KeralaNEWS

വയനാട്  ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ 

മാനന്തവാടി: കുറുവ വിനോദസഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരന്‍ കാട്ടനയാക്രമണത്തില്‍ മരിച്ചതില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് ഇന്ന്  വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ (55) ആണ് മരിച്ചത്.പടമല പനച്ചിയില്‍ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാള്‍ കൂടി കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്നു കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ ആന പാഞ്ഞടുത്തതായും നാട്ടുകാര്‍ പറയുന്നു.

Signature-ad

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ജീവനുകള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ്  യു.ഡി.എഫ്  ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍.

അതേസമയം വയനാട് ജില്ലയില്‍ ഇന്ന് നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.

Back to top button
error: