KeralaNEWS

പേരാമ്ബ്രയില്‍ കാണാതായ യുവതി തോട്ടില്‍ മരിച്ചനിലയില്‍

കോഴിക്കോട് :പേരാമ്ബ്രയില്‍ കാണാതായ യുവതിയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
വാളൂർ കുറുങ്കുടിമീത്തല്‍ അനു(26)വിനെയാണ് നൊച്ചാട് പുളിയോട്ടുമുക്കിലെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പുല്ലരിയാനെത്തിയവരാണ് തോട്ടില്‍ മൃതദേഹം കണ്ടത്. വെള്ളത്തില്‍ കമഴ്ന്ന് കിടക്കുന്നനിലയിലായിരുന്നു മൃതദേഹം.

Signature-ad

അനുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പേരാമ്ബ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് യുവതിയുടെ മൃതദേഹം തോട്ടില്‍നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Back to top button
error: