കൊൽക്കത്ത: ഭാര്യയുടെ കഴുത്ത് വെട്ടിമാറ്റി, രക്തമൊലിപ്പിക്കുന്ന തലയുമായി തെരുവിലൂടെ നടന്ന് യുവാവ്. പ്രണയദിനവും സരസ്വതി പൂജയും ഒരുമിച്ച് വന്ന 14നായിരുന്നു യുവാവ് ഈ ക്രൂരകൃത്യം നടത്തിയത്.
ഒരു കയ്യില്‍ രക്തമൊലിക്കുന്ന തലയും മറുകയ്യില്‍ അരിവവാളുമായാണ് യുവാവ് കൊലവിളി നടത്തി നടന്നത്.പശ്ചിമ ബംഗാളിലെ പൂര്‍ബ മെദിനിപുര്‍ ജില്ലയില്‍ ആയിരുന്നു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ഗൗതം ഗുചെയ്തി (40) നെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.ഇയാളുടെ ഭാര്യ ഫുല്‍റാണി ഗുചെയ്ത് ആണ് കൊല്ലപ്പെട്ടത്.
കുടുംബവഴക്കിനെ തുടര്‍ന്നാണ് ഗൗതം ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. വെട്ടിയെടുത്ത തലയുമായി സമീപത്തുള്ള ബസ് സ്‌റ്റോപ്പിലെത്തിയതോടെ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.