Month: March 2024
-
Life Style
”ഞാന്‍ ഇപ്പോഴും അച്ഛന്റെ മകള്‍ തന്നെ; ഒരു മകള്‍ എന്ന പരിഗണനപോലും നല്‍കിയിരുന്നില്ല”
മലയാള സിനിമാ ലോകത്ത് വില്ലന്‍ വേഷങ്ങളിലും മറ്റും സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ച താരങ്ങളില്‍ ഒരാളാണല്ലോ സായികുമാര്‍. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകന്‍ എന്നതിലുപരി തന്റേതായ ഒരു ഐഡന്റിറ്റി ഇന്‍ഡസ്ട്രിയല്‍ ഉണ്ടാക്കാന്‍ സായികുമാറിന് സാധിച്ചിരുന്നു. മലയാള സിനിമയില്‍ ഏറെ നിറഞ്ഞുനില്‍ക്കാന്‍ സാധിച്ചിരുന്നുവെങ്കിലും താരത്തിന്റെ കുടുംബജീവിതം അത്രതന്നെ സുഖകരമായിരുന്നില്ല. ആദ്യ ഭാര്യ പ്രസന്നകുമാരിയുമായുള്ള വിവാഹമോചനവും ബിന്ദു പണിക്കരുമായുള്ള പുനര്‍ വിവാഹവുമെല്ലാം വലിയ ബഹളങ്ങളായിരുന്നു താരത്തിന്റെ കരിയറില്‍ സൃഷ്ടിച്ചിരുന്നത്. മാത്രമല്ല ആദ്യ ഭാര്യ പ്രസന്ന കുമാരിയിലുള്ള മകള്‍ വൈഷ്ണവി ഇന്ന് സിനിമയിലും സീരിയല്‍ രംഗത്തും നിറസാന്നിധ്യമാണ്. കയ്യെത്തും ദൂരത്ത് എന്ന സീരിയല്‍ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ വൈഷ്ണവി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍, ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പ്രോഗ്രാമില്‍ പങ്കെടുത്തുകൊണ്ട് തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും അച്ഛന്‍ സായികുമാറിന്റെ മനോഭാവത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ നിരവധി സിനിമാ അവസരങ്ങള്‍ തന്നെ തേടി എത്തിയിരുന്നുവെങ്കിലും അച്ഛന്‍ അതെല്ലാം നിഷേധിക്കുകയായിരുന്നു. ഒരു…
Read More » -
Kerala
പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താത്പര്യങ്ങള്‍ക്ക് വിരുദ്ധം: കാന്തപുരം
കോഴിക്കോട്: പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും ഐക്യവും രൂപപ്പെടുത്തുന്നതിന് പകരം ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രപുരോഗതിക്ക് തടസ്സമാകുമെന്നും കാന്തപുരം പറഞ്ഞു. ബഹിരാകാശത്ത് സ്വന്തമായ നിലയം നിര്‍മിക്കാന്‍ നമ്മുടെ രാജ്യം ആലോചിക്കുന്ന കാലത്ത് വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും പേരില്‍ ആളുകളെ തമ്മിലകറ്റുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വലുപ്പം കുറയ്ക്കാനേ ഇടയാക്കൂ. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമ വിജ്ഞാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. അതേസമയം, പൗരത്വ ഭേദഗതി നിയമത്തില്‍ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിനു പിന്നാലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങളില്‍ കേസ്. 124 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണു നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു സമരക്കാര്‍ക്കെതിരെ ചുമത്തിയത്. സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഇവ പിന്‍വലിക്കുമെന്ന്…
Read More » -
India
പൗരത്വനിയമ ഭേദഗതി; ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നാണാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. പൗരത്വഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലീലീഗ് നല്‍കിയ ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണനയിലുണ്ട്. ഇതിന് പുറമെയാണ് ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പുതിയ ഹര്‍ജി നല്‍കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ വിധി വരുന്നതുവരെ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാണ് പുതിയ ഹര്‍ജിയിലെ ആവശ്യം. ഇന്നലെ വൈകിട്ടോടെയാണ് പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നത് 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം…
Read More » -
NEWS
യു.കെയിലെ ജീവിതം ദുരിതപൂര്‍ണം; മാനസികാരോഗ്യത്തില്‍ ആഫ്രിക്കയ്ക്കും പിറകിലെന്ന് പഠനം!
ന്യുയോര്‍ക്ക്: ലോകത്ത് ഏറ്റവും ദുരിതജീവിതം നിറഞ്ഞ രാജ്യങ്ങളിലൊന്ന് യു.കെയാണെന്ന് റിപ്പോര്‍ട്ട്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പഠനങ്ങളിലാണ് യു.കെ ഏറ്റവും പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഉസ്ബെകിസ്താന്‍ മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ ബ്രിട്ടന്റെ പിറകിലുള്ളത്. അമേരിക്ക ആസ്ഥാനമായുള്ള സാപിയന്‍ ലാബ് എന്ന സ്ഥാപനമാണ് ഈ മാനസികാരോഗ്യ പഠനം നടത്തിയത്. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളും ഉയര്‍ന്ന ജീവിതച്ചെലവുമെല്ലാമാണ് യു.കെയിലെ ജീവിതം ദുരിതപൂര്‍ണമാക്കി മാറ്റുന്നതെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. പഠനത്തില്‍ മെച്ചപ്പെട്ട മാനസിക ആരോഗ്യമുള്ള 71 രാജ്യങ്ങളുടെ പട്ടികയില്‍ 70ാം സ്ഥാനത്താണ് യു.കെയുള്ളത്. 71 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് ലക്ഷത്തോളം വ്യക്തികളില്‍ നിന്നുള്ള വിവരങ്ങളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. യു.കെയില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം പേരും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ നേരിടുന്നവരാണ്. യുവാക്കളും സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നവരുമാണ് കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടുന്നത്. 2020 ന് ശേഷം 18-20 വയസ്സിലുള്ളവര്‍ കൂടുതല്‍ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നതായും പഠനത്തില്‍ സൂചിപ്പിക്കുന്നു. കോവിഡാനന്തരമുണ്ടായ ആരോഗ്യ, സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിന്…
Read More » -
India
കേരളത്തിന് രക്ഷാപാക്കേജ് പരിഗണിക്കണമെന്ന് സുപ്രീംകോടതി; 5,000 കോടി നല്‍കാമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: വായ്പാ പരിധിയില്‍ കേരളത്തിന് ആശ്വാസം. പ്രത്യേക പരിഗണന നല്‍കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് പരിഗണിക്കണം. പ്രത്യേക സാഹചര്യത്തില്‍ ഇളവുനല്‍കുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീംകോടതി ചോദിച്ചു. തീരുമാനം നാളെ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 5000 കോടി ഏപ്രില്‍ ഒന്നിനു നല്‍കാമെന്നു കേന്ദ്രം അറിയിച്ചു. കേരളത്തിന് ഇപ്പോഴാണ് സാമ്പത്തിക സഹായം ലഭിക്കേണ്ടതെന്നു അടുത്ത പത്തു ദിവസത്തിനുള്ളില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോടു ചോദിച്ചു. കേരളത്തിന് എത്ര തുക നല്‍കാന്‍ കഴിയുമെന്ന് ആലോചിച്ച് നാളെ കോടതിയെ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വിഷയം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന് കൂടുതല്‍ ധനസഹായം ലഭിച്ചേ മതിയാകൂ എന്നാണ് കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്. നേരത്തേ 13,600 കോടി രൂപ സഹായം നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതില്‍ 8000 കോടി രൂപ ഇതിനോടകം തന്നെ നല്‍കിയതായി കേന്ദ്രം അറിയിച്ചു. 4500 കോടി രൂപ…
Read More » -
Kerala
തണ്ണിമത്തനുമായെത്തിയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
ആലപ്പുഴ: ചന്തിരൂരില്‍ തണ്ണിമത്തനുമായെത്തിയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പട്ടാമ്ബി സ്വദേശി ഇസ്മയില്‍ ആണ് മരിച്ചത്. പാലക്കാട് നിന്നും കൊല്ലത്തേക്ക് തണ്ണിമത്തനുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തലകീഴായി മറിഞ്ഞ ലോറിയിലെ ഡ്രൈവർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും. അതേസമയം, അപകട കാരണമെന്താണെന്ന് വ്യക്തമല്ല.
Read More » -
India
തമിഴ്നാട്ടിൽ ലോറി കയറിയിറങ്ങി നാലു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് ഗുരുതര പരുക്ക്
ചെന്നൈ: തമിഴ്നാട് ചെങ്കല്‍പേട്ടില്‍ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബസില്‍ നിന്നും വീണ വിദ്യാര്‍ത്ഥികളുടെ ദേഹത്തു കൂടെ ലോറി കയറിയിറങ്ങുകയായിരുന്നു . ഇന്ന് രാവിലെയായിരുന്നു അപകടം ബസ് ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ചെറുതായി ലോറിയില്‍ തട്ടിയതിനെ തുടർന്ന് ഡ്രൈവർ പെട്ടെന്ന് ബസ് വെട്ടിച്ചതോടെ ഫുട്ബോര്‍ഡില്‍ നിന്നും യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് തെറിച്ചുവീഴുകയും ലോറി ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. മോനിഷ്, കമലേഷ്, ധനുഷ് എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്തു വെച്ചും രഞ്ജിത് എന്ന കുട്ടി ആശുപത്രിയില്‍ വെച്ചുമാണ് മരണമടഞ്ഞത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
Kerala
ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ മാല മോഷ്ടിച്ച യുവതി പിടിയില്‍
കൊച്ചി: എറണാകുളം പരമാര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ രണ്ടേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിച്ച യുവതി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി കുറുമാരി(26)യെയാണ് നോര്‍ത്ത് എസ്‌ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൂട്ടാളിയായ തമിഴ്‌നാട് സ്വദേശി കൗസല്യയ്ക്കായി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ പത്തിന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടത്തുന്ന അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പന്‍കാവ് സ്വദേശിനിയുടെ മാലയാണ് ഇവർ കവർന്നത്. ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ തമിഴ് യുവതിയും സംഘവും കൃത്രിമമായി തിരക്കുണ്ടാക്കി മാല അപഹരിക്കുകയായിരുന്നു. ചോദ്യം ചെയ്തതില്‍ നിന്ന് 2019 ഒക്ടോബറില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു പവന്‍റെ സ്വര്‍ണമാല മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
മലപ്പുറത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു
മലപ്പുറം: പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. പന്തല്ലൂർ കടമ്ബോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങല്‍(36) ആണ് മരിച്ചത്. പൊലീസ് മർദനമാണു മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.പാണ്ടിക്കാട്ട് യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിക്കേസിലാണ് ഇന്നലെ മൊയ്തീൻകുട്ടിയെ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിച്ചത്. പൊലീസ് സ്റ്റേഷനു പുറത്തുള്ള ഒരു കെട്ടിടത്തില്‍ വച്ച് യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചതായാണ് വിവരം. ഇതിനിടെ കുഴഞ്ഞുവീണ യുവാവിനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നു പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
Read More »
