Social MediaTRENDING

”കാരവാന്‍ തന്നില്ല വഴിയില്‍ നിന്ന് വസ്ത്രം മാറണോ? ഭക്ഷണവും തന്നില്ല”!!! മമ്മൂട്ടി സിനിമയില്‍നിന്ന് ആറാട്ടണ്ണന്‍ പിന്മാറി

റാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വര്‍ക്കി. പിന്നീട് ആറാട്ടണ്ണന്‍ എന്ന വിളിപ്പേരും സന്തോഷിന് ലഭിച്ചു. തിയറ്ററുകളില്‍ സ്ഥിര സാന്നിധ്യമായ സന്തോഷിന് ഇടയ്ക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. ചിലപ്പോഴൊക്കെ ചില പ്രസ്താവനകളുടെ പേരില്‍ വിവാദങ്ങളിലും സന്തോഷ് ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം യുട്യൂബ് ചാനലില്‍ ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി പങ്കിട്ട പുതിയ വീഡിയോയാണ് വൈറലാകുന്നത്.

മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം ബസൂക്കയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായിയെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. ഭക്ഷണവും പ്രതിഫലവും കിട്ടിയില്ലെന്ന് മാത്രമല്ല വസ്ത്രം മാറാനുള്ള സൗകര്യം പോലും ലഭിച്ചില്ലെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. സിനിമ അഭിനയ മോഹമൊന്നും തനിക്കില്ലെന്നും ബസൂക്ക ടീം തന്റെ പബ്ലിസിറ്റി ഉപയോഗിക്കാന്‍ വിളിച്ചതാണെന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

സന്തോഷിന്റെ വാക്കുകളിലേക്ക്… ‘ഞാന്‍ മമ്മൂട്ടിയുടെ സിനിമയായ ബസൂക്കയില്‍ നിന്നും പിന്മാറുകയാണ്. ആദ്യത്തെ ദിവസം പോയപ്പോള്‍ കുഴപ്പമുണ്ടായില്ല. എന്നാല്‍ ഇന്ന് ചെന്നപ്പോള്‍ വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. എനിക്ക് ഇതുവരെ രണ്ട് ദിവസം അഭിനയിച്ചതിന്റെ റമ്യൂണറേഷന്‍ കിട്ടിയിട്ടില്ല. കഴിഞ്ഞ തവണ കാരവാനില്‍ ഇരുന്നാണ് ഡ്രെസ് മാറിയത്.’

‘ഇത്തവണ ഡ്രെസ് മാറാന്‍ ഒരു സ്ഥലം പോലും കിട്ടിയില്ല. എല്ലാവരുടെയും മുമ്പില്‍ ഡ്രെസ് ഊരി കാണിക്കണോ? ഭക്ഷണം പോലും കിട്ടിയില്ല. എത്ര വലിയ മമ്മൂട്ടിയാണെങ്കിലും ആരുടെ പടമായാലും ബേസിക്കായിട്ടുള്ള ചില മര്യാദകള്‍ കാണിക്കണം. ആദ്യത്തെ ദിവസം കുഴപ്പമുണ്ടായില്ല. പിന്നീടാണ് ഈ അനുഭവം ഉണ്ടായത്. ഞാന്‍ സ്വന്തം കാശുകൊടുത്താണ് ഭക്ഷണം കഴിച്ചത്.’

‘ഞാന്‍ ഇനി ഷോര്‍ട്ട് ഫിലിമിലും അഭിനയിക്കില്ല ഒന്നിലും അഭിനയിക്കില്ല. പല ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചതിനും എനിക്ക് ഒറ്റ കാശ് കിട്ടിയിട്ടില്ല. എല്ലാവര്‍ക്കും ഞാന്‍ ഫ്രീയായി ചെയ്ത് കൊടുക്കണം. അവസാനം കോമാളി ഇമേജും കിട്ടും. ?ഗൗതം മേനോനൊക്കെ എന്തൊരു ജാഡയാണ്. ഒന്ന് ചിരിക്കാന്‍ പോലും വയ്യ പുള്ളിക്ക്. ഇവരൊക്കെ നാസിസ്റ്റുകളായ ആള്‍ക്കാരാണ്.’

‘ഇവരുടെ വിചാരം ഇവരാണ് ലോകത്തിലെ ഏറ്റവും ആളുകളെന്നാണ്. പുറംലോകവുമായി ബന്ധമില്ലാത്തതുകൊണ്ടാണ്. എനിക്ക് ആ ഗതികേട് വന്നിട്ടില്ല. ഇതൊക്കെയാണ് ബിഗ് ബജറ്റ് സിനിമയില്‍ നടക്കുന്ന കാര്യങ്ങള്‍. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമില്ല. അവര്‍ എന്റെ പബ്ലിസിറ്റി ഉപയോഗിക്കാന്‍ വിളിച്ചതാണ്.’

‘വെറുതെയല്ല ഷെയ്ന്‍ നിഗമൊക്കെ ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. സിനിമയില്‍ മൊത്തം ഇത്തരം ആളുകളാണെന്നാണ്’, സന്തോഷ് വര്‍ക്കി പറഞ്ഞത്. വീഡിയോ വൈറലായതോടെ മമ്മൂട്ടി ആരാധകര്‍ അടക്കം കമന്റുകളുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏത് റോളും അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നും ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ മടിയില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞ വാക്കുകളും വൈറലായിരുന്നു.

നടി നിത്യ മേനോനെ വിവാഹം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സന്തോഷ് വര്‍ക്കി എത്തിയതും വലിയ വാര്‍ത്തയായിരുന്നു. നിരന്തരമായി തന്നെ ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നു സന്തോഷ് വര്‍ക്കിയെന്നും നിത്യ മേനോനും മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക.

ഡിനോ ഡെന്നിസ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ക്രൈം ഡ്രാമ ജോണറിലാണ് ചിത്രം എത്തുന്നത്. ബസൂക്കയുടെ ഫസ്റ്റ് ലുക്ക് വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ബസൂക്കയ്ക്കുണ്ട്.

 

Back to top button
error: