Month: February 2024
-
Kerala
വില്‍പ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
ഇടുക്കി:വില്‍പ്പനയ്ക്കെത്തിച്ച ഒരു കിലോയിലധികം കഞ്ചാവുമായി കാഞ്ചിയാറിലെ സ്വകാര്യ സ്കൂളിലെ ഡ്രൈവർ അറസ്റ്റില്‍. മുരിക്കാട്ടുകുടി വിളയാനിക്കല്‍ സുധീഷ് (34) ആണ് അറസ്റ്റിലായത്. എട്ടുമാസമായി പ്രദേശത്ത് കഞ്ചാവ് ചെറുപൊതികളാക്കി ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍. എസ്.പി.യുടെ രഹസ്യാന്വേഷണ സംഘമായ ഡാൻസാഫിന് ലഭിച്ച വിവരത്തെ തുടർന്ന്, ഡാൻസാഫ് ടീമും കട്ടപ്പന സി.ഐ. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ കട്ടപ്പന പോലീസും നടത്തിയ നീക്കത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒന്നര വർഷമായി പ്രതി സ്കൂള്‍ ബസ് ഓടിയ്ക്കുകയാണ്. വിദ്യാർഥികള്‍ക്ക് ഇയാള്‍ കഞ്ചാവ് നല്‍കിയിട്ടുണ്ടോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Read More » -
Sports
ഇതെന്ത് വിധി!! കേരള ബ്ലാസ്റ്റേഴ്സിന്റെ സച്ചിൻ സുരേഷും ലെസ്കോവിച്ചും പരിക്കേറ്റ് പുറത്ത്
ലൂണ, പെപ്ര, ദിമി …ഇപ്പോൾ സച്ചിൻ സുരേഷും ലെസ്കോവിച്ചും.കേരള ബ്ലാസ്റ്റേഴ്സിന്റെ പരിക്ക് ലിസ്റ്റ് നീളുകയാണ്. ഇന്നലെ ചെന്നൈയിനെ നേരിടുന്നതിനിടയിലാണ് അവരുടെ ഗോള്‍ കീപ്പർ സച്ചിൻ സുരേഷിനും പരിക്കേറ്റത്. ഒരു ക്രോസ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സച്ചിന് പരിക്കേറ്റത്. ഡിഫൻഡർ ലെസ്കോവിചിനും പരിക്കേറ്റിരുന്നു. സച്ചിന് ഷോള്‍ഡർ ഇഞ്ച്വറിയാണ് എന്നാണ് പ്രാഥമിക വിവരം. അങ്ങനെയാണെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ ചുരുങ്ങിയത് സച്ചിൻ പുറത്തിരിക്കും. ഈ സമയത് കരണ്‍ജിത് വല കാക്കേണ്ടി വരും. ഇപ്പോള്‍ തന്നെ ലൂണ, പെപ്ര, ദിമി എന്നീ പ്രധാന താരങ്ങള്‍ പരുക്ക് കാരണം പുറത്താണ്. അതേസമയം കേരള ബ്ലാസ്റ്റേഴ്സിനെ പരിക്ക് ഈ സീസണില്‍ വേട്ടയാടുകയാണെന്നും ഇത് സങ്കടകരമാണെന്നും പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞു.കേരള ബ്ലസ്റ്റേഴ്സിന് ഈ സീസണില്‍ ഒരിക്കല്‍ പോലും അവരുടെ മികച്ച ടീമിനെ വെച്ച് കളത്തില്‍ ഇറങ്ങാനായില്ല എന്നും ഇവാൻ കൂട്ടിച്ചേർത്തു. സീസണിലെ ആദ്യ മത്സരം മുതല്‍ പരിക്ക് ഞങ്ങള്‍ക്ക് പ്രശ്നമായിരുന്നു. ഇനി ഈ സീസണ്‍ അവസാനിക്കും വരെ ഞങ്ങളുടെ ഏറ്റവും മികച്ച സ്ക്വാഡുമായി ഇറങ്ങാൻ ആവില്ല.പരിക്കുകള്‍ മസില്‍…
Read More » -
Sports
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തുടർച്ചയായ മൂന്നാം തോൽവി; പ്ലേ ഓഫ് സാധ്യത പ്രതിസന്ധിയിൽ
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തുടർച്ചയായ മൂന്നാം തോൽവി.ഇന്നലെ ചെന്നൈയിൻ എഫ് സി ഏകപക്ഷീമായ ഒരു ഗോളിനാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്. നേരത്തെ, ഒഡീഷയോടും പഞ്ചാബിനോടും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതയും പ്രതിസന്ധിയിലായി. നിലവിൽ 15 മത്സരങ്ങളിൽനിന്ന് 26 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 81ാം മിനിറ്റിൽ ചെന്നൈയുടെ അങ്കിത് മുഖർജീ രണ്ടാം മഞ്ഞകാർഡ് വാങ്ങി പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന് അവസരം മുതലെടുക്കാനായില്ല. ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമന്‍റകോസ് ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. ഡിസംബർ അവസാനം ഐഎസ്എൽ ആദ്യഘട്ട മത്സരങ്ങൾ അവസാനിക്കുമ്പോൾ പോയന്‍റ് പട്ടികയിൽ ഒന്നാമതായിരുന്നു ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിൽ കളിച്ച മൂന്നു മത്സരങ്ങളിലും ടീം തോറ്റു. ചെന്നൈയുടെ ബോക്സിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കായില്ല. മത്സരത്തിനിടെ മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്കേറ്റ് പുറത്തായതിനാൽ പകരം കരൺജീത് സിങ്ങാണ് ഗോൾവല കാത്തത്.
Read More » -
Kerala
രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും തിരുവനന്തപുരത്ത് അറസ്റ്റിൽ
തിരുവനന്തപുരം: പ്രണയദിനത്തില്‍ കാമുകനൊപ്പം ഒളിച്ചോടിയ വിവാഹിതയായ യുവതി അറസ്റ്റില്‍. വിളപ്പില്‍ശാല ഉറിയാക്കോട് അരശുംമൂട് സ്വദേശിനി ശ്രീജ (28) ആണ് പിടിയിലായത്. യുവതിയുടെ കാമുകൻ കോട്ടൂർ ആതിരാ ഭവനില്‍ വിഷ്ണു(34)വിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയദിനമായ ഫെബ്രുവരി 14ന് തൻ്റെ എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ സ്കൂള്‍ ബസില്‍ കയറ്റിവിട്ട ശേഷമാണ് ശ്രീജ കാമുകനൊപ്പം പോയത്. ശ്രീജയുടെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് പ്ലേ സ്കൂളിലെ ബസ്സില്‍ സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് എത്തിയപ്പോള്‍ കൂട്ടികൊണ്ട് പോകാൻ ആരെയും കണ്ടിരുന്നില്ല. തുടർന്ന് കുട്ടി അമ്മയെ കാണാതെ കരഞ്ഞ് തുടങ്ങി. ഇതോടെ സ്കൂള്‍ ബസിലെ ജീവനക്കാരി കുട്ടിയെ വീട്ടില്‍ എത്തിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടികളെ ഉപേക്ഷിച്ച് ശ്രീജ പോയ വിവരം മറ്റുള്ളവർ അറിയുന്നത്. തുടർന്ന് വീട്ടുകാർ നല്‍കിയ പരാതിയില്‍ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച ശ്രീജയെയും കാമുകൻ വിഷ്ണുവിനെയും ജുവനയില്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ…
Read More » -
NEWS
സ്‌നേഹം നിസ്വാര്‍ത്ഥമാവണം, അപ്പോഴാണ് അപരന്റെ വേദന സ്വന്തം വേദനയായി മാറുന്നത്
വെളിച്ചം പാരീസിലെ തെരുവിലൂടെ ഒരു കവി നടന്നുപോവുകയായിരുന്നു. കണ്ണിനുകാഴ്ചയില്ലാത്ത ഒരാള്‍ വഴിയില്‍ നിന്നും യാചിക്കുന്നു. അയാള്‍ക്ക് എന്തെങ്കിലും കൊടുക്കുവാന്‍ വേണ്ടി അദ്ദേഹം സ്വന്തം പോക്കറ്റില്‍ പരതി. കാശൊന്നും ഉണ്ടായിരുന്നില്ല. കവി ഒരു കടലാസ്സ് എടുത്ത് ഇങ്ങനെ എഴുതി: “നാളെ വസന്തകാലം ആരംഭിക്കും. അതുകാണാന്‍ എന്റെ കണ്ണുകള്‍ക്ക് ഭാഗ്യമില്ല.” ഈ കവിവാക്യം ആ വഴി നടന്നുപോയവരൊക്കെ വായിച്ചു. വായിച്ചവരെല്ലാം ആ യാചകന്റെ പാത്രത്തില്‍ നാണയങ്ങള്‍ ഇട്ടു. നിമിഷനേരം കൊണ്ട് പാത്രം നിറഞ്ഞു. നാം പലരേയും മനസ്സിലാക്കിയെന്ന് കരുതുകയും പറയുകയും ചെയ്യാറുണ്ട്. യഥാര്‍ത്ഥത്തില്‍ നാം അവരെ എത്ര ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്…? ഒരാളെ മനസ്സിലാക്കുമ്പോള്‍ അത് നിര്‍ജ്ജീവമായ ഒരു അറിവ് മാത്രമായി മാറിപ്പോകരുത്. സുഖദുഃഖങ്ങളോട് കൂടിവേണം ഒരു വ്യക്തിയെ മനസ്സിലാക്കാന്‍. സ്‌നേഹം നിസ്വാര്‍ത്ഥമാകുമ്പോള്‍ മാത്രമാണ് അപരന്റെ വേദന തന്റെ കൂടി ആയി മാറുകയുള്ളൂ. സ്‌നേഹത്തിലൂടെ നമുക്ക് യഥാര്‍ത്ഥപുരോഗതി കണ്ടെത്താന്‍ ശ്രമിക്കാം. സൂര്യനാരായണൻ ചിത്രം: നിപുകുമാർ
Read More » -
Local
ഭര്‍തൃമതിയായ യുവതി വാടകവീട്ടില്‍ ജീവനൊടുക്കി, മരണകാരണം ദുരൂഹം
കാഞ്ഞങ്ങാട്: ഭര്‍തൃമതിയായ യുവതിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെളളരിക്കുണ്ട് മാലോത്തെ ദേവസ്യ വര്‍ക്കി – സജിനി ദമ്പതികളുടെ മകള്‍ മഞ്ജു(27)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (വെള്ളി) ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കള്ളാറിലെ വാടകവീട്ടില്‍ ഭര്‍ത്താവ് നിബിനും അഞ്ചുവയസുള്ള മകന്‍ ഇവാനുമൊപ്പമായിരുന്നു താമസം. നിബിന്‍ അധ്യാപകനാണ്. സംഭവസമയത്ത്, വ്യക്തിപരമായ ആവശ്യത്തിനായി നിബിന്‍ കോഴിക്കോടേക്ക് പോയിരിക്കുകയായിരുന്നു. മഞ്ജുവിന്റെ സഹോദരനാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരിയെ കാണാത്തതിനെ തുടര്‍ന്ന് വാതില്‍ മുട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് പ്രദേശവാസികളെ വിവരമറിയിച്ച് വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമായിട്ടില്ല.
Read More » -
Kerala
ചിത്രം വ്യക്‌തം; പത്തനംതിട്ടയില്‍ തോമസ് ഐസക്, ഷോണ്‍ ജോര്‍ജ്, ആന്റോ ആന്റണി
പത്തനംതിട്ട: തെരഞ്ഞടുപ്പു പ്രഖ്യാപനം വന്നില്ലെങ്കിലും പത്തനംതിട്ട മണ്ഡലത്തിലെ ചിത്രം ഏറെക്കുറെ വ്യക്‌തം. പത്തനംതിട്ടയില്‍ ആന്റോ ആന്റണി തന്നെ യു.ഡി.എഫിനായി നാലാം തവണയും മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ ആന്റോ മണ്ഡലം മാറുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും മൂന്നു വ്യത്യസ്‌ത സ്‌ഥാനാര്‍ഥികളെയാണ് ആന്റോയെ നേരിടാന്‍ സി.പി.എം. ഇറക്കിയത്. ഇത്തവണയും ഇതേ നീക്കമാണ് സി.പി.എം. നടത്തുന്നത്. മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് സ്‌ഥാനാര്‍ഥിയാകുമെന്നാണ് സൂചന. അദ്ദേഹം, ഏതാനും മാസങ്ങളായി മണ്ഡലത്തില്‍ സജീവവുമാണ്. ഐസക് അല്ലെങ്കില്‍ റാന്നി മുന്‍ എം.എല്‍.എ. രാജു ഏബ്രഹാം സ്‌ഥാനാര്‍ഥിയാകും. ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ടു കിട്ടുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ പി.സി. ജോര്‍ജ് സ്‌ഥാനാര്‍ഥിയാകുമെന്ന് അഭ്യുഹമുണ്ടായിരുന്നു. എന്നാല്‍, ഷോണ്‍ ജോര്‍ജാകും സ്‌ഥാനാര്‍ഥിയാകുകയെന്നാണ് ഒടുവിലെ സൂചനകള്‍. മണ്ഡലത്തില്‍ വിവിധ ക്രൈസ്‌തവ വിഭാഗങ്ങള്‍ക്കുള്ള സ്വാധീനമാണ് ബി.ജെ.പിയുടെ ഈ നീക്കത്തിനു പിന്നില്‍.
Read More » -
India
സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റ നിലയില്‍ യുവതിയുടെ അര്‍ദ്ധനഗ്‌ന മൃതദേഹം കണ്ടെത്തി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ യുവതിയുടെ വികൃതമായ മൃതദേഹം കണ്ടെത്തി. മോതബാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ചോളത്തോട്ടത്തിലാണ് നഗ്നമാക്കിയ നിലയില്‍ മൃതദേഹം കിടന്നത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടെന്നാണ് റിപ്പോർട്ട്. കഴുത്ത് ഞെരിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു.ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഉപേക്ഷിച്ച് കടന്നതായാണ് സൂചന. വികൃതമാക്കിയ ശരീരത്തിന്റെ താഴത്തെ ഭാഗം മൂടിയ നിലയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
Read More » -
India
ആര്‍എസ്‌എസ് മുന്‍ അഖിലേന്ത്യാ നേതാവിന്റെ കോടികളുടെ തട്ടിപ്പ്, ബിജെപി നേതാക്കള്‍ കുരുക്കിലേക്ക്
പാലക്കാട്: ആക്രിസാധനങ്ങള്‍ പൊളിച്ചുവില്‍ക്കാന്‍ കരാറുണ്ടാക്കി മൂന്നുകോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ബിജെപി നേതാക്കള്‍ അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആര്‍എസ്‌എസ് മുന്‍ സഹ സര്‍കാര്യവാഹക് കെ സി കണ്ണനും ഭാര്യ ജീജാബായിയും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ആക്രിക്കച്ചവട തട്ടിപ്പില്‍ പാലക്കാട്ടെ ചില പ്രമുഖ ബിജെപി നേതാക്കള്‍ക്കുകൂടി പങ്കുള്ളതായി അന്വേഷണസംഘം വ്യക്തമാക്കി. നാലുദിവസത്തെ കസ്റ്റഡിയില്‍ വിട്ട കണ്ണനെയും ഭാര്യയെയും ബംഗളൂരുവിലെത്തിച്ച് തെളിവെടുക്കും. ഇവര്‍ പൊളിച്ചുവില്‍ക്കാന്‍ കരാറുണ്ടാക്കിയ അടച്ചുപൂട്ടിയ കമ്ബനിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുക. കേസില്‍ ബിജെപി നേതാവായ അഭിഭാഷകന്‍ പി മനോജിനെയും ബംഗളൂരു സ്വദേശി സുരേഷിനെയും പ്രതിചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കണ്ണനെയും ജീജാബായിയെയും തൃത്താല ഞാങ്ങാട്ടിരിയിലെ വീട്ടില്‍നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ അടച്ചുപൂട്ടിയ കമ്ബനിയിലെ ആക്രിസാധനങ്ങള്‍ പൊളിച്ചുവില്‍ക്കാന്‍ കരാറുണ്ടാക്കി മൂന്നുകോടി രൂപയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയത്. ആന്ധ്രപ്രദേശ് സ്വദേശി മധുസൂദന റെഡ്ഡിയുടെ പരാതിയിലാണ് അറസ്റ്റ്.
Read More » -
Kerala
എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷകള്‍ക്ക് ഫെബ്രുവരി 19ന് തുടക്കമാവും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷകള്‍ക്ക് ഫെബ്രുവരി 19ന് തുടക്കമാവും. ഫെബ്രുവരി 19ന് ആരംഭിച്ച് ഫെബ്രുവരി 23ന് അവസാനിക്കുന്ന തരത്തിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം എസ്‌എസ്‌എല്‍സി പൊതുപരീക്ഷ മാർച്ച് നാലിന് ആരംഭിച്ച് മാർച്ച് 25നാണ് അവസാനിക്കുക. മോഡല്‍ പരീക്ഷകള്‍ രാവിലെ 9.45 മുതല്‍ ഉച്ചയ്‌ക്ക് 11.30 നും ഉച്ചയ്‌ക്കുശേഷം 2 മണി മുതല്‍ 3.45 വരെയുമാണ് നടക്കുക. മാർച്ചില്‍ നടക്കുന്ന എസ്‌എസ്‌എല്‍സി പൊതു പരീക്ഷകള്‍ രാവിലെ 9.30 മുതലാണ് ആരംഭിക്കുക. അതേസമയം ഹയർ സെക്കൻഡറി ഒന്നും രണ്ടും പരീക്ഷകള്‍ക്ക് ഫെബ്രുവരി 15ന് ആരംഭമായി. ഫെബ്രുവരി 21നാണ് ഇത് അവസാനിക്കുക. ഹയർസെക്കൻഡറി പൊതുപരീക്ഷകള്‍ മാർച്ച് ഒന്നിന് ആരംഭിച്ച് 26ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
Read More »