കോഴിക്കോട്: ഐഐഎമ്മില്‍ ദളിത് ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഐഐഎം താല്‍ക്കാലിക ജീവനക്കാരിയായിരുന്ന കെ. സ്മിജ നല്കിയ പരാതിയിലാണ് കേസെടുത്തത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെയാണ് കേസ്.
2022 ഡിസംബര്‍ മുതല്‍ ഐഐഎമ്മില്‍ താല്‍ക്കാലിക ജീവനക്കാരിയായ സ്മിജ നല്കിയ പരാതിയിലാണ് കുന്ദമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്.
കാമ്പസ് സെക്യൂരിറ്റി മാനേജര്‍ സുരേന്ദ്രന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാമദാസന് എന്നിവരടക്കം എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്മിജയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.