KeralaNEWS

കാസർകോട് തീവണ്ടിയിൽ നിന്ന് തെറിച്ചു വീണ് 2 മരണം, അപകടത്തിൽ പെട്ടത് കണ്ണൂരിലുള്ള വിദ്യാർഥിയും ഒഡീഷ സ്വദേശിയും

     കാസർകോടിനടുത്ത് ചൗക്കിയിൽ തീവണ്ടിയിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു. മംഗളൂരു പി.എ. എൻജിനിയറിങ് കോളജ് വിദ്യാർഥിയും കൂത്തുപറമ്പ് ഗവ. ആശുപത്രിക്ക് സമീപം ‘റീമാസിൽ’ മുഹമ്മദ്‌ റാഫിയുടെ മകനുമായ റനീം (18) ആണ് മരിച്ചത്. മംഗളൂരു-ചെന്നൈ മെയിലിൽ നിന്നാണ് തെറിച്ചുവീണത്.

ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്തുക്കൾ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്നാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാത്രി എട്ടോടെ ചൗക്കിയിലെ സി.പി.സി.ആർ.ഐ.യ്ക്കടുത്ത് കുറ്റിക്കാട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കുമ്പള സ്റ്റേഷനിൽനിന്ന് തീവണ്ടി പുറപ്പെട്ടതിനുശേഷമാണ് വിദ്യാർഥിയെ കാണാതായത്. ഇത് ശ്രദ്ധയിൽ പെട്ട മറ്റ് വിദ്യാർഥികൾ കാസർകോട് റെയിൽവേ പോലീസിനെ വിവരമറിയിച്ചു..

Signature-ad

     കുപ്പിവെള്ളം വാങ്ങി, ഓടി തുടങ്ങിയ തീവണ്ടിയിലേക്ക് ചാടി കയറാനുള്ള ശ്രമത്തിനിടെ ട്രാക്കിനും പ്ലാറ്റ് ഫോമിനും ഇടയില്‍പെട്ട് ഒഡീഷ സ്വദേശി ദാരുണമായി മരിച്ചു. ജാസ്പൂറിലെ ദൊള ബവിദോയിയുടെ മകന്‍ സുശാന്ത് (41) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ചെന്നൈ മെയില്‍ നിര്‍ത്തിയപ്പോള്‍ കുടിവെള്ളം വാങ്ങാനിറങ്ങി തിരിച്ച് കയറുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. മംഗളൂരു പനമ്പൂരിലെ സ്വാതി സര്‍വീസ് സെന്റര്‍ ജീവനക്കാരനാണ് സുശാന്ത്. അതിനിടെ  അപകട വിവരം അറിയാതെ യാത്ര തുടര്‍ന്ന ഭാര്യയെയും മകളെയും തീവണ്ടി 53 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഇറക്കി തിരിച്ചെത്തിച്ചു. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. നിരുപമ സാഹു ആണ് സുശാന്തിൻ്റെ ഭാര്യ.

Back to top button
error: