KeralaNEWS

കാസർകോട് സ്ത്രീകളുടെ ഒളിച്ചോട്ടം ഒരു തുടർക്കഥ: ഭർതൃമതി രാത്രി വീടുവിട്ടു, വിവാഹത്തിന് പോകുന്നുവെന്ന് പറഞ്ഞുപോയ 18 കാരിയെയും കാണാതായി

      കാഞ്ഞങ്ങാട്: രണ്ട് സംഭവങ്ങളിലായി രണ്ട് യുവതികളെ കാണാതായി. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. കൂട്ടുകാരിയുടെ വിവാഹത്തിന് എന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ 18 കാരിയെ ശനിയാഴ്ച മുതലാണ് കാണാതായത്. പിതാവിന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഭർതൃമതിയായ യുവതിയെ വീട്ടിൽ നിന്നും കാണാതായതാണ് മറ്റൊരു സംഭവം. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 36 കാരിയെയാണ് ഞായറാഴ്ച രാത്രി 10.30 മണിയോടെ വീട്ടിൽ നിന്നും കാണാതായത്. ഭർത്താവിൻ്റെ പരാതിയിൽ ചിറ്റാരിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Signature-ad

കുറച്ചു കാലമായി കണ്ണൂർ- കാസർകോട് ജില്ലകളിൽ സ്ത്രീകളുടെ ഒളിച്ചോട്ടം പതിവ് സംഭവമായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: