CrimeNEWS

വ്യാജടിക്കറ്റുമായി വിമാനത്താവളത്തില്‍ പ്രവേശിച്ച യുവാവ് പിടിയില്‍; എത്തിയത് കാമുകിയെ യാത്രയാക്കാന്‍

ബംഗളൂരു: കാമുകിയെ വിമാനത്തില്‍ കയറ്റിവിടാനെത്തി വ്യാജടിക്കറ്റില്‍ ബെംഗളൂരു വിമാനത്താവളത്തിനകത്ത് പ്രവേശിച്ച യുവാവിനെ അറസ്റ്റുചെയ്തു. ബംഗളൂരുവില്‍ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന പ്രകാര്‍ (25) ആണ് അറസ്റ്റിലായത്.

ഡല്‍ഹിയിലേക്ക് പോകുന്ന കാമുകിയെ വിമാനത്താവളത്തില്‍ കൊണ്ടുവന്നതായിരുന്നു പ്രകാര്‍. എന്നാല്‍, കാമുകിയുടെ വിമാനടിക്കറ്റില്‍ കൃത്രിമംകാട്ടി യുവാവും വിമാനത്താവളത്തില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Signature-ad

കാമുകി വിമാനത്തില്‍ കയറിയതോടെ പുറത്തേക്ക് വരാനൊരുങ്ങിയ പ്രകാറിനെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വിമാനത്തില്‍ നിന്നിറങ്ങി പുറത്തേക്ക് പോവുകയാണെന്നാണ് യുവാവ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: