിപ്പിച്ചത്. നടൻ എന്നതിനപ്പുറം ഒരു മനുഷ്യൻ എന്നനിലയിലാകും ആടുജീവിതം സ്വാധിനിക്കുക എന്ന് പൃഥ്വിരാജ്. അമല പോളാണ് ചിത്രത്തിലെ നായിക. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. വിദേശതാരങ്ങളും ചിത്രത്തിലുണ്ട്. ലോകസിനിമയ്ക്ക് മുന്നിൽ മലയാളം വീണ്ടും തല ഉയർത്തുന്ന ചിത്രമായിക്കും ‘ആടുജീവിതം.’ മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്,…
Read More » -
NEWS
കട്ടപ്പന ഇരട്ടകൊലപാതകം കൂടുതൽ സങ്കീർണമാകുന്നു: കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ ജഡം പുറത്തെടുത്ത് കത്തിച്ച ശേഷം പുഴയിൽ ഒഴുക്കിയെന്ന് പ്രതി നിധീഷ്
കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസ് കൂടുതൽ സങ്കീർണമാകുന്നു. രണ്ടു ദിവസം നടത്തിയ തെരച്ചിലിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്താനായില്ല. സംഭവങ്ങളുടെ ചുരുൾ അഴിക്കാൻ നിധീഷ്, വിഷ്ണു, വിഷ്ണുവിന്റെ സഹോദരി അമ്മ സുമ എന്നിവരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞു എന്ന മൊഴി ശരിയാണോ എന്ന് പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ. നാളെ കസ്റ്റഡി കാലാവധി തീരാനിരിക്കെ പ്രതി നിതീഷിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പരമാവധി തെളിവുകൾ കണ്ടെത്താനാണ് ശ്രമം. തൊഴുത്തിൽ കുഴിച്ചിട്ട മൃതദേഹം സ്ഥലം വിറ്റതിനുശേഷം പുറത്തെടുത്ത് കത്തിച്ചുവെന്നും, അവശിഷ്ടം കൊല്ലപ്പെട്ട വിജയൻ അയ്യപ്പൻകോവിലിൽ പുഴയിൽ ഒഴുക്കിയെന്നുമാണ് നിതീഷിൻ്റെ പുതിയ മൊഴി. ഇത് സ്ഥിരീകരിക്കാൻ നിതീഷിന്റെ കൂട്ടാളി വിഷ്ണുവിനെയും, അമ്മ സുമയേയും, സഹോദരിയെയും ഒരുമിച്ചിരുത്തിയും, അല്ലാതെയും ചോദ്യം ചെയ്യും.വർഷങ്ങളോളം മുറിക്കുള്ളിൽ അടച്ചിട്ട് കഴിഞ്ഞതിനാൽ സുമയുടെയും, മകളുടെയും മാനസികാവസ്ഥ പൂർവ്വസ്ഥയിൽ ആയിട്ടില്ല. കൗൺസിലിംഗ് ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക. കാഞ്ചിയാർ കക്കാട്ടുകടയിലെ വാടക വീട്ടിൽ ഒൻപത്…
Read More » -
Kerala
കാസർകോട് സ്ത്രീകളുടെ ഒളിച്ചോട്ടം ഒരു തുടർക്കഥ: ഭർതൃമതി രാത്രി വീടുവിട്ടു, വിവാഹത്തിന് പോകുന്നുവെന്ന് പറഞ്ഞുപോയ 18 കാരിയെയും കാണാതായി
കാഞ്ഞങ്ങാട്: രണ്ട് സംഭവങ്ങളിലായി രണ്ട് യുവതികളെ കാണാതായി. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. കൂട്ടുകാരിയുടെ വിവാഹത്തിന് എന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ 18 കാരിയെ ശനിയാഴ്ച മുതലാണ് കാണാതായത്. പിതാവിന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ഭർതൃമതിയായ യുവതിയെ വീട്ടിൽ നിന്നും കാണാതായതാണ് മറ്റൊരു സംഭവം. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 36 കാരിയെയാണ് ഞായറാഴ്ച രാത്രി 10.30 മണിയോടെ വീട്ടിൽ നിന്നും കാണാതായത്. ഭർത്താവിൻ്റെ പരാതിയിൽ ചിറ്റാരിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറച്ചു കാലമായി കണ്ണൂർ- കാസർകോട് ജില്ലകളിൽ സ്ത്രീകളുടെ ഒളിച്ചോട്ടം പതിവ് സംഭവമായി മാറിയിട്ടുണ്ട്.
Read More » -
India
ഗോബി മഞ്ചൂരി’ കർണാടകയിൽ നിരോധിക്കില്ല, പക്ഷേ കൃത്രിമ നിറങ്ങൾ ഉപയോഗിച്ചാൽ അകത്താകും; നിറമുള്ള പഞ്ഞി മിഠായി വിറ്റാൽ 10 ലക്ഷം പിഴയും തടവും
കർണാടകയിൽ നിറം പൂശിയ പഞ്ഞി മിഠായിയുടെ ഉപയോഗം നിരോധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കൂടാതെ, ഗോബി മഞ്ചൂരി തയ്യാറാക്കുമ്പോൾ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കൃത്രിമ നിറത്തിൻ്റെ ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനാലാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. നിറമുള്ള പഞ്ഞി മിഠായിയിൽ അപകടകരമായ മൂലകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിൻ്റെ യോഗത്തിന് ശേഷം ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു. കളർ പഞ്ഞി മിഠായി ഉണ്ടാക്കിയാൽ കർശന നടപടി സ്വീകരിക്കും. നിറം ഉപയോഗിക്കാതെ ഉണ്ടാക്കുന്ന പഞ്ഞി മിഠായിയാണ് വിൽക്കാൻ അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ഞി മിഠായിക്ക് പിങ്ക് നിറം നൽകാൻ റോഡാമൈൻ ബി എന്ന രാസവസ്‌തു ഉപയോഗിക്കുന്നു. അർബുദത്തിന് കാരണമാകുന്ന വസ്തുവാണ് ഇത്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു കെമികൽ ഡൈയാണ് റോഡാമൈൻ ബി. ഇത് കഴിക്കുന്നത് ജീവന് തന്നെ അപകടമാണ്. നിയമം ലംഘിച്ചാൽ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് തടവ് ശിക്ഷ ലഭിക്കും. കൂടാതെ 10 ലക്ഷം…
Read More » -
Kerala
ആന്‍റണി രാജു തൊണ്ടി മുതൽ മാറ്റി നൽകി തെളിവു നശിപ്പിച്ച കേസ്; പ്രതിയുമായി സംസ്ഥാന സർക്കാർ കൈ കോർക്കുന്നോ എന്ന് സുപ്രീം കോടതി
മുൻ മന്ത്രി ആന്‍റണി രാജുവിന് എതിരായ തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. കേസിൽ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിക്കാത്തതിനാണ് കോടതിയുടെ വിമർശനം. സർക്കാർ മറുപടി നൽകാത്തത് ഗൗരവതരമാണെന്നു ജസ്റ്റിസുമാരായ സിടി രവി കുമാർ, രാജേശ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കടുത്ത ഭാഷയിൽ വിമർശിച്ചത്. ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് ആന്റണി രാജു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ചൊവ്വാഴ്ച ഈ കേസ് പരിഗണിച്ചപ്പോഴാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. സംസ്ഥാന സർക്കാർ ഈ കേസിൽ ഇതുവരെയും എതിർ സത്യവാങ്മൂലം ഫയൽ ചെയ്യാത്തതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. ‘നിങ്ങൾ കുറ്റാരോപിതനുമായി കൈ കോർക്കുകയാണോ’ എന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയ സ്റ്റാൻഡിങ് കൗൺസലിനോടു ചോദിച്ചു. ഇക്കാരണത്താലാണോ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ വൈകുന്നതെന്നും ആരാഞ്ഞു. എന്താണ്…
Read More » -
Kerala
പേരാമ്ബ്രയില്‍ കാണാതായ യുവതി തോട്ടില്‍ മരിച്ചനിലയില്‍
കോഴിക്കോട് :പേരാമ്ബ്രയില്‍ കാണാതായ യുവതിയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാളൂർ കുറുങ്കുടിമീത്തല്‍ അനു(26)വിനെയാണ് നൊച്ചാട് പുളിയോട്ടുമുക്കിലെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പുല്ലരിയാനെത്തിയവരാണ് തോട്ടില്‍ മൃതദേഹം കണ്ടത്. വെള്ളത്തില്‍ കമഴ്ന്ന് കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. അനുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പേരാമ്ബ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് യുവതിയുടെ മൃതദേഹം തോട്ടില്‍നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Read More » -
Kerala
കേരളാ ബാങ്കിന്റെ നാലു ശാഖകളില്‍ നിന്നായി കവര്‍ന്നത് 42 പവനോളം; മുൻ ഏരിയാ മാനേജര്‍ അറസ്റ്റില്‍
ചേർത്തല: കേരള ബാങ്കിലെ പണയ സ്വർണം മോഷണംപോയ സംഭവത്തില്‍ ബാങ്കിന്റെ മുൻ ഏരിയാ മനേജർ ചേർത്തല സ്വദേശി മീരാ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പട്ടണക്കാട് പൊലീസാണ് പിടികൂടിയത്. കേരളാ ബാങ്കിന്റെ നാല് ശാഖകളില്‍ നിന്നായി 335.08 ഗ്രാം സ്വർണം നഷ്ടപ്പെട്ട കേസിലാണ് അറസ്റ്റ്. ചേർത്തല നടക്കാവ് ശാഖയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്വർണം നഷ്ടപ്പെട്ടത്, 171.300 ഗ്രാം. ചേർത്തല പ്രധാന ശാഖയില്‍ നിന്ന് 55.480 ഗ്രാമും പട്ടണക്കാട് ശാഖയില്‍നിന്ന് 102.300 ഗ്രാമും അർത്തുങ്കല്‍ ആറു ഗ്രാമും സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. ബാങ്കുകളിലെ പണയസ്വർണ പരിശോധനക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഏരിയാ മാനേജരായിരുന്നു മീര മാത്യു. ചേർത്തല, പട്ടണക്കാട്, അർത്തുങ്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
Read More » -
Kerala
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍
പാലക്കാട്: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഈസ്റ്റ് ഒറ്റപ്പാലം കൂരിയില്‍ മുസ്തഫയെ (50) പോക്‌സോ വകുപ്പ് പ്രകാരം ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാള്‍ ഓട്ടോയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയും കുടുംബവും കണ്ണിയംപുറത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഇയാളുടെ ഓട്ടോ വിളിച്ചു പോയതാണ്. കുടുംബം പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ ഇരുത്തി ഡോക്ടറെ കാണാൻ പോയി. ആ സമയം ഒട്ടോയില്‍ വെച്ച് മുസ്തഫ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടി സംഭവം പറഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
NEWS
ഹൃദയഘാതത്തെ തുടര്‍ന്ന് സൗദിയിൽ ഇന്ത്യൻ ഡോക്ടര്‍ നിര്യാതനായി
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ബത്ഹയിൽ ഇന്ത്യൻ ഡോക്ടർ മരിച്ചു. അല്‍ റയാൻ പോളിക്ലിനിക്കിലെ ഇൻറേണല്‍ മെഡിസിൻ ഡോക്ടറായ തമിഴ്നാട് സ്വദേശി കാർത്തികേയൻ (52) ആണ് മരിച്ചത്. അല്‍ റയാൻ ക്ലിനിക്കിലെ തന്നെ ഗൈനകോളജിസ്റ്റ് ഡോ. ആശയാണ് ഭാര്യ. ഇരുവരും നേരത്തെ ജിദ്ദ നാഷനല്‍ ഹോസ്പിറ്റലിലാണ് സേവനം അനുഷ്ടിച്ചിരുന്നത്. ഒരു വർഷം മുമ്ബാണ് ഇവിടേക്ക് സ്ഥലം മാറിവന്നത്. മെഡിസിന് പഠിക്കുന്ന മകളും 10ാം ക്ലാസ് വിദ്യാർഥിയായ മകനും നാട്ടിലാണ്. ശുമൈസി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി നാട്ടില്‍ കൊണ്ടുപോകും.
Read More » -
India
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു; നായബ് സിങ് സൈനി പുതിയ മുഖ്യമന്ത്രി
ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു. പുതിയ മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സ്ഥാനമേല്‍ക്കും. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്രയില്‍ നിന്നുള്ള എം പിയുമാണ് നായബ് സിങ് സൈനി. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ. മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് നായബ് സിങ് സൈനി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. ബിജെപി-ജെജെപി ഭിന്നത രൂക്ഷമായതോടെ നിലവിലുണ്ടായിരുന്ന മന്ത്രിസഭ രാജിവെയ്ക്കുകയായിരുന്നു. അതേസമയം ഖട്ടർ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.
Read More »