
ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിൽ ഭാരത്‌മാല എക്‌സ്‌പ്രസ് വേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേർക്ക് ദാരുണാന്ത്യം.
കാറിന് പിറകില്‍ ട്രക്ക് ഇടിച്ചുകയറിയാണ് അപകടം. കാറിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരില്‍ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നോഖ പോലീസ് സ്റ്റേഷൻ പരിധിയിലെ റസിസർ ഗ്രാമത്തിന് സമീപമാണ് സംഭവം.
ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.ക്രെയിനിന്റെ സഹായത്തോടെയാണ് തകർന്ന വാഹനത്തില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കാലിത്തീറ്റയുമായി പോകുകയായിരുന്നു ട്രക്ക്. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






