KeralaNEWS

കാട്ടാനകളെ തടയാൻ ഒടുവിൽ കുളംകുഴിച്ച് വനംവകുപ്പ്

അലനല്ലൂർ: വന്യജീവികള്‍ കുടിവെള്ളം തേടി നാട്ടിലേക്കിറങ്ങാതിരിക്കാന്‍ ഒടുവിൽ വനത്തിനുള്ളില്‍ കുളം കുഴിച്ച് വനംവകുപ്പ്.

സൈലന്റ് വാലി വനത്തില്‍ തിരുവിഴാംകുന്ന് കരടിയോട് ഭാഗത്താണ് വനംവകുപ്പ് കുളം നിർമിച്ചത്. കരടിയോട് വഴി കാട്ടാനകള്‍ വെള്ളം തേടി നാട്ടിലേക്കിറങ്ങുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. സൈലന്റ്‌വാലി റേഞ്ചും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനും സംയുക്തമായി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ അഞ്ചുമീറ്റര്‍ നീളത്തിലും വീതിയിലും രണ്ട് മീറ്റര്‍ ആഴത്തിലുമാണ് കുളം ഒരുക്കിയത്. ചതുപ്പിനടുത്തായതിനാല്‍ കുളം നിലവില്‍ ജലസമൃദ്ധമാണ്.

സമീപത്തെ നീര്‍ച്ചാലിലും വെള്ളം കെട്ടി നിര്‍ത്തിയിട്ടുള്ളതിനാല്‍ വന്യജീവികള്‍ക്ക് ഏറെ ഉപകാരപ്രദമാകും. വനവികസന ഏജന്‍സിയില്‍ നിന്നും താല്‍ക്കാലികമായി ലഭിച്ച തുക വിനിയോഗിച്ചാണ് കുളം നിർമിച്ചത്.

Signature-ad

കാലവര്‍ഷം ദുര്‍ബലപ്പെട്ടതിനൊപ്പം ഇടമഴ ലഭിക്കാത്തതിനാലും വനത്തിനകത്തും വരള്‍ച്ച രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കിണറുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ ഏഴോളം ബ്രഷ് വുഡ് തടയണകളും നിര്‍മിച്ചിട്ടുണ്ട്.

Back to top button
error: