KeralaNEWS

ചൂട് കൂടുന്നു; രാവിലെ 10.30നും ഉച്ചയ്ക്ക് 2 മണിക്കും സ്കൂളുകളിൽ വാട്ടർ ബെല്‍ മുഴങ്ങും 

തിരുവനന്തപുരം: സംസ്ഥാനത്ത്  ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘വാട്ടർ ബെല്‍’ സംവിധാനത്തിന്  തുടക്കം കുറിച്ച് സ്കൂളുകൾ.
മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.കഴിഞ്ഞവർഷവും ഇത് സ്കൂളുകളിൽ നടപ്പാക്കിയിരുന്നു.

ക്ലാസ്സ് സമയത്ത് കുട്ടികള്‍ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയില്‍ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Signature-ad

ഓരോ ദിവസവും കുട്ടികള്‍ക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെയും ഉചയ്ക്കും സ്കൂളുകളില്‍ പ്രത്യേകം ബെല്‍ മുഴങ്ങും. രാവിലെ 10.30നും ഉച്ചയ്ക്ക് രണ്ട് മണിക്കുമായിരിക്കും വാട്ടർ ബെല്‍ ഉണ്ടാവുക. ബെല്‍ മുഴങ്ങിക്കഴിഞ്ഞാല്‍ അഞ്ച് മിനിറ്റ് സമയം വെള്ളം കുടിക്കാനായി നല്‍കണമെന്നാണ് സ്കൂളുകള്‍ക്ക് സ‍ർക്കാർ നല്‍കുന്ന നിര്‍ദേശം. സ്കൂളുകളില്‍ വാർഷിക പരീക്ഷ ആരംഭിക്കാൻ ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് വാട്ടർ ബെല്‍ വീണ്ടും കൊണ്ടുവരുന്നത്.

Back to top button
error: