മാവേലിക്കരയില്‍ കഴിഞ്ഞ ദിവസം കാണാതായ ബിരുദ വിദ്യാര്‍ഥി മരിച്ച നിലയില്‍. തഴക്കര വെട്ടിയാര്‍ മലയന്‍ മുക്കിന് സമീപം നമസ്യയില്‍ കൃഷ്ണന് നായരുടെയും ലതികയുടെയും മകന് നിഷാന്ത് കൃഷ്ണന് (19) ആണ് മരിച്ചത്.
അച്ചന്‍കോവിലാറ്റില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.നിഷാന്ത് ഓടിച്ച കാര്‍ പാലത്തിന് സമീപം നിര്‍ത്തിയിട്ടതായി സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് അച്ചന്‍കോവിലാറില്‍ കൊല്ലകടവ് പാലത്തിന് സമീപം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
ആത്മഹ്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. കൊല്ലം കൊട്ടിയം ഡോണ്‍ ബോസ്കോ കോളജിലെ ഇന്ഗ്ലിഷ് ബിരുദ വിദ്യാര്‍ഥിയാണ്